Saturday, August 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അകലങ്ങളിലിരുന്ന് വസന്ത് രഞ്ജനെ പുഞ്ചിരിക്കുന്നുണ്ടാവാം; തോറ്റത് അമേരിക്കയല്ല, ജയിച്ചത് സൂര്യകുമാറും ശുഭവും തമ്മിലുള്ള ആത്മബന്ധം

by Brave India Desk
Feb 8, 2026, 11:57 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഏറ്റവും മനോഹരമായ കഥകൾ സമ്മാനിക്കാനുള്ള കഴിവ് സ്പോർട്സിനുണ്ട്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും യു.എസ്.എ ഓൾറൗണ്ടർ ശുഭം രഞ്ജനെയും തമ്മിൽ നിലനിൽക്കുന്ന സ്നേഹബന്ധം അതിൻ്റെ ഏറ്റവും നല്ല ഉദാഹരണമാണ്.

ഈ കഥയുടെ ആരംഭം 1958-ലാണ്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒരു ടെസ്റ്റ് മത്സരം കാൺപൂരിൽ നടക്കുകയായിരുന്നു. ഭീതി വിതയ്ക്കുന്ന കുറേ ഫാസ്റ്റ് ബോളർമാർ കരീബിയൻ നിരയിലുണ്ടായിരുന്നു. ഇന്ത്യൻ ടീം സ്പിന്നർമാരെ അമിതമായി ആശ്രയിച്ചിരുന്ന കാലമായിരുന്നു അത്.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

21 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഒരു പേസ് ബോളർ ആ ഗെയിമിൽ ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചു. അയാളുടെ പേര് വസന്ത് രഞ്ജനെ എന്നായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിലായിരുന്ന വസന്തിനെക്കുറിച്ച് ഇന്ത്യൻ ടീമിന് വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. എന്നാൽ വസന്ത് ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ കരീബിയൻ പട അയാളെ ക്രൂരമായി ആക്രമിച്ചു! ആ കാലിൽ പലതവണ ഏറുകൊണ്ടു. വേദന കൊണ്ട് പുളഞ്ഞ വസന്തിനെ ടീം അംഗങ്ങൾ താങ്ങിയെടുത്ത് ഡ്രെസ്സിംഗ് റൂമിലേയ്ക്ക് കൊണ്ടുപോവുകയാണ് ചെയ്തത്.

കാൺപൂർ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഒരു പന്ത് പോലും എറിയാൻ വസന്തിന് സാധിച്ചില്ല. അടുത്ത ടെസ്റ്റിൽ അയാൾ ടീമിൽനിന്ന് ഡ്രോപ് ചെയ്യപ്പെട്ടു. പിന്നീടൊരിക്കലും വസന്തിന് തുടർച്ചയായി അവസരങ്ങൾ ലഭിച്ചില്ല. കേവലം ഏഴ് ടെസ്റ്റുകൾ കൊണ്ട് ആ ക്രിക്കറ്റ് ജീവിതം എരിഞ്ഞടങ്ങി. വസന്ത് രഞ്ജനെയുടെ മകനായ സുഭാഷ് രഞ്ജനെ മഹാരാഷ്ട്രയ്ക്കുവേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചിരുന്നു. പക്ഷേ ഇന്ത്യൻ ടീം എന്ന കൊടുമുടി കീഴടക്കാൻ സുഭാഷിനും കഴിഞ്ഞില്ല.

സുഭാഷിൻ്റെ മകനാണ് ശുഭം രഞ്ജനെ. പണ്ട് കരീബിയൻ കരുത്തൻമാരുടെ ഏറുകൊണ്ട് കരിയർ തകർന്നുപോയ വസന്ത് രഞ്ജനെയുടെ കൊച്ചുമകൻ. ശുഭം രഞ്ജനെ ഏറെക്കാലം മുംബൈ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. അക്കാലത്ത് സൂര്യകുമാർ യാദവ് ശുഭത്തിൻ്റെ ക്യാപ്റ്റനായിരുന്നു. സൂര്യ ശുഭത്തിനെ ‘ദാദ’ എന്നാണ് സ്നേഹപൂർവ്വം വിളിക്കാറുള്ളത്.
ശുഭം രഞ്ജനെയുടെ സ്വപ്നം ഇന്ത്യൻ ടീമിൽ കളിക്കുക എന്നതായിരുന്നു. ഐ.പി.എല്ലിൽ തിളങ്ങണമെന്നും അയാൾ മോഹിച്ചിരുന്നു. പക്ഷേ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ സാദ്ധ്യതയില്ലെന്ന് മനസ്സിലായപ്പോൾ ശുഭം അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് ജീവിതം പറിച്ചുനട്ടു.

പിന്നീട് യു.എസ്.എ-യുടെ ക്രിക്കറ്റ് ടീമിൽ ശുഭം ഇടംനേടി. ടി-20 ലോകകപ്പിൻ്റെ മത്സരക്രമം പുറത്തുവന്നപ്പോൾ തൻ്റെ നെഞ്ചിടിപ്പ് കൂടി എന്ന് ശുഭം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യ-അമേരിക്ക മാച്ച് നടക്കുന്നത് മുംബൈയിലെ വാംഖഡേ സ്റ്റേഡിയത്തിലായിരുന്നു. ശുഭം രഞ്ജനെ കളിച്ചുവളർന്ന പുൽമൈതാനത്തിലേയ്ക്ക് മറ്റൊരു രാജ്യത്തിൻ്റെ ജഴ്സിയണിഞ്ഞ് ഒരു മടങ്ങിപ്പോക്ക്. എതിർപക്ഷത്ത്  പഴയ കൂട്ടുകാരനായ സൂര്യയുടെ ടീം, ഏറ്റവും വൈകാരികമായ സന്ദർഭം.

വാംഖഡേയിൽ വിജയം കുറിക്കണമെന്ന് ശുഭം വല്ലാതെ ആഗ്രഹിച്ചിരുന്നു. കാൽമുട്ടിന് പരിക്കേറ്റപ്പോഴും അയാൾ നല്ല രീതിയിൽ ഡെത്ത് ഓവർ എറിഞ്ഞ് പൂർത്തിയാക്കി. ബാറ്റ് ചെയ്യാൻ വന്നപ്പോൾ ശുഭം മുടന്തുന്നുണ്ടായിരുന്നു. എന്നിട്ടും അയാൾ പടുകൂറ്റൻ സിക്സറുകൾ പറത്തി. പക്ഷേ സൂര്യകുമാർ യാദവിൻ്റെ ബ്രില്യൻസിനെ മറികടക്കാൻ ശുഭത്തിന് സാധിച്ചില്ല. ഇരുന്നും കിടന്നും സിക്സറുകൾ പായിച്ച സൂര്യ നായകൻ്റെ ഇന്നിംഗ്സ് കളിച്ച് ഇന്ത്യയെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി. സൂര്യ നിശബ്ദമായി പറയുകയായിരുന്നു”വസന്ത് രഞ്ജനെയുടെ കൊച്ചുമകൻ ഒരു വിജയവും കാവ്യനീതിയും അർഹിക്കുന്നുണ്ട്. പക്ഷേ ഇന്ത്യയുടെ പരാജയത്തിലൂടെ ആ നീതി നടപ്പിലാകരുത്. അതിന് ഞാൻ അനുവദിക്കുകയില്ല.”

മത്സരശേഷം ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സൂര്യ-ശുഭം സഖ്യം മനസ്സ് നിറച്ചിരുന്നു. അകലങ്ങളിലിരുന്ന് വസന്ത് രഞ്ജനെയും ഇപ്പോൾ പുഞ്ചിരിക്കുന്നുണ്ടാവണം.

 

കുറിപ്പ്: സന്ദീപ് ദാസ്

 

 

Tags: bcciSuryakumar Yadav
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Discussion about this post

Latest News

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

തടസ്സങ്ങൾ മാറ്റി മുന്നോട്ട്, വിലക്കുകളുള്ള മേഖലകൾ ഇനി വികസന മേഖലകൾ’; ഊർജ്ജ സ്വയംപര്യാപ്തതയ്ക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ജി7 ഉച്ചകോടിക്കിടെ നരേന്ദ്രമോദിയും ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തും ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്

‘മോദി-ട്രംപ് സൗഹൃദം ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിച്ചു’; 80-ാം സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയ്ക്ക് ആശംസകളുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി

യുദ്ധവും എണ്ണപ്രതിസന്ധിയും തളർത്താത്ത കുതിപ്പ്; ഇന്ത്യയുടെ വികസന വേഗത്തിന് ആഗോള വെല്ലുവിളികളും തടസ്സമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെങ്കോട്ടയിൽ വന്ദേമാതര നാദം, യുവശക്തിയുടെ കരുത്തിൽ വികസിത് ഭാരത്: 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം സജ്ജം

മുസ്ലീങ്ങൾ ശരിയത്ത് മാത്രമേ പിന്തുടരുകയുള്ളൂ; യുസിസി നടപ്പാക്കുന്നതിനെ എതിർത്ത് ജമിയത്ത് ഉലമ ഇ ഹിന്ദ്

അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹങ്ങൾക്ക് നിരോധനം വരുമെന്ന് അഭ്യൂഹം ; യുസിസി നടപ്പിലാക്കുന്നതിന് മുന്നോടിയായി മധ്യപ്രദേശിൽ നിക്കാഹ് അപേക്ഷകളുടെ പ്രളയം

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

മെലോണി വിവാദം’: കോൺഗ്രസിന് നയതന്ത്ര താക്കീതുമായി വിദേശകാര്യ മന്ത്രാലയം; ‘ഇറ്റലിയുമായി സൗഹൃദബന്ധം, പരസ്പര ബഹുമാനം വേണം’

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

78 പേർക്ക് ധീരതയ്ക്കുള്ള പുരസ്കാരം ; 9 കീർത്തിചക്ര, 13 സൈനികർക്ക് മരണാനന്തര ബഹുമതി ; ധീരത പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് രാഷ്ട്രപതി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

റിലയൻസും റോൾസ് റോയ്സും കൈകോർക്കുന്നു ; പ്രതിരോധ നിർമ്മാണ മേഖലയിലേക്ക് ചുവടുവെച്ച് മുകേഷ് അംബാനി

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ചൈനയോട് അടങ്ങാത്ത പ്രണയം, അമേരിക്കയോട് കട്ടപ്പക! പാകിസ്താനിലെ ജനങ്ങളുടെ മനസ്സ് മാറ്റിമറിച്ച് വൻ സർവ്വേ ഫലം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies