Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘ലോകത്തെ പറ്റിക്കാം, എന്നെ പറ്റിക്കാനാകില്ല’; ചമ്പക്കുളം മൂലം വള്ളംകളി വിവാദത്തിൽ വി.ഡി. സതീശനെ പിന്തുണച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

by Brave India Desk
Jun 27, 2026, 07:14 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിലുണ്ടായ മൈക്ക് വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് പൂർണ്ണ പിന്തുണയുമായി മുതിർന്ന നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. നിയമസഭയിൽ സബ്‌മിഷന് മറുപടി നൽകിയതിന് പിന്നാലെ മുഖ്യമന്ത്രി നടത്തിയ പരാമർശം വള്ളംകളി അവധിയെക്കുറിച്ചായിരുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അന്ന് സഭയിൽ തങ്ങൾ ഇരുവരും മറ്റൊരു വിഷയത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അതിനിടയിലാണ് വള്ളംകളി സംബന്ധിച്ച ചോദ്യം വന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may like

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ചോദ്യത്തിന് എഴുന്നേറ്റ് ഔദ്യോഗികമായി മറുപടി പറഞ്ഞതിനുശേഷം സീറ്റിൽ വന്നിരുന്ന് തന്നോടുള്ള സംസാരം മുഖ്യമന്ത്രി തുടരുകയായിരുന്നു. ‘ഒരു കാരണവശാലും നമുക്കത് വേണ്ട’ എന്ന് മുഖ്യമന്ത്രി പറഞ്ഞത് തങ്ങൾ സംസാരിച്ച മറ്റൊരു ഗൗരവമേറിയ വിഷയത്തെക്കുറിച്ചായിരുന്നുവെന്നും ഇടയിൽ മുറിഞ്ഞുപോയ സംസാരം മാത്രം അടർത്തിയെടുത്ത്  വാർത്തയാക്കിയതാണെന്നും കുഞ്ഞാലിക്കുട്ടി  പറഞ്ഞു. ആ പരാമർശം കുട്ടനാട് എം.എൽ.എയോടായിരുന്നില്ലെന്ന് ഏറ്റവും ചുരുങ്ങിയത് തനിക്കെങ്കിലും കൃത്യമായി അറിയാമെന്നും ‘ലോകത്തെ പറ്റിക്കാം, പക്ഷേ എന്നെ പറ്റിക്കാനാകില്ല’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭയിൽ സബ്‌മിഷനിലൂടെ കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ ചമ്പക്കുളം മൂലം വള്ളംകളിയോട് അനുബന്ധിച്ച് കുട്ടനാട് താലൂക്കിന് പ്രാദേശിക അവധി നൽകണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ വിഷയം സർക്കാർ ഗൗരവമായി പരിഗണിക്കാമെന്ന് ഔദ്യോഗികമായി മറുപടി നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, മൈക്ക് ഓഫാണെന്ന് കരുതി തൊട്ടടുത്തിരുന്ന സഹപ്രവർത്തകരോട് ‘ഒരു കാരണവശാലും അവധി നൽകില്ല’ എന്ന് പറഞ്ഞതായാണ് പ്രതിപക്ഷം ആരോപിക്കുന്നത്. നിയമസഭയിലെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള വിഡിയോ കെ.യു. ജനീഷ് കുമാർ എം.എ.ൽ.എ പുറത്തുവിട്ടതോടെയാണ് സംഭവം വൻ വിവാദത്തിലേക്ക് വഴിമാറിയത്. ‘ഇത്രേയുള്ളൂ വി.ഡി. സതീശന്റെ വിശ്വാസ്യത; അംഗത്തിന്റെ ചോദ്യത്തിന് എഴുതി തയ്യാറാക്കിയ മറുപടി നൽകിയ ശേഷം പുറത്തുവരുന്നത് യഥാർത്ഥ മനസിലിരിപ്പാണ്’ എന്ന കടുത്ത രാഷ്ട്രീയ കുറിപ്പോടെയാണ് എൽ.ഡി.എഫ് എം.എൽ.എ ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പമ്പാനദിയിൽ അരങ്ങേറുന്ന ഭാരതത്തിലെ തന്നെ ഏറ്റവും ചരിത്രപ്രാധാന്യമുള്ളതും കേരളത്തിലെ വള്ളംകളി സീസണുകൾക്ക് തുടക്കം കുറിക്കുന്നതുമായ ഒന്നാണ് ചമ്പക്കുളം മൂലം വള്ളംകളി. മുൻകാലങ്ങളിൽ ഈ ഉത്സവദിനത്തിൽ കുട്ടനാട്ടിൽ പ്രാദേശിക അവധി അനുവദിച്ചിരുന്നു എന്ന മുൻഗണന ചൂണ്ടിക്കാട്ടിയാണ് റെജി ചെറിയാൻ എം.എൽ.എ സഭയിൽ ഈ ആവശ്യം ഉന്നയിച്ചത്.

Tags: PK KUNJALIKKUTTI
Share
Tweet
Send
Share

Latest stories from this section

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

കേരളത്തിൽ ഭരിക്കുന്നത് ‘യുഡിഎഫ്-ബിജെപി ടീം’; പോലീസിനും സർക്കാരിനുമെതിരെ എം.വി ജയരാജൻ

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

തിരുനാവായയിൽ കുംഭമേള ആവശ്യപ്പെടുന്നത് ഗോഡ്സെയുടെ രാഷ്ട്രീയം, വിവാദ പരാമർശവുമായി ബിനോയ് വിശ്വം

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ഡൽഹിയിലെ പോലീസ് നടപടി ഭരണഘടനാ വിരുദ്ധം; കേന്ദ്രത്തിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

Latest News

ഡോളറിന് പകരക്കാരൻ വരുമോ? ഇന്ത്യയുടെ നേതൃത്വത്തിൽ അതിരറ്റ വിശ്വാസം; ബ്രിക്സിൽ കറൻസി നിലപാട് വ്യക്തമാക്കി ഇറാൻ

സൈനിക നടപടിയോ പുതിയ ഉപരോധങ്ങളോ പരിഹാരമാകില്ല ; അമേരിക്കയ്ക്ക് മുൻപിൽ നയം വ്യക്തമാക്കി ഇറാൻ വിദേശകാര്യ മന്ത്രി

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

സീറ്റുകളുടെ എണ്ണത്തിലല്ല , വിജയത്തിലാണ് കാര്യം ; കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയിട്ട് കാര്യമില്ലെന്ന് പരിഹാസവുമായി അഖിലേഷ് യാദവ്

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

ഇൻഡി സഖ്യത്തിൽ ചേർന്ന് വിജയ്‌യുടെ ടി.വി.കെ : തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരും

വിദ്യാർത്ഥിനിയുടെ ദുരൂഹ മരണം; മദ്രസ അധികൃതർക്കെതിരെ കുടുംബം

ദേവരിയ ഏറ്റുമുട്ടൽ: ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകിയെ വെടിവെച്ച് പിടികൂടി യുപി പോലീസ്

പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം

അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധിക്ക് പേടിയായിരുന്നു; സമാജ്‌വാദി പാർട്ടി ഇല്ലായിരുന്നെങ്കിൽ റായ്ബറേലിയിലും ജയിക്കില്ലായിരുന്നുവെന്ന് എസ്പി എം.പി

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

സൈക്കോയെപ്പോലെ പെരുമാറി, മുൻകാമുകിയുമായി താരതമ്യം ചെയ്തു’; വിദേശത്ത് ക്രൂരമർദനത്തിനിരയായ കൊല്ലത്തെ നവവധുവിന്റെ നടുക്കുന്ന വെളിപ്പെടുത്തൽ

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ   കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

ശ്രീലേഖ ചേച്ചി ആശുപത്രിയിൽ; ചിലമാധ്യമങ്ങളുടെ കഥകൾ സമാന്യമര്യാദക്ക് നിരക്കുന്നതല്ല;എസ് സുരേഷ്

തൃണമൂൽ വിട്ട നടി കോയൽ മല്ലിക്ക് ബിജെപിയുടെ രാജ്യസഭ സ്ഥാനാർത്ഥി ; ഉത്തരാഖണ്ഡിൽ നിന്ന് ദിനേശ് ആര്യയും രാജ്യസഭയിലേക്ക്

തൃണമൂൽ വിട്ട നടി കോയൽ മല്ലിക്ക് ബിജെപിയുടെ രാജ്യസഭ സ്ഥാനാർത്ഥി ; ഉത്തരാഖണ്ഡിൽ നിന്ന് ദിനേശ് ആര്യയും രാജ്യസഭയിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies