Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇനി ‘കേരളം’ മാത്രം;എന്തുകൊണ്ട് പശ്ചിമ ബംഗാൾ ‘ബംഗ്ലാ’ ആവുന്നില്ല ? പേരുമാറ്റത്തിന്റെ നാൾവഴികൾ ഇങ്ങനെ!

by Brave India Desk
Feb 25, 2026, 11:09 am IST
in India
Share on Facebook
Tweet
WhatsApp
Telegram

കേരളത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്ന് പുനർനാമകരണം ചെയ്യാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശയ്ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരിക്കുകയാണ്. ചൊവ്വാഴ്ച (ഫെബ്രുവരി 24) ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് നിർണ്ണായക തീരുമാനമെടുത്തത്. ഇതോടെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്ന് രേഖപ്പെടുത്തുന്നതിനുള്ള നടപടികൾക്ക് തുടക്കമായി.  2023 ഓഗസ്റ്റിലും 2024 ജൂണിലും കേരള നിയമസഭ ഐകകണ്ഠേന പാസാക്കിയ പ്രമേയങ്ങളാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്.

മലയാളം മാതൃഭാഷയായവർക്ക് വേണ്ടി 1956 നവംബർ ഒന്നിന് കേരളം രൂപീകൃതമായപ്പോൾ മുതൽ സംസ്ഥാനത്തെ ‘കേരളം’ എന്ന് വിളിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. അശോകന്റെ ശാസനങ്ങളിലും പുരാതന തമിഴ് സാഹിത്യമായ ‘അകനാനൂറിലും’ കേരളപുത്ര എന്നും കേരളം എന്നും പരാമർശങ്ങളുണ്ട്. ‘ചേർ’ (ചേരുക), ‘ആലം’ (ദേശം) എന്നീ വാക്കുകളിൽ നിന്നാണ് കേരളം ഉണ്ടായതെന്നാണ് ചരിത്രകാരന്മാരുടെ പക്ഷം. ബ്രിട്ടീഷ് ഭരണകാലത്താണ് ഇത് ഇംഗ്ലീഷിൽ ‘കേരള’ ആയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തിന്റെ പുതിയ തീരുമാനപ്രകാരം, രാഷ്ട്രപതി ഇനി പ്രത്യേക ബിൽ കേരള നിയമസഭയുടെ അഭിപ്രായത്തിനായി അയക്കും. തുടർന്ന് പാർലമെന്റിന്റെ ഇരുസഭകളിലും ലളിതമായ ഭൂരിപക്ഷത്തോടെ ബിൽ പാസാക്കി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ഔദ്യോഗികമായി പേരുമാറ്റം നിലവിൽ വരും.

Stories you may like

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

എന്നാൽ കേരളത്തിന് അനുമതി ലഭിച്ചപ്പോൾ വർഷങ്ങളായി സമാനമായ ആവശ്യം ഉന്നയിക്കുന്ന പശ്ചിമ ബംഗാളിനെ കേന്ദ്രം അവഗണിച്ചുവെന്ന പരാതിയുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. അതേസമയം, ‘ബംഗ്ലാ’ എന്നാക്കി പേര് മാറ്റണമെന്ന പശ്ചിമ ബംഗാളിന്റെ ആവശ്യം കേന്ദ്രം വീണ്ടും തള്ളി. ഇതിനെതിരെ രൂക്ഷമായ പ്രതികരണമാണ് മമത ബാനർജി നടത്തിയത്. “കേരളത്തിന്റെ പ്രമേയം അംഗീകരിച്ചത് ബിജെപിയും സിപിഎമ്മും തമ്മിലുള്ള ധാരണയുടെ പുറത്താണ്” എന്ന് മമത ആരോപിച്ചു. ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ പശ്ചിമ ബംഗാൾ (West Bengal) അവസാനമാകുന്നതിനാൽ ഔദ്യോഗിക യോഗങ്ങളിൽ അവസാനം മാത്രമേ സംസാരിക്കാൻ അവസരം ലഭിക്കുന്നുള്ളൂ എന്നും, അപ്പോഴത്തേക്ക് ശ്രദ്ധ കുറയുന്നുവെന്നുമാണ് ബംഗാളിന്റെ വാദം. എന്നാൽ ‘ബംഗ്ലാ’ എന്ന പേരിന് അയൽരാജ്യമായ ബംഗ്ലാദേശുമായി സാമ്യമുള്ളതിനാൽ അന്താരാഷ്ട്ര വേദികളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ എതിർപ്പറിയിച്ചിരുന്നു. =

1999-ൽ ജ്യോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരാണ് ‘പശ്ചിം ബംഗ്ലാ’ അല്ലെങ്കിൽ ‘ബംഗ്ല’ എന്ന പേര് ആദ്യമായി നിർദ്ദേശിച്ചത്. പിന്നീട് 2011-ൽ മമത അധികാരമേറ്റ ശേഷം ‘പശ്ചിം ബംഗ’ എന്ന പേര് ഇംഗ്ലീഷിലും ബംഗാളിയിലും കൊണ്ടുവന്നെങ്കിലും കേന്ദ്രം തള്ളി. 2016-ൽ ഇംഗ്ലീഷിൽ ‘ബെംഗാൾ’ എന്നും ബംഗാളിയിൽ ‘ബംഗ്ല’ എന്നും ഹിന്ദിയിൽ ‘ബംഗാൾ’ എന്നും മൂന്ന് പേരുകൾ സംസ്ഥാനം നിർദ്ദേശിച്ചു. എന്നാൽ ഒരേ സംസ്ഥാനത്തിന് വിവിധ ഭാഷകളിൽ വ്യത്യസ്ത പേരുകൾ നൽകാനാവില്ലെന്ന കടുത്ത നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. തുടർന്നാണ് 2018-ൽ ‘ബംഗ്ല’ (Bangla) എന്ന ഏകീകൃത പേര് ബംഗാൾ നിയമസഭ പാസാക്കിയത്. എന്നാൽ ഈ പേരിനെതിരെ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ‘ബംഗ്ല’ എന്ന പേരിന് അയൽരാജ്യമായ ബംഗ്ലാദേശുമായി വലിയ സാമ്യമുള്ളതിനാൽ അന്താരാഷ്ട്ര വേദികളിൽ ഇത് വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള അന്തിമ അധികാരം പാർലമെന്റിൽ നിക്ഷിപ്തമാണ്. 2025 ഫെബ്രുവരിയിൽ തൃണമൂൽ എംപി ഋതബ്രത ബാനർജി രാജ്യസഭയിൽ വീണ്ടും ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്രം വഴങ്ങിയില്ല. എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമുള്ള ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ പേര് മാറ്റാൻ കഴിയൂ എന്നാണ് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് വ്യക്തമാക്കിയത്. “ബിജെപി എന്നും അധികാരത്തിൽ ഉണ്ടാവില്ല, ഞങ്ങൾ ഞങ്ങളുടെ സംസ്ഥാനത്തിന്റെ പേര് ബംഗ്ലാ എന്ന് തന്നെ മാറ്റും” എന്ന് മമത ആവർത്തിക്കുമ്പോഴും, നിലവിലെ സാഹചര്യത്തിൽ ബംഗാളിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. കേരളം ‘കേരളം’ ആയി മാറുമ്പോൾ പശ്ചിമ ബംഗാൾ അക്ഷരമാലയിൽ മുന്നിലെത്താൻ ഇനിയും കടമ്പകൾ കടക്കേണ്ടതുണ്ട്.

Tags: keralamkeralaBANGLA
Share
Tweet
Send
Share

Latest stories from this section

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

തൃണമൂൽ കോൺഗ്രസിൽ വൻ പ്രതിസന്ധി; എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടു; മമതയുടെ നീക്കം പിളർപ്പ് ഭയന്ന്

മമത ബാനർജിക്ക് കനത്ത തിരിച്ചടി; തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

വില ഒരു തടസ്സമേയല്ല! ഐഫോൺ 18 പ്രോ സ്വന്തമാക്കാൻ ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ പുലർച്ചെ മുതൽ വൻ ജനത്തിരക്ക്!

Latest News

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

ബ്രിട്ടീഷ് പൗരൻ ജഗ്താർ സിംഗ് ജോഹലിന് ജാമ്യം അനുവദിച്ച് ഡൽഹി ഹൈക്കോടതി ; 7 യുഎപിഎ കേസുകളിൽ പ്രതി

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies