Saturday, July 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അന്ന് നിയമം കാറ്റിൽപ്പറത്തി ‘തല’ ഗ്രൗണ്ടിലിറങ്ങി; അംപയർക്ക് നേരെ വിരൽ ചൂണ്ടിയ ധോണിയുടെ രൗദ്രഭാവം; ഐപിഎൽ ചരിത്രത്തിൽ അതുപോലൊന്ന് ആദ്യം

by Brave India Desk
Jul 4, 2026, 02:58 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

സാധാരണയായി മൈതാനത്ത് കൊടുങ്കാറ്റ് അടിച്ചാലും ‘എനിക്കൊന്നുമില്ലേ’ എന്ന മട്ടിൽ കൂളായി നിൽക്കുന്ന നമ്മുടെ സ്വന്തം  എം.എസ്. ധോണിയുടെ കിളിപോയ ആ രാത്രി ഓർമ്മയുണ്ടോ? ക്രിക്കറ്റ് ചരിത്രത്തിൽ ഇന്നേവരെ ആരും കാണാത്ത രീതിയിൽ ‘ക്യാപ്റ്റൻ കൂൾ’ തന്റെ കൂൾനെസ്സ് ഒക്കെ ഡഗ്ഗൗട്ടിൽ വെച്ച്, അംപയർമാരെ വിരട്ടാൻ വന്ന സംഭവം ഓർക്കുന്നുണ്ടോ?

2019 ഏപ്രിൽ 11, ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയം. രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ കട്ടയ്ക്ക് കട്ട പോരാട്ടം. അവസാന ഓവറിൽ ചെന്നൈക്ക് ജയിക്കാൻ വേണ്ടത് 18 റൺസ്. ബോൾ ചെയ്യുന്നത് ഇംഗ്ലീഷ് താരം ബെൻ സ്റ്റോക്സ്. ഓവറിലെ മൂന്നാം പന്തിൽ ധോണിയെ സ്റ്റോക്സ് ക്ലീൻ ബോൾഡാക്കി. ചെന്നൈ ആരാധകരുടെ നെഞ്ചിടിപ്പ് 180-ൽ എത്തി നിൽക്കുന്ന സമയം, ധോണി നിരാശയോടെ പവലിയനിലേക്ക് മടങ്ങി.

Stories you may like

അവൻ ലോകകപ്പിലെ രാജാവാണ്, രണ്ട് കളി തോറ്റാൽ പുറത്താക്കണോ?; സഞ്ജു സാംസണെ മാറ്റുന്നതിനെതിരെ കടുത്ത നിലപാടുമായി വസീം ജാഫർ

പുതിയ അധ്യായം കുറിക്കാൻ 15-കാരൻ വിസ്മയം സൂര്യവംശി; ഇൻസ്റ്റാഗ്രാം പോസ്റ്റോടെ അരങ്ങേറ്റ സൂചന; സഞ്ജു സാംസൺ പുറത്തേക്കോ?

അവസാന 3 പന്തിൽ 8 റൺസ് വേണം. സ്റ്റോക്സ് എറിഞ്ഞ നാലാം പന്ത് മിച്ചൽ സാന്റ്നറുടെ നെഞ്ചിന് നേരെ വന്ന ഒരു ഒന്നാന്തരം ഫുൾടോസ്! ലെഗ് അംപയർ ഉല്ലാസ് ഗാന്ധെ ഉടനെ കൈപൊക്കി ‘ഇത് നോ-ബോൾ’ എന്ന് സിഗ്നൽ കൊടുത്തു. എന്നാൽ മെയിൻ അംപയർ ബ്രൂസ് ഓക്സെൻഫോർഡ് അത് കൊടുത്തില്ല. മൈതാനത്ത് അംപയർമാർ തമ്മിൽ കൺഫ്യൂഷൻ അടിച്ചു നിൽക്കുമ്പോഴാണ് ആ നാടകീയ രംഗം അരങ്ങേറിയത്.

അംപയർമാരുടെ ഈ കൺഫ്യൂഷൻ കളി കണ്ടുകൊണ്ടിരുന്ന ധോണിക്ക് ദേഷ്യം സഹിക്കാനായില്ല. പുറത്തായ ഒരു കളിക്കാരൻ കളി നടക്കുമ്പോൾ വീണ്ടും ഗ്രൗണ്ടിൽ ഇറങ്ങരുത് എന്ന ഐസിസി നിയമമൊക്കെ തലൈ അങ്ങ് കാറ്റിൽപ്പറത്തി! നേരെ പിച്ചിലേക്ക് ഒരൊറ്റ നടത്തം. അംപയർമാരുടെ മുന്നിൽ ചെന്ന് വിരൽ ചൂണ്ടി, “നിങ്ങൾ എന്താണ് ഈ കാണിക്കുന്നത്?” എന്ന ഭാവത്തിൽ രൂക്ഷമായി തർക്കിക്കാൻ തുടങ്ങി. ഇത് കണ്ട അമ്പയർമാരും രാജസ്ഥാൻ ക്യാമ്പും ശരിക്കും ഞെട്ടി.

എപ്പോഴും ശാന്തനായി കാണപ്പെടുന്ന ധോണിക്ക് ഇത്രയും ദേഷ്യം വരുമെന്ന് ആരും കരുതിയിരുന്നില്ല. “ഒരു നായകൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ധോണി ചെയ്തത്,” എന്ന് ചില പ്രമുഖർ വിമർശിച്ചപ്പോൾ, “അംപയർമാർ മോശം തീരുമാനമെടുത്താൽ ഇടപെടുമെന്ന്” തല ആരാധകരും വാദിച്ചു. ക്രിക്കറ്റിലെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റം എന്ന രീതിയിലാണ് ഈ സംഭവം അന്ന് വാർത്തകളിൽ നിറഞ്ഞത്.

സംഭവം കഴിഞ്ഞ് കളി കഴിഞ്ഞപ്പോൾ ധോണിക്ക് പണി കിട്ടി! ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ധോണിയുടെ ആ മത്സരത്തിലെ മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ബിസിസിഐ അങ്ങ് ഈടാക്കി! ചുരുക്കത്തിൽ, ദേഷ്യം വന്നതിന് ധോണിയുടെ പോക്കറ്റ് കീറി എന്ന് പറയാം.

മത്സരത്തിന്റെ അവസാന പന്തിൽ മിച്ചൽ സാന്റ്നർ ഒരു തകർപ്പൻ സിക്സർ പറത്തി ചെന്നൈയെ വിജയത്തിലെത്തിച്ചു. ചെന്നൈ ജയിച്ചെങ്കിലും ആ മത്സരം ഇന്നും ക്രിക്കറ്റ് ലോകം ഓർക്കുന്നത് സാന്റ്നറുടെ സിക്സറിന്റെ പേരിലല്ല, മറിച്ച് ധോണി അംപയർമാരുടെ കിളി പറത്തിയ ആ ‘മാസ്സ് രംഗത്തിന്റെ’ പേരിലാണ്

Tags: MS DhoniCSKIPL 2019
ShareTweetSendShare

Latest stories from this section

പഴശ്ശിരാജയുടെ വാക്കുപോലെ, അവസാന വിസിൽ വരെ അർജന്റീനയെ വിറപ്പിച്ച ബൂട്ടുകളുടെ വീരഗാഥ; ചരിത്രമെഴുതി കേപ് വെർദെ

പഴശ്ശിരാജയുടെ വാക്കുപോലെ, അവസാന വിസിൽ വരെ അർജന്റീനയെ വിറപ്പിച്ച ബൂട്ടുകളുടെ വീരഗാഥ; ചരിത്രമെഴുതി കേപ് വെർദെ

അവനിൽ ഞാൻ സച്ചിനെയും കോഹ്‌ലിയെയും കാണുന്നു; വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇതിഹാസ നായകൻ കപിൽ ദേവ്

അവനിൽ ഞാൻ സച്ചിനെയും കോഹ്‌ലിയെയും കാണുന്നു; വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇതിഹാസ നായകൻ കപിൽ ദേവ്

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

ആ പത്താം നമ്പർ ജേഴ്‌സിയിൽ വീണ്ടും ‘ക്രിക്കറ്റ് ദൈവം’; സോഷ്യൽ മീഡിയയെ കണ്ണീരണിയിച്ച് സച്ചിന്റെ പുതിയ ചിത്രങ്ങൾ; പഴയ ഓർമകളിൽ ആരാധകർ

പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം

പാകിസ്ഥാന്റെ നെഞ്ചുതകർത്ത യുവിയുടെ ഇരട്ട പ്രഹരം; മൊഹാലിയിൽ അഞ്ച് ബൗളർമാരും ചേർന്ന് ഒരുക്കിയ ഇന്ത്യൻ ചക്രവ്യൂഹം

Latest News

അവൻ ലോകകപ്പിലെ രാജാവാണ്, രണ്ട് കളി തോറ്റാൽ പുറത്താക്കണോ?; സഞ്ജു സാംസണെ മാറ്റുന്നതിനെതിരെ കടുത്ത നിലപാടുമായി വസീം ജാഫർ

അവൻ ലോകകപ്പിലെ രാജാവാണ്, രണ്ട് കളി തോറ്റാൽ പുറത്താക്കണോ?; സഞ്ജു സാംസണെ മാറ്റുന്നതിനെതിരെ കടുത്ത നിലപാടുമായി വസീം ജാഫർ

പ്രതിപക്ഷത്തിന്റെ കിംവദന്തികൾ ഒന്നും ഇവിടെ വിലപ്പോയില്ല; കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളെ മറികടന്നുവെന്ന് പ്രധാനമന്ത്രി

പ്രതിപക്ഷത്തിന്റെ കിംവദന്തികൾ ഒന്നും ഇവിടെ വിലപ്പോയില്ല; കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളെ മറികടന്നുവെന്ന് പ്രധാനമന്ത്രി

‘ഞങ്ങളെ അതിക്രൂരമായി വേട്ടയാടുകയാണ്’ ; ഇന്ത്യൻ ജനതയുടെ പിന്തുണ തേടി പാക് അധീന കശ്മീരിലെ ജനകീയ നേതാവ്

‘ഞങ്ങളെ അതിക്രൂരമായി വേട്ടയാടുകയാണ്’ ; ഇന്ത്യൻ ജനതയുടെ പിന്തുണ തേടി പാക് അധീന കശ്മീരിലെ ജനകീയ നേതാവ്

കൈവിട്ട് വലംകൈ ; മമത ബാനർജിയെ തകർത്ത് ചന്ദ്രിമ ഭട്ടാചാര്യ ; സംസ്ഥാന അധ്യക്ഷ തന്നെ പാർട്ടി വിടുന്ന അപൂർവ സാഹചര്യവുമായി തൃണമൂൽ കോൺഗ്രസ്

കൈവിട്ട് വലംകൈ ; മമത ബാനർജിയെ തകർത്ത് ചന്ദ്രിമ ഭട്ടാചാര്യ ; സംസ്ഥാന അധ്യക്ഷ തന്നെ പാർട്ടി വിടുന്ന അപൂർവ സാഹചര്യവുമായി തൃണമൂൽ കോൺഗ്രസ്

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

അന്ന് പുച്ഛിച്ചു ഇന്ന് പുകഴ്ത്തലുകൾ; ഇന്ത്യയുടെ കുതിപ്പ് കണ്ട് അമേരിക്കയും പഠിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

അന്ന് നിയമം കാറ്റിൽപ്പറത്തി ‘തല’ ഗ്രൗണ്ടിലിറങ്ങി; അംപയർക്ക് നേരെ വിരൽ ചൂണ്ടിയ ധോണിയുടെ രൗദ്രഭാവം; ഐപിഎൽ ചരിത്രത്തിൽ അതുപോലൊന്ന് ആദ്യം

അന്ന് നിയമം കാറ്റിൽപ്പറത്തി ‘തല’ ഗ്രൗണ്ടിലിറങ്ങി; അംപയർക്ക് നേരെ വിരൽ ചൂണ്ടിയ ധോണിയുടെ രൗദ്രഭാവം; ഐപിഎൽ ചരിത്രത്തിൽ അതുപോലൊന്ന് ആദ്യം

കേരളത്തിൽ മിഷൻ 2029 ന് തുടക്കം കുറിച്ച് ബിജെപി ; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകൾ ; ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും ശ്രമം

കേരളത്തിൽ മിഷൻ 2029 ന് തുടക്കം കുറിച്ച് ബിജെപി ; ലക്ഷ്യം 30 ലക്ഷം അധിക വോട്ടുകൾ ; ലോക്സഭാ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുവാനും ശ്രമം

അമ്മയിൽ അട്ടിമറി ശ്രമം തകർത്തു, എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തുപേരല്ല സംഘടന നയിക്കേണ്ടത്; ചർച്ചയായി ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

അമ്മയിൽ അട്ടിമറി ശ്രമം തകർത്തു, എവിടെ നിന്നോ ഓടിക്കൂടി വന്ന പത്തുപേരല്ല സംഘടന നയിക്കേണ്ടത്; ചർച്ചയായി ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies