മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് സരിത എസ് നായര്‍. ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട കത്തിലാണ് ഗുരുതരമായ വെളിപ്പെടുത്തലുള്ളത്. പിന്നീട് സരിത എസ് നായര്‍ ഇക്കാര്യം സമ്മതിക്കുന്ന ദൃശ്യങ്ങളും ഏഷ്യാനെറ്റ് പുറത്ത് വിട്ടു.
മുന്‍ കേന്ദ്രമന്ത്രിക്കെതിരെ സരിത ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെയാണ്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എപി അനില്‍കുമാറിന്റെ വീട്ടിലെത്താന്‍ ആവശ്യപ്പെടുന്നു. താനും തന്റെ ജനറല്‍ മാനേജറുള്പ്പടെയുള്ള സ്റ്റാഫും കൂടിയാണ് അവിടെ പോയത്. എന്നാല്‍ മന്ത്രി അവിടെ ഉണ്ടായിരുന്നില്ല. കേന്ദ്രമന്ത്രി അവിടെ ഉണ്ടായിരുന്നു, ഇവിടെ വച്ച് തന്നെ കേറി പിടിച്ചുവെന്നും, താന്‍ അയാളുടെ കരണത്തടിച്ചുവെന്നും സരിത പറയുന്നു, എന്നാല്‍ അയാള്‍ തന്നെ കീഴ്പ്പെടുത്തി എന്നാണ് സരിതയുടേതായി പുറത്ത് വന്ന കത്തില്‍ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ സ്റ്റാഫ് പകര്‍ത്തിയിട്ടുണ്ട്. ഇത് അയാളില്‍ നിന്ന് താന്‍ വാങ്ങിയിരുന്നു. എന്നാല്‍ ഡിലിറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഇയാള്‍ക്ക് കഴിയുമെന്നും സരിത പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി പിന്നീട് പലപ്പോഴും തന്നെ ഡല്‍ഹിക്ക് വിളിപ്പിച്ചു.പദ്ധതി നടപ്പാക്കേണ്ടത് തന്റെ മാത്രം കാര്യമായി മാറി. ഇതിന്റെ പേരില്‍ ബിജു രാധാകൃഷ്ണന് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും സരിത കത്തില്‍ പറയുന്നു.
വീഡിയൊ
https://www.youtube.com/watch?v=XkFP0uG-_ZE&feature=youtu.be
Discussion about this post