Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

സുരക്ഷാഭീഷണി, സിറിയയിലെ ഐസിസ് തടങ്കൽ പാളയങ്ങൾ പൂട്ടാൻ തീരുമാനം, അയ്യായിരത്തിലധികം പേർ ഓടിപോയതായി റിപ്പോർട്ട് ; തടവുകാരെ മാറ്റിപ്പാർപ്പിക്കുന്നു

by Brave India Desk
Feb 18, 2026, 07:07 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ദമാസ്കസ്: സിറിയയിലെ കുപ്രസിദ്ധമായ അൽ-ഹോൾ , അൽ-റോജ്  തടങ്കൽ പാളയങ്ങൾ സ്ഥിരമായി അടച്ചുപൂട്ടാൻ സിറിയൻ ഭരണകൂടം ഒരുങ്ങുന്നു. ഐസിസ് ഭീകരരുമായി ബന്ധമുള്ള ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും വിദേശികളുമാണ് നിലവിൽ ഈ ക്യാമ്പുകളിൽ കഴിയുന്നത്. കുർദിഷ് സൈന്യത്തിൽ നിന്നും പ്രദേശത്തിന്റെ നിയന്ത്രണം സിറിയൻ സൈന്യം ഏറ്റെടുത്തതിന് പിന്നാലെയാണ് നിർണ്ണായക നീക്കം.

വർഷങ്ങളോളം കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് (SDF) നിയന്ത്രിച്ചിരുന്ന അൽ-ഹോൾ ക്യാമ്പ്, ജനുവരി അവസാനത്തോടെയാണ് സിറിയൻ സർക്കാർ സൈന്യം ഏറ്റെടുത്തത്. കുർദിഷ് സൈന്യത്തിന്റെ പെട്ടെന്നുള്ള പിന്മാറ്റം ക്യാമ്പിൽ വലിയ തോതിലുള്ള അരാജകത്വത്തിന് വഴിവെച്ചു.

Stories you may like

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സുരക്ഷാ കൈമാറ്റത്തിനിടെയുണ്ടായ ആശയക്കുഴപ്പം മുതലെടുത്ത് അയ്യായിരത്തിലധികം പേർ ക്യാമ്പിൽ നിന്ന് രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ ഐസിസ് അനുഭാവമുള്ളവരും ഉൾപ്പെടുന്നു എന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

നിലവിൽ ക്യാമ്പിലുള്ള സിറിയൻ വംശജരെ വടക്കൻ അലപ്പോയിലെ അക്തരിൻ ക്യാമ്പിലേക്ക് മാറ്റാനാണ് സർക്കാർ പദ്ധതി. ഇറാഖ് പൗരന്മാരെ തിരികെ കൊണ്ടുപോകാൻ ഇറാഖ് സർക്കാരുമായി ധാരണയായിട്ടുണ്ട്.

ക്യാമ്പ് അടച്ചുപൂട്ടുന്നതോടെ ഭീകരർക്ക് വീണ്ടും സംഘടിക്കാനുള്ള അവസരമൊരുങ്ങുമെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. പരിശീലനം ലഭിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥരെ ക്യാമ്പ് നിയന്ത്രണം ഏൽപ്പിച്ചത് വൻ തിരിച്ചടിയായേക്കാം. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ട ഷമീമ ബീഗം ഉൾപ്പെടെയുള്ള നിരവധി വിദേശികളാണ് അൽ-റോജ് ക്യാമ്പിലുള്ളത്. ഇവരുടെ ഭാവി കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

2019-ൽ ഐസിസിന്റെ പതനത്തിന് ശേഷം തടവിലാക്കപ്പെട്ട 28,000-ത്തോളം പേരാണ് ഈ ക്യാമ്പുകളിൽ കഴിയുന്നത്. ഒരു വർഷത്തിനുള്ളിൽ ഈ തടങ്കൽ പാളയങ്ങൾ പൂർണ്ണമായും ശൂന്യമാക്കുകയാണ് സിറിയൻ ഭരണകൂടത്തിന്റെ ലക്ഷ്യം. എന്നാൽ കൃത്യമായ പുനരധിവാസ പദ്ധതികളില്ലാതെ ക്യാമ്പുകൾ അടച്ചുപൂട്ടുന്നത് തീവ്രവാദത്തിന്റെ പുനരുജ്ജീവനത്തിന് കാരണമായേക്കുമെന്ന് യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ ആശങ്ക പ്രകടിപ്പിക്കുന്നു.

Tags: isisAlHolCampSecurityAlert isis camp syria
Share
Tweet
Send
Share

Latest stories from this section

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറെന്ന് ഇറാൻ; അമേരിക്കയ്ക്ക് മുന്നിൽ പുതിയ നിർദ്ദേശങ്ങൾ

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

കലിതുള്ളി പെയ്ത് മഴ, കരകവിഞ്ഞ് ബാഗ്മതി നദി ; നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത, അതിജാഗ്രതാ നിർദ്ദേശം

Latest News

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies