Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇസ്രായേലുമായുള്ള ബന്ധം മുഖ്യം ; ആണവ കരാർ യാഥാർത്ഥ്യമാകാൻ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് ട്രംപ്

by Brave India Desk
Jul 23, 2026, 08:02 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ : ​സൗദി അറേബ്യയുമായുള്ള യുഎസ് സിവിൽ ആണവ സഹകരണ കരാർ പ്രാബല്യത്തിൽ വരണമെങ്കിൽ റിയാദ് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന അബ്രഹാം ഉടമ്പടിയുടെ ഭാഗമാകണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഊർജ്ജ മന്ത്രാലയവും സൗദി അറേബ്യയും തമ്മിൽ ആണവ കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ നിബന്ധന മുന്നോട്ടുവെച്ചുകൊണ്ട് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ രംഗത്തെത്തിയത്. നിർദ്ദിഷ്ട കരാർ സമാധാനപരമായ സിവിൽ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും സൗദി മണ്ണിൽ യുറേനിയം സമ്പുഷ്ടീകരണത്തിന് അനുമതി നൽകില്ലെന്നും വ്യക്തമാക്കിയ ട്രംപ്, കരാറിന് അന്തിമ അംഗീകാരം ലഭിക്കണമെങ്കിൽ സൗദി അറേബ്യ അബ്രഹാം ഉടമ്പടിയിൽ ഒപ്പുവെക്കണമെന്നത് നിർബന്ധമായും പാലിക്കേണ്ട ഉപാധിയാണെന്ന് കൂട്ടിച്ചേർത്തു.

അമേരിക്കൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ സൗദിയിൽ ആണവ നിലയങ്ങൾ സ്ഥാപിക്കാനും സാങ്കേതിക കൈമാറ്റത്തിനും വഴിതുറക്കുന്ന ദീർഘകാല പങ്കാളിത്ത കരാറിനാണ് ഇരുരാജ്യങ്ങളും തമ്മിൽ രൂപം നൽകിയിരുന്നത്. എന്നാൽ റിയാദ് ഇതിനകം സ്വീകരിച്ച നിലപാടുകളിൽ നിന്ന് വ്യത്യസ്തമായി ഈ കരാറിനെ ഇസ്രായേൽ അനുകൂല നയതന്ത്രവുമായി കൂട്ടിക്കെട്ടിയ ട്രംപിന്റെ പ്രഖ്യാപനം കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. നേരത്തെ പശ്ചിമേഷ്യൻ സമാധാന നീക്കങ്ങളുടെ ഭാഗമായി അമേരിക്കൻ മധ്യസ്ഥതയിൽ രൂപീകരിച്ച അബ്രഹാം ഉടമ്പടിയെ പൂർണ്ണമായി പിന്തുണയ്ക്കാൻ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ തടസ്സം പ്രകടിപ്പിച്ചിരുന്നു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണം ഉറപ്പുനൽകിയാൽ മാത്രമേ ഇസ്രായേലിനെ അംഗീകരിക്കൂ എന്ന കർശന നിലപാടിൽ റിയാദ് ഉറച്ചുനിൽക്കെയാണ് ട്രംപ് ഇപ്പോൾ പന്ത് സൗദിയുടെ കോർട്ടിലേക്ക് ഇട്ടുനൽകിയിരിക്കുന്നത്.

Stories you may like

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

മേഖലയിൽ ഇറാന്റെ ദീർഘകാല എതിരാളിയായ സൗദി അറേബ്യയ്ക്ക് യുഎസുമായുള്ള ആണവ സഹകരണ കരാർ ഒരു വലിയ വിജയമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇപ്പോഴത്തെ ട്രംപിന്റെ ഈ നിലപാട് കരാറിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ അബ്രഹാം ഉടമ്പടിയിൽ നിന്ന് വിട്ടുനിൽക്കുന്ന പ്രധാന അറബ് രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. 2020-ൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് നിർദ്ദേശിക്കപ്പെട്ട കരാറുകളുടെ ഒരു കൂട്ടമാണിത്. അറബ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാനും അവയ്ക്കിടയിൽ ഒരു ഉഭയകക്ഷി ബന്ധം സ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ളതാണ് അബ്രഹാം ഉടമ്പടി. നിലവിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ബഹ്‌റൈൻ, മൊറോക്കോ, സുഡാൻ എന്നീ നാല് രാജ്യങ്ങൾ മാത്രമാണ് അബ്രഹാം ഉടമ്പടിയിൽ ഒപ്പു വച്ചിട്ടുള്ളത്.

Tags: saudi arabiausaisraeltrumpAbraham Accordsus-saudi nuclear deal
Share
Tweet
Send
Share

Latest stories from this section

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

Latest News

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies