ശ്രീനഗർ : ജമ്മു കശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രാംനഗർ പ്രദേശത്തെ ജാഫർ വനത്തിൽ പോലീസും സൈന്യവും നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. സുരക്ഷാസേന വനമേഖല വളഞ്ഞിരിക്കുകയാണ്. രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരർ വനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സൈന്യം അറിയിച്ചു.
രണ്ടോ മൂന്നോ തീവ്രവാദികളുടെ സംശയകരമായ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് ദുർഘടമായ വനമേഖലയിൽ ഓപ്പറേഷൻ ആരംഭിച്ചത്. ഇന്ത്യൻ ആർമിയുടെ വൈറ്റ് നൈറ്റ് കോർ നടത്തുന്ന ‘ഓപ്പറേഷൻ കിയ’യുടെ ഭാഗമായാണ് സുരക്ഷാസേന ഈ വിദൂരവും ദുർഘടവുമായ വനമേഖലയിൽ തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്. സുരക്ഷാ സേന, ഇന്ത്യൻ ആർമിയുടെ സിഐഎഫ് ഡെൽറ്റ (വൈറ്റ് നൈറ്റ് കോർ), ജമ്മു & കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവർ വൈകുന്നേരം 4 മണിയോടെ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള സംയുക്ത ഓപ്പറേഷൻ ആരംഭിച്ചു.











Discussion about this post