കോട്ടയം: സരിത എസ് നായരുടെ കത്തില്‍ പറയുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തനിക്കെതിരെയുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഗുഢാലോചനയുണ്ട്. ഈ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നു. അവസാനത്തെ ശ്രമമാണ് ഇത്. ചില ശക്തികള്‍ ഇതിന് പിന്നിലുണ്ട് അത് കണ്ടെത്തും. രാഷ്ട്രീയമായ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് കരുതുന്നില്ല. ചില പുറമെ നിന്നുള്ളവര്‍ ഇതിന് പിന്നിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post