Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കോച്ച് പേടിക്കേണ്ട, ഞാൻ 13 സിക്സറടിക്കും; 221 റൺസ് ചേസിംഗിന് മുൻപ് ഡ്രസ്സിങ് റൂമിനെ ഞെട്ടിച്ച 15-കാരൻ വൈഭവ് സൂര്യവംശിയുടെ കഥ; വെളിപ്പെടുത്തി പരിശീലകൻ

by Brave India Desk
Jun 27, 2026, 06:26 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 776 റൺസോടെ ഓറഞ്ച് ക്യാപ് സ്വന്തമാക്കുകയും, ഒരു സീസണിൽ ക്രിസ് ഗെയിലിന്റെ 59 സിക്സറുകളുടെ റെക്കോർഡ് 72 സിക്സറുകളോടെ തകർക്കുകയും ചെയ്ത 15-കാരൻ വൈഭവ് സൂര്യവംശിയെ ക്രിക്കറ്റ് ലോകം ഇപ്പോൾ വിളിക്കുന്നത് ‘ബോസ് ബേബി’ എന്നാണ്. പ്രായത്തെ വെല്ലുന്ന ആത്മവിശ്വാസത്തോടെ കളിക്കുന്ന ഈ യുവ വിസ്മയത്തെക്കുറിച്ച് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ചും ശ്രീലങ്കൻ ഇതിഹാസവുമായ കുമാർ സംഗക്കാര വെളിപ്പെടുത്തിയ ഒരു രഹസ്യമാണ് ഇപ്പോൾ വൈറലാകുന്നത്.

ജൈപൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ വെച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്ന നിർണ്ണായക മത്സരത്തിലായിരുന്നു ഈ സംഭവം. ടൂർണമെന്റിൽ നിലനിൽക്കാൻ രാജസ്ഥാന് 221 റൺസ് എന്ന വമ്പൻ ലക്ഷ്യം പിന്തുടരേണ്ടതുണ്ടായിരുന്നു. ലഖ്‌നൗ 5 വിക്കറ്റിന് 220 റൺസെടുത്തതിന് പിന്നാലെ വലിയൊരു സമ്മർദ്ദത്തിലായിരുന്നു രാജസ്ഥാൻ ക്യാമ്പ്. എന്നാൽ ഓപ്പണിങ്ങിനായി ഇറങ്ങാൻ തയ്യാറെടുത്ത 15 വയസ്സുകാരൻ വൈഭവിന്റെ ഭാവത്തിൽ യാതൊരു ഭയവുമുണ്ടായിരുന്നില്ല.

Stories you may like

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

കുമാർ സംഗക്കാര ആ നിമിഷം ഓർത്തെടുത്തത് ഇങ്ങനെ:

“ആ മത്സരത്തിൽ ടൂർണമെന്റിൽ തുടരാൻ ഞങ്ങൾക്ക് 221 റൺസ് ചേസ് ചെയ്യണമായിരുന്നു. ഞങ്ങൾ ആദ്യം ഫീൽഡ് ചെയ്ത് കഴിഞ്ഞ് ബാറ്റിങ്ങിനായി വൈഭവ് പുറത്തേക്ക് നടക്കുമ്പോൾ എന്നെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു: ‘കോച്ച്, ഒട്ടും വിഷമിക്കേണ്ട. കളി നമ്മൾ ജയിച്ചിരിക്കുന്നു.’ അതിനുശേഷം ഡ്രസ്സിങ് റൂമിലേക്ക് ചെന്ന് സഹതാരങ്ങളായ ഡൊണോവൻ ഫെരേരയോടും ലുവാൻഡ്രെ പ്രിട്ടോറിയസിനോടുമായി അവൻ പറഞ്ഞു: ‘നിങ്ങൾ രണ്ടുപേരും കേട്ടോ, ഞാൻ ഇപ്പോൾ പോയി 13 സിക്സറുകൾ അടിക്കും. അത് കഴിഞ്ഞാൽ ബാക്കി കളി നിങ്ങൾ നോക്കിയാൽ മതി.’ അവൻ പറഞ്ഞത് വെറുതെയല്ലായിരുന്നു.”

ബാറ്റിങ്ങിനിറങ്ങിയ വൈഭവ് തുടക്കം മുതൽ സിക്സർ മഴ പെയ്യിക്കാൻ തുടങ്ങി. 5 സിക്സറുകൾ പിന്നിട്ടപ്പോൾ ഡ്രസ്സിങ് റൂമിലിരുന്ന ഫെരേരയും പ്രിട്ടോറിയസും അമ്പരന്നുപോയി. ഈ കുട്ടി പറഞ്ഞത് വെറുതെയല്ലെന്നും ശരിക്കും അത് ചെയ്യുമെന്നും മനസ്സിലാക്കിയ അവർ ബാക്കി സിക്സറുകൾ എണ്ണാൻ തുടങ്ങിയെന്ന് സംഗക്കാര ചിരിയോടെ പറഞ്ഞു. മത്സരത്തിൽ വെറും 48 പന്തുകൾ നേരിട്ട വൈഭവ് 10 മാരക സിക്സറുകളുടെ അകമ്പടിയോടെ 93 റൺസാണ് അടിച്ചുകൂട്ടിയത്.

വൈഭവിന്റെ ഇന്നിങ്സ് അടിത്തറയിട്ട മത്സരത്തിൽ 38 പന്തിൽ 53 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെലും ചേർന്നതോടെ 5 പന്തുകൾ ബാക്കിനിൽക്കെ 7 വിക്കറ്റിന് രാജസ്ഥാൻ വിജയം സ്വന്തമാക്കി. ഐപിഎൽ 2026-ൽ ക്വാളിഫയർ 2 വരെ എത്തിയ രാജസ്ഥാൻ റോയൽസിന്റെ കുതിപ്പിൽ ഈ 15-കാരൻ വഹിച്ച പങ്ക് ചെറുതല്ല. നിലവിൽ അയർലൻഡ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലുണ്ടായിട്ടും ആദ്യ മത്സരത്തിൽ വൈഭവിന് പ്ലെയിങ് ഇലവനിൽ സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാൽ ഈ വെളിപ്പെടുത്തലുകൾ കൂടിയായതോടെ രണ്ടാം ടി20യിൽ ‘ബോസ് ബേബി’യുടെ അരങ്ങേറ്റത്തിനായി ആരാധകർ കാത്തിരിക്കുകയാണ്.

Tags: ipl 2026Vaibhav Sooryavanshi
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies