Sunday, March 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സൂപ്പർ-8 ന് മുമ്പ് പാക് ക്യാമ്പിൽ പോര്? ബാബറിനെതിരെ കോച്ച് മൈക്ക് ഹെസ്സൻ; നമീബിയയ്‌ക്കെതിരെ മാറ്റിനിർത്തിയ രഹസ്യം വെളിപ്പെടുത്തി പരിശീലകൻ

by Brave India Desk
Feb 21, 2026, 02:55 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

പാകിസ്താൻ ക്രിക്കറ്റിലെ സൂപ്പർ താരം ബാബർ അസമിനെതിരെ കടുത്ത വിമർശനങ്ങളുമായി ടീം ഹെഡ് കോച്ച് മൈക്ക് ഹെസ്സൻ. ടി20 ലോകകപ്പിലെ ബാബറിന്റെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നതെന്നും ടീമിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രകടനമല്ല താരം പുറത്തെടുക്കുന്നതെന്നും ഹെസ്സൻ തുറന്നടിച്ചു.

നമീബിയയ്‌ക്കെതിരായ മത്സരത്തിൽ ബാബറിനെ ബാറ്റിംഗിന് അയക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കവെയാണ് ന്യൂസിലൻഡുകാരനായ പരിശീലകൻ മൈക്ക് ഹെസ്സൻ താരത്തെ പരസ്യമായി വിമർശിച്ചത്. ന്യൂസിലൻഡിനെതിരായ സൂപ്പർ-8 പോരാട്ടത്തിന് മുന്നോടിയായിട്ടായിരുന്നു ഈ പ്രതികരണം.

Stories you may like

സഞ്ജു പെയ്തിറങ്ങി, ബുംറയും കൂട്ടരും കത്തിച്ചു; ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് നീലപ്പട; അഹമ്മദാബാദ് നിർഭാഗ്യം തീർത്ത് സൂര്യയുടെ പിള്ളേർ 

സമ്മർദ്ദത്തിൽ ഉരുകി സൂര്യൻ; ഫൈനലിൽ ഗോൾഡൻ ഡക്ക്, നിർണ്ണായക മത്സരങ്ങളിലെ ‘സൂര്യ’ പരാജയം ഇന്ത്യയെ വലയ്ക്കുന്നു

ടി20 ലോകകപ്പുകളുടെ പവർപ്ലേ ഓവറുകളിൽ ബാബറിന്റെ സ്‌ട്രൈക്ക് റേറ്റ് 100-ൽ താഴെയാണെന്ന വസ്തുത ഹെസ്സൻ എടുത്തുപറഞ്ഞു. “തന്റെ സ്‌ട്രൈക്ക് റേറ്റ് ടീമിന് തിരിച്ചടിയാണെന്ന് ബാബറിന് തന്നെ അറിയാം. പവർപ്ലേയിൽ ഇത്തരമൊരു ബാറ്റിംഗ് ശൈലിയല്ല ടീമിന് ആവശ്യം. അതുകൊണ്ടാണ് അദ്ദേഹത്തെ ഓപ്പണിംഗിൽ നിന്ന് മാറ്റിയത്,” ഹെസ്സൻ പറഞ്ഞു.

നമീബിയയ്‌ക്കെതിരായ മത്സരത്തിൽ 12 ഓവറുകൾ കഴിഞ്ഞപ്പോഴാണ് അടുത്ത വിക്കറ്റ് വീണത്. ആ സമയത്ത് ക്രീസിലെത്താൻ ഏറ്റവും അനുയോജ്യനായ താരം ബാബർ അസമല്ലെന്ന് ടീം വിലയിരുത്തി. “12-ാം ഓവറിൽ ബാറ്റിംഗിന് ഇറങ്ങാൻ പറ്റിയ ഒരാളല്ല ബാബർ. ആ സമയത്ത് വേഗത്തിൽ റൺസ് ഉയർത്താൻ കഴിയുന്ന മറ്റ് താരങ്ങൾ ടീമിലുണ്ട്. ബാബർ അക്കാര്യം അംഗീകരിക്കുകയും ചെയ്തു,” കോച്ച് വ്യക്തമാക്കി.

ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ നെതർലൻഡ്‌സ്, യുഎസ്എ, ഇന്ത്യ എന്നിവർക്കെതിരെ ബാബർ ദയനീയമായി പരാജയപ്പെട്ടിരുന്നു. 5, 46, 15 എന്നിങ്ങനെയാണ് താരത്തിന്റെ കഴിഞ്ഞ മൂന്ന് മത്സരങ്ങളിലെ സ്കോറുകൾ. ഈ പ്രകടനം പാകിസ്ഥാന്റെ മധ്യനിരയ്ക്ക് വലിയ സമ്മർദ്ദമാണ് നൽകുന്നത്.

Tags: Babar AzamPakistan Cricket
ShareTweetSendShare

Latest stories from this section

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

അഹമ്മദാബാദിൽ ഇന്ന് ‘ബാപ്പു’ ഷോ നടക്കുമോ? കിവി ഓപ്പണർമാരെ വിറപ്പിക്കാൻ ഇന്ത്യക്ക് തന്ത്രമോതി ആക്ഷ ചോപ്ര; പറയുന്നത് ഇങ്ങനെ

അന്ന് കമ്മിൻസ്, ഇന്ന് സാന്റ്നർ; അഹമ്മദാബാദിനെ നിശബ്ദമാക്കാൻ അതെ തന്ത്രം; ഇന്ത്യയെ വിറപ്പിച്ച് കിവി നായകന്റെ വെല്ലുവിളി

Discussion about this post

Latest News

സഞ്ജു പെയ്തിറങ്ങി, ബുംറയും കൂട്ടരും കത്തിച്ചു; ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് നീലപ്പട; അഹമ്മദാബാദ് നിർഭാഗ്യം തീർത്ത് സൂര്യയുടെ പിള്ളേർ 

സഞ്ജു പെയ്തിറങ്ങി, ബുംറയും കൂട്ടരും കത്തിച്ചു; ഫൈനലിൽ ന്യൂസിലൻഡിനെ തകർത്തെറിഞ്ഞ് നീലപ്പട; അഹമ്മദാബാദ് നിർഭാഗ്യം തീർത്ത് സൂര്യയുടെ പിള്ളേർ 

സമ്മർദ്ദത്തിൽ ഉരുകി സൂര്യൻ; ഫൈനലിൽ ഗോൾഡൻ ഡക്ക്, നിർണ്ണായക മത്സരങ്ങളിലെ ‘സൂര്യ’ പരാജയം ഇന്ത്യയെ വലയ്ക്കുന്നു

സമ്മർദ്ദത്തിൽ ഉരുകി സൂര്യൻ; ഫൈനലിൽ ഗോൾഡൻ ഡക്ക്, നിർണ്ണായക മത്സരങ്ങളിലെ ‘സൂര്യ’ പരാജയം ഇന്ത്യയെ വലയ്ക്കുന്നു

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ ആരംഭിക്കും ; പശ്ചിമേഷ്യൻ സംഘർഷം പാർലമെന്റിൽ ചർച്ചയാകും

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

നിങ്ങൾ ചോദിച്ച ‘നീതി’ ഇതാ, കിട്ടിയവരെ എല്ലാം കൊന്നുകൊലവിളിച്ച് സംഹാരം; വിരാട് കോഹ്‌ലിയുടെ ലോകറെക്കോഡ് തകർത്ത വൺമാൻഷോ

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

അഹമ്മദാബാദിലെ ആകാശം സഞ്ജുവിന്റേത്; സെഞ്ചുറിക്ക് തുല്യം ഈ 89 , പ്ലെയർ ഓഫ് ദി ടൂർണമെന്റ് പുരസ്കാരം കേരളത്തിലേക്ക്?

ലെബനനിൽ വ്യോമാക്രമണവുമായി ഇസ്രായേൽ; 12 പേർ കൊല്ലപ്പെട്ടു; പത്തു ദിവസത്തിനുള്ളിൽ മരിച്ചത് 394 പേർ

ബംഗാൾ ഇതിന് മാപ്പ് നൽകില്ല; രാഷ്ട്രപതിയെ അപമാനിച്ച മമതയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി, ബംഗാളിൽ രാഷ്ട്രീയ പോര് കടുക്കുന്നു

തെക്കൻ ലെബനനിൽ ഹിസ്ബുള്ള ആക്രമണം ; രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology