ഡല്‍ഹി: ദേശദ്രോഹ മുദ്രാവാക്യം മുഴങ്ങിയ ജെഎന്‍യുവിലെ അധ്യാപകരും നിരീക്ഷണത്തില്‍. ഇടതുപക്ഷ വക്താക്കളും ബുദ്ധിജീവികളുമായ 21 അധ്യാപകരെയാണ് പോലിസ് നിരീക്ഷിക്കുന്നത്. ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്ന ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് ജെ.എന്‍.യു അധികൃതര്‍ക്ക് കത്തയച്ചുവെന്ന വാര്‍ത്ത ‘ ദ ഹിന്ദു ‘ പത്രമാണ് പുറത്തുവിട്ടത്.
ഇത്തരമൊരു പട്ടിക ലഭിച്ചതായി സര്‍വകലാശാല അധികൃതര്‍ പറയുന്നു. എന്നാല്‍ വിശയത്തില്‍ ജെ.എന്‍.യു അധികൃതര്‍ക്ക് കത്തയച്ചിട്ടില്ല എന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. ഫെബ്രുവരി ഒമ്പതിന് നടന്ന അഫ്സല് ഗുരു അനുസ്മരണ ചടങ്ങ് വിവാദമായതിനു പിന്നാലെ കാമ്പസിലെ കശ്മീരി വിദ്യാര്‍ഥികളടെ പട്ടിക പൊലീസും സുരക്ഷാ ഏജന്‍സികളും ആവശ്യപ്പെട്ടതായി വിവരം പുറത്തുവന്നിരുന്നു.
ഇന്ത്യാ വിരുദ്ധമുദ്രാവാക്യം മുഴങ്ങുകയും, അഫ്സല് ഗുരു അനുസ്മരണം നടത്തുകയും ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിക്കെതിരെ ചില അധ്യാപകര്‍ ശക്തമായി രംഗത്തെത്തിയിരുന്നു. അഫ്സല് ഗുരു അനുസ്മരണത്തെ തള്ളിപറയാത്ത ഇവര്‍ വിവിധ കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായ പരിപാടികളില്‍ പങ്കെടുക്കുകയും സംഘടിപ്പിക്കുകയും ചെയ്തു. മലയാളിയായ പ്രഫ. നിവേദിത മേനോനെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഹിന്ദു വിരുദ്ധ നിലപാട് എടുക്കുന്നതിന്റെ പേരില്‍ ഇവര്‍ ഇടതുപക്ഷത്തിന് ഏറെ സ്വീകാര്യയാണ്.
അതേസമയം, അഫ്സല് ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ചില വിദ്യാര്‍ഥികള്‍ക്കെതിരായി നടപടിയെടുക്കുന്ന കാര്യത്തില്‍ നിയമോപദേശം തേടുമെന്ന് ജെ.എന്‍.യു അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ അന്വേഷണം നടത്തുന്ന സമിതി മാര്‍ച്ച് 11ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അതിന്മേല് അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിനിടെ, സംഭവത്തില്‍ അച്ചടക്കനടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്കിയ നോട്ടീസിന് വിദ്യാര്‍ഥികള്‍ പേരിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തത്. ആരോപണങ്ങളില്‍ വ്യക്തതയില്ലാത്തതിനാല്‍ മറുപടി നല്‍കാനാവില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍.
അഫ്സല് ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട് പുറത്തുള്ളവരുടെ പങ്ക് അന്വേഷിച്ച അന്വേഷണ സമിതി രണ്ടു പേര് കുറ്റക്കാരാണെന്ന് കണ്ടത്തെിയിട്ടുണ്ട്. ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെയാണ് കുറ്റക്കാരായി കണ്ടത്തെിയിരിക്കുന്നത്.
Discussion about this post