ദിസ്പൂര്‍: അസമില്‍ ഏപ്രിലില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് വിലയിരുത്തല്‍. ഏപ്രലില്‍ നാലിനും 11 ലുമായി രണ്ടു ഘട്ടങ്ങളിലായാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് അസം ഗണ പരിഷത്തുമായും മറ്റു രണ്ടു ചെറു പാര്‍ട്ടികളുമായുണ്ടാക്കിയ സഖ്യത്തിലൂടെ 126 സീറ്റുകളുള്ള അസംബ്ലിയില്‍ കേവലഭൂരിപക്ഷമായ 64 ലേക്ക് ബിജെപി എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 78 സീറ്റുകള്‍ വരെ ഈ സഖ്യം നേടുമെന്നും വിലയിരുത്തപ്പെടുന്നു.
അസാമില്‍ ബിജെപി സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചിരുന്നു. ഇത് പ്രചാരണ രംഗത്ത് ബിജെപിയുടെ ആവേശം വര്‍ദ്ധിപ്പിച്ചു.
ഭരണവിരുദ്ധവികാരം തന്നെയാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ് നേരിടുന്ന പ്രധാനപ്രശ്നം. ബോഡോലാന്റിന്റെ അതിര്‍ത്തി ജില്ലകളില്‍ സ്വതന്ത്രഭരണം നടത്തുന്ന ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടിനെതിരെയും ജനവികാരം ശക്തമാണ്. പശ്ചിമബംഗാളില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തെ മറികടന്ന് മമതാ ബാനര്‍ജി അധികാരം നിലനിര്‍ത്തുമെന്ന് എബിപി ന്യൂസ് നില്‍സണ്‍ നടത്തിയ സര്‍വേ ഫലം നേരത്തേ പുറത്തുവന്നിരുന്നു.
Discussion about this post