Wednesday, June 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുഖ്യമന്ത്രിയുടെ വാട്സാപ് സന്ദേശത്തിന് ഹൈക്കോടതിയുടെ ‘പൂട്ട്’;! ഡേറ്റ എവിടെ നിന്ന് കിട്ടി? സർക്കാരിന് കനത്ത തിരിച്ചടി!

by Brave India Desk
Feb 24, 2026, 11:52 am IST
in Kerala
Share on FacebookTweetWhatsAppTelegram

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രചാരണ സന്ദേശങ്ങൾക്കായി സർക്കാർ ജീവനക്കാരുടെ വ്യക്തിഗത വിവരങ്ങൾ കൈകാര്യം ചെയ്യുന്ന ‘സ്പാർക്’ (SPARK) പോർട്ടലിലെ ഡേറ്റ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയിൽ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ഇത്തരം വിവരങ്ങൾ ഉപയോഗിക്കുന്നത് പൗരന്മാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ ആനുകൂല്യങ്ങൾ ഓർമ്മിപ്പിച്ച് മുഖ്യമന്ത്രി സർക്കാർ ജീവനക്കാർക്ക് അയച്ച വാട്സാപ് സന്ദേശങ്ങളാണ് കോടതിയുടെ കടുത്ത നടപടിക്ക് കാരണമായത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സർക്കാർ ജീവനക്കാരുടെ ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസിന് എവിടെ നിന്ന് ലഭിച്ചുവെന്ന് കോടതി ആരാഞ്ഞു. വാട്സാപ് ബിസിനസ് അക്കൗണ്ട് വഴി സന്ദേശങ്ങൾ അയക്കുന്നത് വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്നും എല്ലാ പൗരന്മാരും ഇത്തരം സന്ദേശങ്ങൾ സ്വീകരിക്കാൻ താൽപ്പര്യപ്പെടുന്നവരല്ലെന്നും കോടതി ഓർമ്മിപ്പിച്ചു. കേസിൽ സർക്കാരിന്റെ വിശദീകരണം വരുന്നത് വരെ സമാനമായ രീതിയിൽ സന്ദേശങ്ങൾ അയക്കില്ലെന്ന് സർക്കാർ അഭിഭാഷകൻ കോടതിക്ക് ഉറപ്പുനൽകി. ഇതോടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായി ഇത്തരം സന്ദേശങ്ങളെ കണ്ടിരുന്ന ഇടത് മുന്നണിക്ക് കോടതിയുടെ ഇടപെടൽ വലിയ തിരിച്ചടിയായിരിക്കുകയാണ്.

Stories you may like

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

പകൽ ഓഫീസ് ജോലി, രാത്രിയിൽ കഞ്ചാവ് കൃഷി; ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ പിടിയിൽ

തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് ആരോപിച്ച് കോളജ് അധ്യാപകനായ പി. റഷീദ് അഹമ്മദ്‌, സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ കെ. എം. അനിൽ കുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഔദ്യോഗിക പോർട്ടലായ സ്പാർക്കിലെ വിവരങ്ങൾ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹർജിയിൽ മുഖ്യമന്ത്രി ഒഴികെയുള്ള മറ്റ് എതിർകക്ഷികൾക്ക് കോടതി നോട്ടീസ് അയച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോൾ സർക്കാരിന് കൃത്യമായ വിശദീകരണം നൽകേണ്ടി വരും. സർക്കാർ സംവിധാനങ്ങൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനെതിരെ കോടതി സ്വീകരിച്ച കർശന നിലപാട് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുമെന്ന് ഉറപ്പാണ്.

Tags: CMHIGHCOURT
ShareTweetSendShare

Latest stories from this section

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

അറിയിപ്പില്ലാതെ നമ്പർ പ്രവർത്തനരഹിതം; പിണറായി വിജയന്റെ ഔദ്യോഗിക ഫോൺ കണക്ഷൻ വിച്ഛേദിച്ചു

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

പോലീസ് മോശമായി പെരുമാറിയെന്ന് പിണറായി വിജയന്‍റെ ഡ്രൈവർ ; ഡിജിപിക്ക് പരാതി നൽകി

നവീൻ ബാബുവിന്റെ മരണം സിബിഐക്ക്; യുഡിഎഫ് സർക്കാർ സിബിഐക്ക് വിടുന്ന ആദ്യ കേസ്

സുപ്രീം കോടതിയെക്കാളും വലുതാണോ വി ഡി സതീശൻ? ; നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാക്കൾ

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് ഇനി കർശന നിയന്ത്രണം; രാത്രി 11 മണിക്ക് ശേഷം നിരോധനം; ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാകുന്നു

Latest News

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം സിബിഎസ്ഇ മേധാവി ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ലോഖണ്ഡേ പ്രശാന്ത് സീതാറാം സിബിഎസ്ഇ മേധാവി ; ഉത്തരവിറക്കി കേന്ദ്രസർക്കാർ

രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരം ; ചരിത്രം കുറിച്ച് വ്യോമസേനയും ഡിആർഡിഒയും ; തൊടുത്തുവിട്ടത് സുഖോയ്-30 എം.കെ.ഐയിൽ നിന്നും

രുദ്രം-II എയർ-ടു-സർഫസ് മിസൈലിന്റെ പരീക്ഷണം വിജയകരം ; ചരിത്രം കുറിച്ച് വ്യോമസേനയും ഡിആർഡിഒയും ; തൊടുത്തുവിട്ടത് സുഖോയ്-30 എം.കെ.ഐയിൽ നിന്നും

ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല, മോദിക്ക് ഉറപ്പ് നൽകി മ്യാൻമർ പ്രസിഡന്റ്

ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ല, മോദിക്ക് ഉറപ്പ് നൽകി മ്യാൻമർ പ്രസിഡന്റ്

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

മിഠായി വിതരണത്തിന് ‘അയിത്ത’ നിറം; ദേശാഭിമാനിയുടെ ക്യാപ്സൂൾ രാഷ്ട്രീയത്തിന് മറുപടിയുമായി വി. മുരളീധരൻ; ചർച്ചയായി ഫെയ്‌സ്ബുക്ക് പോസ്റ്റ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

ജമ്മു കശ്മീർ ഇന്ത്യയുടേത് മാത്രം; പാകിസ്ഥാന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രസ്താവന തള്ളി ഇന്ത്യ

ജമ്മു കശ്മീർ ഇന്ത്യയുടേത് മാത്രം; പാകിസ്ഥാന്റെയും യൂറോപ്യൻ യൂണിയന്റെയും പ്രസ്താവന തള്ളി ഇന്ത്യ

152 റൺസ്, ആ ഇന്നിങ്സ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ചത്; രാഹുലിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

152 റൺസ്, ആ ഇന്നിങ്സ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ചത്; രാഹുലിനെ വാനോളം പുകഴ്ത്തി ആകാശ് ചോപ്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies