Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇസ്രയേലിൽ മോദി തരംഗം; നെതന്യാഹുവുമായി നിർണ്ണായക ചർച്ചകൾ; വിദ്യഭ്യാസ-പ്രതിരോധ മേഖലകളിൽ വൻ കരാറുകൾ!; സൗഹൃദത്തിന്റെ പ്രതീകമായി തൈകൾ നട്ടു

by Brave India Desk
Feb 26, 2026, 03:53 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ലോകം ഉറ്റുനോക്കുന്ന നയതന്ത്ര നീക്കങ്ങളുമായി ഭാരതം. വ്യാഴാഴ്ച ജെറൂസലേമിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി മോദി പ്രതിനിധിതല ചർച്ചകൾ (Delegation-level talks) നടത്തി. പ്രതിരോധം, സുരക്ഷ, കൃഷി എന്നീ മേഖലകൾക്ക് പുറമെ വിദ്യാഭ്യാസം, നൂതന സാങ്കേതിക വിദ്യ (Innovation) തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ ചർച്ചയിൽ തീരുമാനമായി. നേരത്തെ ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വിദ്യഭ്യാസ മേഖലയിലെ കൈമാറ്റങ്ങളും സാങ്കേതിക വിദ്യയിലെ പങ്കാളിത്തവും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് പുതിയ ഊർജ്ജം നൽകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

സന്ദർശനത്തിന്റെ ഭാഗമായി ലോകപ്രശസ്തമായ യാദ് വഷെം (Yad Vashem) ഹോളോകോസ്റ്റ് മെമ്മോറിയലിൽ പ്രധാനമന്ത്രി ആദരമർപ്പിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി ക്രൂരതകൾക്ക് ഇരയായവർക്ക് മുന്നിൽ പുഷ്പചക്രം സമർപ്പിച്ച മോദി, ചരിത്രത്തോടുള്ള ഭാരതത്തിന്റെ ആദരവ് ഒരിക്കൽ കൂടി വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രസിഡന്റ് ഹെർസോഗിനൊപ്പം മെമ്മോറിയൽ പരിസരത്ത് ഒരു വൃക്ഷത്തൈ നട്ട പ്രധാനമന്ത്രി, ഇന്ത്യ-ഇസ്രയേൽ സൗഹൃദത്തിന്റെ എന്നെന്നും നിലനിൽക്കുന്ന പ്രതീകമാണിതെന്ന് വിശേഷിപ്പിച്ചു. ബുധനാഴ്ച ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിൽ മോദി നടത്തിയ പ്രസംഗവും നെതന്യാഹു ഒരുക്കിയ ഔദ്യോഗിക അത്താഴവിരുന്നും വലിയ ശ്രദ്ധ നേടിയിരുന്നു.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭാരതവും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധം സൈനിക-സാങ്കേതിക തലങ്ങളിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഈ സന്ദർശനം ആഗോള തലത്തിൽ തന്നെ ഇന്ത്യയുടെ കരുത്ത് വിളിച്ചോതുന്നതാണ്. ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തും. വിദ്യാർത്ഥികളുടെ കൈമാറ്റ പദ്ധതികൾ വിപുലീകരിക്കുന്നതിലൂടെ ഭാവി തലമുറകൾ തമ്മിലുള്ള ബന്ധം ഉറപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും ഇസ്രയേലുമായി ഭാരതം പുലർത്തുന്ന ഈ ഉറച്ച ബന്ധം അന്താരാഷ്ട്ര  മാദ്ധ്യമങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Tags: Prime Minister ModiPM Modi Israel visit
Share
Tweet
Send
Share

Latest stories from this section

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies