Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പാക് ജയിലിൽ ഇമ്രാൻ ഖാന് നേരെ അതിക്രൂര പീഡനം; വലതുകണ്ണിന്റെ കാഴ്ച 85 ശതമാനവും നഷ്ടമായി! പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ട്!

by Brave India Desk
Feb 12, 2026, 08:14 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇരയാകുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. പാക് മിലിട്ടറി എസ്റ്റാബ്ലിഷ്‌മെന്റിന്റെയും ‘ഡീപ് സ്റ്റേറ്റിന്റെയും’ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള അഡിയാല ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി 85 ശതമാനത്തോളം നഷ്ടപ്പെട്ടതായാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സൽമാൻ സഫ്ദർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. മാസങ്ങളോളം ചികിത്സ നിഷേധിച്ചതും ഏകാന്ത തടവിൽ പാർപ്പിച്ചതും ഇമ്രാന്റെ ആരോഗ്യനില അതീവ ഗുരുതരമാക്കിയിരിക്കുകയാണ്.

2025 ഒക്ടോബർ വരെ കൃത്യമായ കാഴ്ചശക്തിയുണ്ടായിരുന്ന ഇമ്രാൻ ഖാന് ജയിലിലെ മോശം സാഹചര്യങ്ങൾ മൂലം കാഴ്ച മങ്ങാൻ തുടങ്ങിയിരുന്നു. ഇത് ജയിൽ അധികൃതരെ പലതവണ അറിയിച്ചെങ്കിലും പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും സൈന്യത്തിന്റെയും സമ്മർദ്ദത്തെ തുടർന്ന് ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ല. ഒടുവിൽ കാഴ്ച പൂർണ്ണമായും മറഞ്ഞപ്പോഴാണ് ഒരു നേത്രരോഗ വിദഗ്ദ്ധനെ കാണിക്കാൻ അനുമതി നൽകിയത്. കണ്ണിനുള്ളിൽ രക്തം കട്ടപിടിച്ച് ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും ഇപ്പോൾ വെറും 15 ശതമാനം കാഴ്ച മാത്രമേ വലതുകണ്ണിന് അവശേഷിക്കുന്നുള്ളൂ എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജയിൽ സന്ദർശിച്ച അമിക്കസ് ക്യൂറിയോട് തന്റെ നിസ്സഹായാവസ്ഥ വിവരിക്കുമ്പോൾ ഇമ്രാന്റെ കണ്ണുകൾ നനഞ്ഞിരുന്നുവെന്നും അദ്ദേഹം ശാരീരികമായി അതീവ തളർച്ചയിലാണെന്നും റിപ്പോർട്ടിലുണ്ട്.

Stories you may like

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

73 വയസ്സുകാരനായ ഇമ്രാൻ ഖാനെ കഴിഞ്ഞ രണ്ട് വർഷവും നാല് മാസവുമായി കൊടും കുറ്റവാളികളെ പാർപ്പിക്കുന്ന രീതിയിൽ ഏകാന്ത തടവിലാണ് (Solitary Confinement) പാർപ്പിച്ചിരിക്കുന്നത്. പ്രായമായ വ്യക്തി എന്ന നിലയിൽ അർഹമായ വൈദ്യപരിശോധനകളോ ദന്തചികിത്സയോ അദ്ദേഹത്തിന് നൽകുന്നില്ല. സഹോദരിമാർക്കും കുടുംബാംഗങ്ങൾക്കും അദ്ദേഹത്തെ കാണാൻ അനുമതിയില്ല. തന്റെ മക്കളായ കാസിമിനോടും സുലൈമാനോടും കഴിഞ്ഞ ഒരു വർഷത്തിനിടെ വെറും രണ്ട് തവണ മാത്രമാണ് ഫോണിൽ സംസാരിക്കാൻ അനുവാദം ലഭിച്ചത്. അഭിഭാഷകരെ കാണുന്നതിനും പ്രതിരോധം തയ്യാറാക്കുന്നതിനും തടസ്സങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഇമ്രാനെ മാനസികമായും ശാരീരികമായും തകർക്കാനാണ് പാക് സൈനിക നേതൃത്വം ശ്രമിക്കുന്നത്.

.സ്വന്തം അതിജീവനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ഇമ്രാൻ ഖാന് നിഷേധിക്കപ്പെടുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ഇമ്രാന്റെ ആരോഗ്യനിലയിൽ ഇനിയും കാലതാമസം വരുത്തുന്നത് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് അമിക്കസ് ക്യൂറി മുന്നറിയിപ്പ് നൽകി.

Tags: imran khan
Share
Tweet
Send
Share

Latest stories from this section

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

നേതാക്കളുടെ നിർണ്ണായക യോഗം വിളിച്ച് ഇൻഡി സഖ്യം ; എസ്ഐആർ ആശങ്കകളിലെ ചർച്ച പ്രധാന അജണ്ട

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

ദുരന്തോ എക്സ്പ്രസിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്ന് യാത്രക്കാരന് പരിക്ക്

Latest News

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies