കൂത്ത്പറമ്പ് : സിപിഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ സിപിഎം പ്രവര്ത്തകന് അറസ്റ്റില്‍.ചെള്ളത്ത് വയലിലെ സിഎം സുനേഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .സിപിഐ ചെള്ളത്ത് വയല്‍ ബ്രാഞ്ച് സെക്രട്ടറി വി.കെ വിനോദിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സഭവത്തിലാണ് സുനേഷിനെ അറസ്റ്റ് ചെയ്തത് .സിനേഷിനെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞമാസം 17നാണ് വിനോദിന് നേരെ ആക്രമണമുണ്ടായത്. വെട്ടേറ്റ വിനോദ് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് .സുനീഷിനെതിരെ നിലവില്‍ 12 കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
Discussion about this post