Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ക്യാപ്റ്റൻസി വേണ്ട, സമാധാനം മതി; രാജസ്ഥാൻ വിട്ടതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ

by Brave India Desk
Jun 27, 2026, 05:09 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

രാജസ്ഥാൻ റോയൽസ് ബന്ധം അവസാനിപ്പിച്ച് നിലവിൽ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ഭാഗമായി കളിക്കുന്ന സഞ്ജു സാംസൺ മനസ്സ് തുറക്കുന്നു. ടീമിലെ അന്തരീക്ഷം മാറിയപ്പോൾ ക്യാപ്റ്റൻസി ഉൾപ്പെടെ എല്ലാം ഉപേക്ഷിക്കാൻ താൻ തയ്യാറായിരുന്നുവെന്ന് താരം വ്യക്തമാക്കുന്നു. “കഴിഞ്ഞ നാല് വർഷം ഞാൻ ക്യാപ്റ്റൻസി നന്നായി ആസ്വദിച്ചിരുന്നു. എന്നാൽ എല്ലാം മാറിമറിഞ്ഞു. ടീം പരിസ്ഥിതി മാറുകയും അത് എന്റെ സ്വഭാവവുമായി ഒത്തുപോകാത്ത രീതിയിലേക്ക് നീങ്ങുകയും ചെയ്തു. അവിടെ എനിക്ക് ഇനിയും തുടരാനാവില്ലെന്ന് ഉറപ്പിച്ചു.”

“ആ സമയത്ത് എനിക്ക് ക്യാപ്റ്റൻസി ഒന്നും വേണ്ടായിരുന്നു. അത് ഉപേക്ഷിക്കാനും ഞാൻ തയ്യാറായിരുന്നു. സമാധാനത്തോടെ മുന്നോട്ട് പോകാനാണ് ഞാൻ ആഗ്രഹിച്ചത്.”സഞ്ജു പറഞ്ഞു. രാജസ്ഥാൻ വിട്ടതിന് ശേഷം മറ്റ് 2-3 ടീമുകൾ തന്നെ സമീപിച്ചിരുന്നുവെങ്കിലും ചെന്നൈയെ തിരഞ്ഞെടുക്കാൻ പ്രധാനമായും രണ്ട് കാരണങ്ങളുണ്ടെന്ന് സഞ്ജു വെളിപ്പെടുത്തി. മുൻ നായകൻ എം.എസ്. ധോണിയുമായുള്ള അടുപ്പമാണ് സഞ്ജുവിനെ സിഎസ്‌കെയിലേക്ക് ആകർഷിച്ചത്. ധോണിയുടെ കീഴിൽ കളിക്കാനും അദ്ദേഹത്തിൽ നിന്ന് കാര്യങ്ങൾ പഠിക്കാനുമുള്ള അവസരം വലിയൊരു പ്രചോദനമായിരുന്നു.

Stories you may like

കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങി ഗുജറാത്ത് മുഖ്യമന്ത്രി; 2030ൽ അഹമ്മദാബാദ് വേദിയാകും

ഗ്ലാസ്‌ഗോയിൽ ഇന്ത്യൻ ബോക്സിങ് കരുത്ത്: പ്രിയക്കും സാക്ഷിക്കും അരുന്ധതിക്കും സ്വർണം; ലവ്‌ലിനയ്ക്ക് വെള്ളി

സിഎസ്‌കെ നായകൻ ഋതുരാജ് ഗെയ്ക്വാദുമായുള്ള സൗഹൃദവും ടീമിലേക്ക് മാറാനുള്ള തീരുമാനത്തെ സ്വാധീനിച്ചു. “ആവശ്യങ്ങളുമായിട്ടല്ല, വിശ്വാസവുമായാണ് ഞാൻ വന്നത്” സിഎസ്‌കെ ക്യാപ്റ്റൻസി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾക്കും സഞ്ജു മറുപടി നൽകി. പുതിയൊരു ടീമിലേക്ക് പോകുമ്പോൾ വലിയ ആവശ്യങ്ങളുമായി ചെല്ലുന്നതിനേക്കാൾ, ടീമിന് വേണ്ടി തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ് പ്രധാനമെന്നും സഞ്ജു വ്യക്തമാക്കി.”എന്റെ ജോലി ഞാൻ നന്നായി ചെയ്യുക, എന്നിട്ട് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് എന്റെ ലക്ഷ്യം,” താരം പറഞ്ഞു.

എന്തായാലും ഇന്നലെ തുടങ്ങിയ അയർലാന്റ് പര്യടനത്തിലെ ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ സഞ്ജു ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്.

Tags: sanju samsonRRCSK
Share
Tweet
SendShare

Latest stories from this section

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്ര സ്വർണനേട്ടം യോഗി ആദിത്യനാഥിന് സമർപ്പിച്ച് അസ്മിത ഡേ; ത്രിപുരയുടെ മകളെങ്കിലും താങ്ങായത് ഉത്തർപ്രദേശ് സർക്കാരും പോലീസുമെന്ന് വെളിപ്പെടുത്തൽ

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

ചരിത്രം കുറിച്ച് അസ്മിത ഡേ ; കോമൺവെൽത്ത് ഗെയിംസിൽ ജൂഡോയിൽ ഇന്ത്യക്ക് കന്നി സ്വർണം

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

കോമൺവെൽത്ത് ഗെയിംസ് ജാവലിനിൽ നീരജ് ചോപ്ര ഫൈനലിൽ; രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി യോഗ്യത നേടി

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

റിംഗ് കീഴടക്കി ഇന്ത്യൻ കരുത്ത് ; അരുന്ധതിയും സച്ചിനും സെമിയിൽ, ബോക്സിംഗിൽ ഇന്ത്യ ഉറപ്പിച്ചത് അഞ്ച് മെഡലുകൾ

Latest News

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

പാകിസ്താനിൽ ഇമ്രാൻ ഖാൻ യുഗത്തിന് അന്ത്യം: കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ,രാജ്യത്ത് വമ്പൻ പ്രതിഷേധം

‘ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടെന്ന് സംശയം; വൻ വെളിപ്പെടുത്തലുമായി പ്രമുഖ പാകിസ്താൻ മാധ്യമപ്രവർത്തകൻ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

‘ബലൂചിസ്ഥാനിൽ ബോംബെറിഞ്ഞ് പാകിസ്താൻ; കുഞ്ഞുങ്ങളടക്കം 21 സാധാരണക്കാർ കൊല്ലപ്പെട്ടു; തിരിച്ചടിച്ച് ബി.എൽ.എ!’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

ട്രെയിൻ നിർത്താൻ കൈകൂപ്പി അപേക്ഷിച്ച് സ്ത്രീ; വന്ദേ ഭാരതിന്റെ വേഗത കുറച്ച് ലോക്കോ പൈലറ്റ്! വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘തലയ്ക്ക് 20 ലക്ഷം വിലയിട്ട കമ്യൂണിസ്റ്റ് ഭീകര നേതാവ് കീഴടങ്ങി; പ്രമുഖ നടന്റെ മകൾ രാജ്യദ്രോഹ പാത വെടിഞ്ഞു! പൊലീസിന് മുന്നിൽ കീഴടങ്ങി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies