Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഡെലിവറി പാർട്ണർമാരുടെ മരണപ്പാച്ചിൽ ഇനി നടക്കില്ല; എംവിഡിയുടെ വക ‘എട്ടിന്റെ പണി’; നയം മാറ്റാൻ 15 ദിവസം, ഇല്ലെങ്കിൽ പൂട്ടുവീഴും! 

by Brave India Desk
Feb 20, 2026, 04:28 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഓൺലൈൻ ഭക്ഷണ-ഗ്രോസറി ഡെലിവറി കമ്പനികളുടെ അതിവേഗ വാഗ്ദാനങ്ങൾക്കും ജീവനക്കാരുടെ റോഡിലെ മരണപ്പാച്ചിലിനും കനത്ത പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പ്. ഡെലിവറി ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ സംസ്ഥാനത്ത് വർധിച്ച സാഹചര്യത്തിൽ പ്രമുഖ ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സെപ്റ്റോ, ബിഗ് ബാസ്‌ക്കറ്റ് എന്നിവയ്ക്ക് എംവിഡി നോട്ടീസ് അയച്ചു. തങ്ങളുടെ ഡെലിവറി നയങ്ങളിൽ ഉടനടി മാറ്റം വരുത്തണമെന്നും സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നുമാണ് കർശന നിർദ്ദേശം. 15 ദിവസത്തിനുള്ളിൽ റോഡ് സുരക്ഷാ നിയമങ്ങൾക്ക് അനുസൃതമായി ആഭ്യന്തര നയങ്ങൾ പരിഷ്കരിച്ചില്ലെങ്കിൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് എംവിഡി മുന്നറിയിപ്പ് നൽകി.

ഏഴ് മിനിറ്റോ പത്തോ മിനിറ്റോ കൊണ്ട് സാധനങ്ങൾ എത്തിക്കുമെന്ന കമ്പനികളുടെ വാഗ്ദാനം റോഡുകളിൽ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. അപ്രായോഗികമായ ഈ സമയപരിധിക്കുള്ളിൽ ഓർഡറുകൾ പൂർത്തിയാക്കാൻ ഡെലിവറി പങ്കാളികൾ അമിതവേഗതയിലാണ് പായുന്നത്. വൺവേ തെറ്റിച്ചുള്ള ഡ്രൈവിംഗ്, നടപ്പാതകളിലൂടെയുള്ള പാച്ചിൽ, ഹെൽമറ്റ് ധരിക്കാതിരിക്കൽ, അശ്രദ്ധമായ ഓവർടേക്കിംഗ് എന്നിവ ഡെലിവറി വാഹനങ്ങളുടെ സ്ഥിരം രീതിയായി മാറിയിരിക്കുകയാണ്. മറ്റ് റോഡ് യാത്രക്കാർ പലപ്പോഴും ഈ വാഹനങ്ങളെ പേടിച്ച് ഒഴിഞ്ഞുമാറേണ്ടി വരുന്ന അവസ്ഥയാണുള്ളതെന്ന് എംവിഡി ചൂണ്ടിക്കാട്ടുന്നു. വാണിജ്യപരമായ മത്സരത്തിന് വേണ്ടി പൊതുജനങ്ങളുടെ സുരക്ഷ ബലികൊടുക്കാൻ അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കൂടുതൽ ഓർഡറുകൾ വേഗത്തിൽ എത്തിച്ചാൽ മാത്രമേ വരുമാനം ലഭിക്കൂ എന്ന കമ്പനികളുടെ നയം ഡെലിവറി തൊഴിലാളികളെ വലിയ മാനസിക സമ്മർദ്ദത്തിലാക്കുന്നുണ്ട്. വിപണി പിടിക്കാനുള്ള പ്ലാറ്റ്‌ഫോമുകളുടെ തന്ത്രങ്ങൾ റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്താനാണ് ജീവനക്കാരെ പ്രേരിപ്പിക്കുന്നത്. കമ്പനികളുടെ ഡാർക്ക് സ്റ്റോറുകൾക്കും പ്ലാറ്റ്‌ഫോം ഓപ്പറേറ്റർമാർക്കും നൽകിയ നോട്ടീസിൽ, ആഭ്യന്തര റേറ്റിംഗ് സംവിധാനവും സമയപരിധിയും പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്തമുള്ള ബിസിനസ് രീതികൾ പിന്തുടരാൻ തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ പരിശോധനകൾ കടുപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

Tags: delivery
Share
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies