Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഒരു സിക്സർ, ഒരു മരണം, ഒട്ടേറെ കണ്ണുനീർ; 2007 ഏകദിന ലോകകപ്പ് ഇന്നും ഒരു വിങ്ങലായി തുടരുന്നത് എന്തുകൊണ്ട്?

by Brave India Desk
Feb 8, 2026, 08:47 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2007 മാർച്ച് 17 , ലോകമെമ്പാടുമുള്ള ഐറിഷ് വംശജർ ‘സെന്റ് പാട്രിക്സ് ഡേ’ ആഘോഷിക്കുന്ന തിരക്കിലായിരുന്നു. വെസ്റ്റ് ഇൻഡീസിലെ ജമൈക്കയിലുള്ള സബീന പാർക്ക് സ്റ്റേഡിയത്തിൽ അയർലൻഡും പാകിസ്ഥാനും നേർക്കുനേർ വരുന്ന ഏകദിന ലോകകപ്പ് മത്സരം നടക്കുന്നു. എല്ലാവരും കരുതിയത് പാകിസ്ഥാന് ഇതൊരു നിസ്സാര വിജയമായിരിക്കുമെന്നാണ്. എന്നാൽ ക്രിക്കറ്റ് ചരിത്രം തിരുത്തിക്കുറിക്കപ്പെട്ടത് ആ പകലിലായിരുന്നു.

ടോസ് നേടിയ അയർലൻഡ് പാകിസ്ഥാനെ ബാറ്റിംഗിന് അയച്ചു. പേസിനെ തുണയ്ക്കുന്ന പിച്ചിൽ ഐറിഷ് ബൗളർമാർ തീ തുപ്പി. ഇൻസമാം ഉൾ ഹഖ്, യൂനിസ് ഖാൻ, മുഹമ്മദ് യൂസഫ് തുടങ്ങിയ വമ്പൻ ബാറ്റർമാർ ക്രീസിൽ വന്നുപോയിക്കൊണ്ടിരുന്നു. ഒന്നിനുപുറകെ ഒന്നായി വിക്കറ്റുകൾ വീണതോടെ പാകിസ്ഥാൻ വെറും 132 റൺസിന് എല്ലാവരും പുറത്തായി. ബോയ്ഡ് റാങ്കിന്റെയും ട്രെന്റ് ജോൺസ്റ്റണിന്റെയും ആന്ദ്രേ ബോതയുടെയും പന്തുകൾക്ക് മുന്നിൽ ഉത്തരം മുട്ടി നിൽക്കുന്ന പാകിസ്ഥാനെയാണ് അന്ന് കണ്ടത്.

Stories you may like

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

മറുപടി ബാറ്റിംഗിനിറങ്ങിയ അയർലൻഡിനും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. പാകിസ്ഥാൻ ബൗളർമാർ സർവ്വശക്തിയുമെടുത്ത് പൊരുതി. ഇടയ്ക്ക് മഴ കളി തടസ്സപ്പെടുത്തിയതോടെ അയർലൻഡിന്റെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു. ഒരു ഘട്ടത്തിൽ അയർലൻഡ് പതറിയെങ്കിലും നായകൻ ട്രെന്റ് ജോൺസ്റ്റണും നയൽ ഒബ്രിയാനും (72) ചേർന്ന് ടീമിനെ വിജയതീരത്തേക്ക് നയിച്ചു. പാകിസ്ഥാൻ ആരാധകരെ നിശബ്ദരാക്കി കൊണ്ട് ട്രെന്റ് ജോൺസ്റ്റൺ അടിച്ച സിക്സർ അയർലൻഡിനെ വിജയത്തിലെത്തിച്ചു. 3 വിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചതോടെ അയർലൻഡ് അടുത്ത റൗണ്ടിലേക്ക് കടന്നു. പാകിസ്ഥാൻ ലോകകപ്പിൽ നിന്ന് നാണംകെട്ട് പുറത്തായി.

മത്സരം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാൻ കോച്ച് ബോബ് വൂൾമറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് ആ ദുരന്തത്തിന്റെ ആഘാതം കൂട്ടി. ക്രിക്കറ്റ് ലോകത്തെ തന്നെ കണ്ണീരിലാഴ്ത്തിയ ഒരു അന്ത്യമായിരുന്നു അത്. ലോകകപ്പ് ചരിത്രങ്ങൾ മുഴുവൻ നോക്കിയാൽ 2007 ഏകദിന ലോകകപ്പിനോളം വിരസമായ ഒരു ടൂർണമെന്റ് നടന്നിട്ടില്ല എന്ന് പറയാം.

Tags: PAKISATAN CRICKETIRELAND CRICKET
Share
Tweet
Send
Share

Latest stories from this section

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

ഏഷ്യൻ ഗെയിംസ് മാരത്തണിൽ ചരിത്രവെള്ളി; 44 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ദേശീയ റെക്കോർഡോടെ സാവൻ ബർവാൾ

Latest News

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആറ് പതിറ്റാണ്ടിന്റെ കാവൽ അവസാനിച്ചു; മിഗ്-21ന്റെ ഇനി ഒരു ‘രണ്ടാം ജീവിതം’

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

പഞ്ചാബ് ചിത്കാര സർവകലാശാലയിൽ പെൺകുട്ടികളെ കാണാതായെന്ന് ആരോപണം ; അർദ്ധരാത്രി പ്രതിഷേധവും അക്രമവും

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies