ഭാരത് മാതാ കി ജയ് വിളിക്കുന്നവരെ ഒറ്റപ്പെടുത്തുന്നവര്‍ പരാജയപ്പെടുമെന്ന് ഫട്‌നാവിസ്
മുംബൈ: ഭാരത് മാതാ കീ ജയ് വിളിക്കുന്നവര ഒറ്റപ്പെടുത്തുന്നവര്‍ ഉറപ്പായും പരാജയപ്പെടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്. ഭാരത് മാതാ കി ജയ് വിളിക്കാത്തവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭാരാത് മാതാ കീ ജയ് എന്ന് ;വിളിക്കാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് ചിലര്‍ പറയുന്നത്, ഭാരതത്തിനല്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് അവര്‍ ജയ് വിളിക്കാന്‍ പോവുന്നത്. പാക്കിസ്ഥാന്‍ ജെയെന്നോ അതോ ചൈനാ കീ ജെയെന്നോ ഫട്്‌നാവിസ് ചോദിച്ചു. നേരത്തെ ഭാരത് മാതാ കി ജയ് കഴുത്തില്‍ കത്തിവച്ചാലും വിളിക്കില്ലെന്ന് അസദുദ്ദീന്‍ ഒവൈസി പറഞ്ഞത് വിവാദമായിരുന്നു.
മുംബൈയില്‍ മസറില്‍ ഞാന്‍ പോയപ്പോള്‍ കണ്ട കാഴ്ച്ച നൂറ് കണക്കിന് മുസ്ലീം പുരോഹിതര്‍ ഭാരത് മാതാ കീ ജയ് വിളിക്കുന്നതാണ്. ഭാരത് മാതാ കീ ജയ് വിളിക്കുന്നവരെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഉറപ്പായും പരാജയപ്പെടുക തന്നെ ചെയ്യും ഫഡ്‌നാവിസ് പറഞ്ഞു.
Discussion about this post