2026 ഫെബ്രുവരി 12-ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-നമീബിയ ടി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി വലിയ വിവാദങ്ങളും ചർച്ചകളും ഉയർന്നിരിക്കുകയാണ്. നമീബിയൻ ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് ഐസിസിക്കെതിരെ വിവേചനപരമായ നിലപാട് ഉയർത്തിയതാണ് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടത്.
മത്സരത്തിന് മുന്നോടിയായുള്ള പരിശീലന സൗകര്യങ്ങളിൽ ഐസിസി ഇന്ത്യയ്ക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്നാണ് നമീബിയൻ ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസ് ആരോപിക്കുന്നത്. രാത്രി 7 മണിക്ക് തുടങ്ങുന്ന മത്സരത്തിന് മുന്നോടിയായി ഇന്ത്യയ്ക്ക് ഫ്‌ലഡ്‌ലൈറ്റിന് കീഴിൽ രണ്ട് പരിശീലന സെഷനുകൾ നൽകിയപ്പോൾ നമീബിയയ്ക്ക് ഉച്ചസമയത്തെ സ്ലോട്ടുകൾ മാത്രമാണ് ലഭിച്ചതെന്ന് ഇറാസ്മസ് പറഞ്ഞു.
നമീബിയയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫ്‌ലഡ്‌ലൈറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ രാത്രികാല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ഈ പരിശീലനം അത്യാവശ്യമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ നമീബിയ പരിശീലന സമയമാറ്റത്തിനായി അപേക്ഷ നൽകിയത് വൈകിയതിനാലാണ് മാറ്റം വരുത്താൻ സാധിക്കാത്തതെന്ന് ഐസിസി വക്താവ് അറിയിച്ചു.
മത്സരത്തിലേക്ക് വന്നാൽ വയറിലെ അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഓപ്പണർ അഭിഷേക് ശർമ്മ ഡിസ്ചാർജ് ആയെങ്കിലും നമീബിയക്കെതിരെ കളിച്ചേക്കില്ല. പകരം സഞ്ജു സാംസൺ ഇഷാൻ കിഷനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ സാധ്യതയുണ്ട്.













Discussion about this post