Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഇന്ത്യയെ തോൽപ്പിക്കുന്നത് ഇനി സ്വപ്നങ്ങളിൽ മാത്രം; പാക് ടീമിനെ വലിച്ചുകീറി ശുഐബ് അക്തർ, ബാബർ അസം ഒരു കളി പോലും ജയിപ്പിക്കാത്ത സൂപ്പർസ്റ്റാർ

by Brave India Desk
Feb 16, 2026, 07:49 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ പാക് ക്രിക്കറ്റ് ബോർഡിനും താരങ്ങൾക്കുമെതിരെ രൂക്ഷവിമർശനവുമായി മുൻ താരം ശുഐബ് അക്തർ. ഇന്ത്യ കിരീടം നിലനിർത്താനാണ് വന്നിരിക്കുന്നതെന്നും എന്നാൽ പാകിസ്ഥാൻ നാണംകെട്ട രീതിയിൽ കീഴടങ്ങുകയാണെന്നും അക്തർ ആഞ്ഞടിച്ചു.

പാക് ബൗളർമാരുടെയും ബാറ്റിംഗ് നിരയുടെയും പോരാട്ടവീര്യമില്ലായ്മയെയാണ് അക്തർ പരിഹസിച്ചത്. “ഞങ്ങൾ മത്സരത്തിന്റെ ഒരിടത്തും ഉണ്ടായിരുന്നില്ല. ഷഹീൻ അഫ്രീദി 125 കി.മീ വേഗതയിലാണ് പന്തെറിയുന്നത്. ആധുനിക ക്രിക്കറ്റിൽ ഇതൊന്നും പോരാ. സമ്മർദ്ദം കൈകാര്യം ചെയ്യാൻ അറിയാത്തവരെയാണ് നിങ്ങൾ സൂപ്പർതാരങ്ങളാക്കി വെച്ചിരിക്കുന്നത്. കഴിവില്ലാത്തവരുടെ കയ്യിൽ ചുമതലകൾ ഏൽപ്പിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റം,” അക്തർ തുറന്നടിച്ചു. പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വിയെയും ബാബർ അസമിലെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

“ഒന്നും അറിയാത്ത ഒരാൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി (മൊഹ്‌സിൻ നഖ്‌വി) മാറിയിരിക്കുന്നു. നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? ടീം എങ്ങനെ ജയിക്കും? ഒരു കളിയും ജയിപ്പിക്കാൻ കഴിയാത്ത ഒരു കളിക്കാരനെ (ബാബർ അസം) നിങ്ങൾ ഒരു സൂപ്പർസ്റ്റാറായി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം കഴിവില്ലാത്തവർക്ക് ഒരു പ്രത്യേക പദവികൾ നൽകുക എന്നതാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഇഷാൻ കിഷന്റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ് (40 പന്തിൽ 77) മികച്ച സ്കോറിലെത്തിച്ചത്. ദുഷ്കരമായ പിച്ചിൽ നായകൻ സൂര്യകുമാർ യാദവും (32), ശിവം ദുബെയും (27) നിർണ്ണായക സംഭാവനകൾ നൽകിയതോടെ ഇന്ത്യ 175/7 എന്ന സ്കോറിലെത്തി. മറുപടി ബാറ്റിംഗിൽ പാകിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ആദ്യ ഓവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യ നാലാം പന്തിൽ തന്നെ സാഹിബ്സാദ ഫർഹാനെ (0) മടക്കി. ശേഷം അടുത്ത ഓവറിൽ ബുംറ സയ്യിം ആയൂബിനെയും പാക് നായകൻ സൽമാൻ അലി ആഗയെയും തുടർച്ചയായ ഓവറുകളിൽ പുറത്താക്കി.

ശേഷം അക്സർ പട്ടേൽ അവരുടെ സൂപ്പർ താരം ബാബർ അസമിനെ (5) പുറത്താക്കിയതോടെ പാകിസ്ഥാൻ 34-ന് 4 എന്ന നിലയിലായി. ഉസ്മാൻ ഖാൻ (44) അല്പം പൊരുതിയെങ്കിലും അക്സറിന്റെ പന്തിൽ ഇഷാൻ കിഷൻ നടത്തിയ മിന്നൽ സ്റ്റമ്പിംഗിലൂടെ ആ പോരാട്ടവും അവസാനിച്ചു. ഒടുവിൽ 18 ഓവറിൽ 114 റൺസിന് പാകിസ്ഥാൻ കൂടാരം കയറി.

Tags: bcciIndia vs PakistanShoaib Akhtar
Share
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies