Saturday, June 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഐഡി കാർഡ് കാണിച്ചിട്ടും ‘ഇവര് ഞങ്ങളുടേതല്ല’; സ്വന്തം പട്ടാളക്കാരെ തള്ളിപ്പറഞ്ഞ് പാകിസ്താൻ; ലോകത്തിന് മുന്നിൽ നാണംകെട്ട് ഭരണകൂടം

by Brave India Desk
Feb 20, 2026, 11:52 am IST
in India, International
Share on FacebookTweetWhatsAppTelegram

സ്വന്തം രാജ്യത്തിനായി പോരാടിയ സൈനികരെ പ്രതിസന്ധി ഘട്ടത്തിൽ കയ്യൊഴിഞ്ഞ് പാകിസ്താൻ വീണ്ടും ലോകത്തിന് മുന്നിൽ പരിഹാസ്യരാകുന്നു.  ബലൂച് ലിബറേഷൻ ആർമി (BLA) തടവിലാക്കിയ എട്ട് പാക് സൈനികരെയാണ് പാകിസ്താൻ സൈന്യം തള്ളിപ്പറഞ്ഞത്. തങ്ങളുടെ പട്ടാളക്കാരിലാരെയും കാണാതായിട്ടില്ലെന്ന പാക് സൈന്യത്തിന്റെ വാദത്തെ പൊളിച്ചടുക്കി, തടവിലാക്കപ്പെട്ട സൈനികർ തന്നെ നേരിട്ട് രംഗത്തെത്തിയതോടെ രാജ്യാന്തര തലത്തിൽ പാകിസ്താൻ നാണംകെട്ടിരിക്കുകയാണ്. തങ്ങൾ പാക് സൈന്യത്തിലെ അംഗങ്ങളാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക ഐഡി കാർഡും പാക് പൗരത്വ രേഖകളും വീഡിയോയിലൂടെ പ്രദർശിപ്പിച്ചാണ് സൈനികർ സ്വന്തം ഭരണകൂടത്തിന്റെ കള്ളത്തരങ്ങൾ തുറന്നുകാട്ടിയത്.

നേരായ മാർഗത്തിലൂടെ റിക്രൂട്ട്‌മെന്റ് വഴിയാണ് തങ്ങൾ സൈന്യത്തിലെത്തിയതെന്നും രാജ്യത്തിനായി പോരാടിയ തങ്ങളെ ഈ ഘട്ടത്തിൽ തള്ളിപ്പറയുന്നത് ക്രൂരതയാണെന്നും വീഡിയോയിൽ സൈനികർ നിറകണ്ണുകളോടെ പറയുന്നു. “പാകിസ്താന് വേണ്ടി ഞാൻ പോരാടി, എന്നാൽ ഇന്ന് പാക് സൈന്യം എന്നെ കയ്യൊഴിഞ്ഞിരിക്കുന്നു” എന്നാണ് തടവിലാക്കപ്പെട്ട ഒരു സൈനികൻ വിങ്ങലോടെ പറയുന്നത്. തങ്ങൾ പട്ടാളക്കാരല്ലെന്ന് പറയാൻ ഭരണകൂടത്തിന് എങ്ങനെ കഴിയുന്നുവെന്നും ഇവർ ചോദിക്കുന്നുണ്ട്. നേരത്തെ, സൈനികരെ നിലത്തിലൂടെ വലിച്ചിഴയ്ക്കുന്ന ക്രൂരമായ ദൃശ്യങ്ങൾ ബിഎൽഎ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് വ്യാജമാണെന്നും ആരും തടവിലില്ലെന്നുമായിരുന്നു പാക് സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം. ഇതോടെയാണ് സൈനികരെക്കൊണ്ട് തന്നെ ഐഡി കാർഡുകൾ പ്രദർശിപ്പിച്ച് ബിഎൽഎ വീഡിയോ പുറത്തിറക്കിയത്.

Stories you may like

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

ഫെബ്രുവരി 22-നകം തങ്ങളുടെ തടവിലുള്ള ബിഎൽഎ പ്രവർത്തകരെ മോചിപ്പിച്ചില്ലെങ്കിൽ എട്ട് സൈനികരെയും വധിക്കുമെന്നാണ് വിഘടനവാദികളുടെ ഭീഷണി. സൈനികരുടെ ജീവൻ അപകടത്തിലായിട്ടും പാകിസ്താൻ ഇതുവരെ ചർച്ചകൾക്ക് തയ്യാറായിട്ടില്ല. ഇതിന് മുൻപും കാർഗിൽ യുദ്ധസമയത്തും മറ്റും കൊല്ലപ്പെട്ട സ്വന്തം സൈനികരുടെ മൃതദേഹം ഏറ്റുവാങ്ങാൻ പാകിസ്താൻ തയ്യാറാകാതിരുന്നത് വലിയ വിവാദമായിരുന്നു. അതേ കീഴ്വഴക്കം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നാണ് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്. സ്വന്തം സൈനികരെ കൊലയ്ക്ക് കൊടുക്കുന്ന പാക് ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Tags: pakistansoldiers
ShareTweetSendShare

Latest stories from this section

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ഫോട്ടോയ്ക്കായി എന്റെ മുന്നിൽ യാചിച്ചു, പാവം തോന്നി എടുത്തതാണ്!ട്രംപിൻ്റെ തള്ളിന് മുഖത്തടിച്ച മറുപടിയുമായി മെലോണി

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

ക്യാരി ബാഗിന് 10 രൂപ വാങ്ങി; ഷൂ കമ്പനിക്ക് എട്ടിന്റെ പണി കൊടുത്ത് ഉപഭോക്താവ്

Discussion about this post

Latest News

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ലെബനൻ പൂർണ്ണമായി കത്തിയമരണം, നരകവാതിൽ തുറക്കും!” 4 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രഖ്യാപനവുമായി ഇസ്രായേൽ മന്ത്രിമാർ

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

പിണറായിയുടെ ആ ഒരൊറ്റ ബോർഡ് കളിപ്പിച്ചു; പാർട്ടിക്കുള്ളിൽ പുകഞ്ഞ് കനൽ!” തെരഞ്ഞെടുപ്പ് തോൽവിയിൽ  കടുത്ത വിമർശനമുണ്ടെന്ന് സമ്മതിച്ച് ബിനോയ് വിശ്വം;

“ഏറ്റവും ശാന്തനും കരുത്തനും ആയ നേതാവ്” ; ജി7 ഉച്ചകോടിക്കിടെ നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഡോണൾഡ് ട്രംപ്

“മോദി ഒരു കടുപ്പക്കാരനായ നേതാവ്!” താൻ ആരാധിക്കുന്ന ലോകനേതാക്കളുടെ പേര് വെളിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; പ്രശംസ കൊണ്ട് മൂടി യുഎസ് പ്രസിഡന്റ്

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

“വളർത്തിയ ഭീകരമൃഗം സ്വന്തമായി കടിക്കുമ്പോൾ നെട്ടോട്ടമോടുന്ന രാജ്യം!” യുഎന്നിൽ പാകിസ്താനെ ‘ഫ്രാങ്കൻസ്റ്റൈൻ’ എന്ന് വിളിച്ച് ഇന്ത്യയുടെ തകർപ്പൻ മറുപടി

ദിസ് ടൈം ഫോർ ആഫ്രിക്ക…ടെലികോം വിപ്ലവം തീർക്കാൻ ജിയോ ആഫ്രിക്കയിലേക്ക്

“ഇനി കളി മാറും! 52 കോടി ഉപഭോക്താക്കൾ, 30,000 കോടി ലാഭം; ജിയോ ഐപിഒ വരുന്നു; ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് എജിഎം”

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

വിരാട് കോഹ്‌ലി vs ബാബർ അസം: പാക് ആരാധകരുടെ വാദങ്ങളും യാഥാർത്ഥ്യവും; ബാബർ വിരാടിനെക്കാൾ മികച്ചവൻ എന്ന് പറയുന്നത് ഇതുകൊണ്ട്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

രാജാവ് വീണ്ടും പാഡ് അണിയുന്നു; പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി ക്രിക്കറ്റ് പിച്ചിലേക്ക്; വമ്പൻ അപ്ഡേറ്റ് പുറത്ത്

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies