റായ്പുർ : ബസ്തർ പാണ്ഡം ഉത്സവത്തെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുകാലത്ത് കമ്മ്യൂണിസ്റ്റ് ഭീകരതയുടെ അക്രമങ്ങളുടെ പേരിൽ കുപ്രസിദ്ധമായിരുന്ന ഛത്തീസ്ഗഡിലെ ബസ്തറിന്റെ മാറുന്ന മുഖത്തെ കുറച്ച് പ്രധാന മന്ത്രി എക്സിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. അക്രമത്തിനും പിന്നോക്കാവസ്ഥയ്ക്കും പകരം ഇപ്പോൾ പുരോഗതിയും ആത്മവിശ്വാസവും ആണ് ബസ്തറിന്റെ മുഖമുദ്ര എന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. ബസ്തർ മേഖലയിലെ തനതായ ഗോത്ര സംസ്കാരം, പാരമ്പര്യങ്ങൾ, പൈതൃകം എന്നിവ ആഘോഷിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന വേദിയായി ഉയർന്നുവന്ന ബസ്തർ പാണ്ഡം ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
“നേരത്തെ, ബസ്തറിന്റെ പേര് പരാമർശിക്കുമ്പോഴെല്ലാം, മാവോയിസത്തിന്റെയും അക്രമത്തിന്റെയും വികസനത്തിലെ പിന്നോക്കാവസ്ഥയുടെയും ചിത്രങ്ങൾ മനസ്സിൽ വന്നിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി പൂർണ്ണമായും മാറിയിരിക്കുന്നു. ഇന്ന്, ബസ്തർ അതിന്റെ വികസനത്തിന് മാത്രമല്ല, തദ്ദേശവാസികളുടെ വർദ്ധിച്ചുവരുന്ന ആത്മവിശ്വാസത്തിനും പേരുകേട്ടതാണ്. ഈ മേഖലയുടെ ഭാവി സമാധാനം, പുരോഗതി, സാംസ്കാരിക അഭിമാനം എന്നിവയാൽ അടയാളപ്പെടുത്തപ്പെടും,” എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.








