Sunday, July 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ഗരീബി ഹഠാവോ എന്ന് പറഞ്ഞ് പറ്റിച്ചു, ഇപ്പോൾ കെഎസ്ആർടിസിയും’; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖർ

by Brave India Desk
Mar 9, 2026, 03:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോൺഗ്രസും രാഹുൽ ഗാന്ധിയും പാവപ്പെട്ട ജനങ്ങളെ വ്യാജ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാവങ്ങളുടെ വോട്ട് നേടാൻ വേണ്ടി മാത്രം പ്രഖ്യാപനങ്ങൾ നടത്തുകയും, വിജയിച്ചു കഴിഞ്ഞാൽ ജനങ്ങളെ തിരിഞ്ഞു നോക്കാതെ കൈയും തുടച്ച് പോകുന്നതുമാണ് കോൺഗ്രസിന്റെ രാഷ്ട്രീയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1970-കളിലും 80-കളിലും ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യും) എന്ന മുദ്രാവാക്യം ഉയർത്തി ജനങ്ങളെ പറ്റിച്ച് വർഷങ്ങളോളം കോൺഗ്രസ് രാജ്യം ഭരിച്ചു. എന്നാൽ രാജ്യത്തെ ദാരിദ്ര്യം എങ്ങും പോയില്ലെന്നും ദരിദ്രർ ദരിദ്രരായി തന്നെ തുടരുകയാണുണ്ടായതെന്നും അദ്ദേഹം പരിഹസിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ജനങ്ങളെ പറ്റിക്കുന്ന ഈ തന്ത്രം കർണാടകയിലും ഹിമാചൽ പ്രദേശിലും തെലങ്കാനയിലും അവർ പയറ്റി. എന്നാൽ കോൺഗ്രസിന്റെ കള്ളത്തരങ്ങൾ ഇപ്പോൾ ജനങ്ങൾക്ക് വ്യക്തമായി മനസ്സിലായെന്നും അതുകൊണ്ട് തന്നെ ഇനിയൊരു തെരഞ്ഞെടുപ്പിലും ഇത്തരം നുണകൾ വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

സൗജന്യ ടിക്കറ്റിൽ വൻ വെട്ടിപ്പ്: പുരുഷൻമാർക്ക് ‘സ്ത്രീ’ ടിക്കറ്റ് കൊടുത്ത് കെഎസ്ആർടിസി ജീവനക്കാരുടെ തട്ടിപ്പ്!

ട്യൂഷനെത്തിയ കുട്ടികളോട് ലൈംഗികാതിക്രമം; തൃശ്ശൂരിൽ പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ

കേരളത്തിലെ കെഎസ്ആർടിസി പ്രതിസന്ധി ചൂണ്ടിക്കാട്ടിയും കോൺഗ്രസിനെ രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. മാസങ്ങളോളം ശമ്പളം മുടങ്ങിക്കിടക്കുന്ന കെഎസ്ആർടിസി ജീവനക്കാരുടെ ദുരിതം കാണാതെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിക്കുന്നത്. നിലവിലുള്ള കെഎസ്ആർടിസിയെ എങ്ങനെ സംരക്ഷിക്കുമെന്നോ ജീവനക്കാർക്ക് എങ്ങനെ കൃത്യമായി ശമ്പളം നൽകുമെന്നോ പറയാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ല. കാരണം അതിന് കഠിനാധ്വാനം ആവശ്യമാണ്. വെറുതെ വാഗ്ദാനങ്ങൾ നൽകുന്നത് എളുപ്പമാണെന്നും എന്നാൽ അത് നടപ്പിലാക്കാൻ കോൺഗ്രസിന് താൽപ്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്നത് നിർണ്ണായകമായ തെരഞ്ഞെടുപ്പാണെന്നും നാടിന്റെ ഭാവി തീരുമാനിക്കുന്ന ഈ പോരാട്ടത്തിൽ ജനങ്ങൾ സത്യം തിരിച്ചറിയുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Tags: BJPRAJEEV CHANDRASHEKAR'
ShareTweetSendShare

Latest stories from this section

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

‘ആ ഫെയിൽഡ് ഫിലിംമേക്കർ എന്റെ അച്ഛനാണ്!’; പേളി മാണിക്കെതിരെ  സിബി മലയിലിന്റെ മകൻ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഞാൻ പേളി മാണി; ഇഷ്ടനിറം കാവി;എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ; ക്രൂശിച്ച്‌ സോഷ്യൽ മീഡിയ

ഉപകാരസ്മരണ..: അജിത് കുമാറിന് വിശിഷ്ടസേവാമെഡലിന് ആറാം തവണയും ശുപാർശ,ഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും വിവരം

‘പ്രതികളെ രക്ഷിക്കാൻ കടുത്ത സമ്മർദ്ദം, അനാവശ്യ ഇടപെടൽ’; എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തുള്ള ഉത്തരവ് പുറത്ത്!

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

Latest News

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

‘പബ്ലിക് എക്സാമിനേഷൻസ് ഭേദഗതി ബിൽ 2026’ ജൂലൈ 27-ന് ലോക്‌സഭയിൽ അവതരിപ്പിക്കും ; പരീക്ഷാ തട്ടിപ്പുകാർക്ക് കഠിനശിക്ഷയും കോടികളുടെ പിഴയും

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രഹ്ലാദ് ജോഷി ഇടക്കാല വിദ്യാഭ്യാസ മന്ത്രി ; ധർമേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

പ്രക്ഷോഭം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച് സിജെപി ; കേന്ദ്രമന്ത്രിമാരോടൊപ്പം സംയുക്ത വർത്താസമ്മേളനം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം: ജിസാനിലെ അരാംകോ എണ്ണശുദ്ധീകരണ ശാലയ്ക്ക് നേരെ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണം

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

ശ്രീകാന്തിന്റെ മന്ത്രിസ്ഥാനത്തിൽ ഒരാഴ്ച മുൻപേ ധാരണയായി ; അമിത് ഷായും ഏക്നാഥ് ഷിൻഡെയും തമ്മിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിൽ നിർണായക തീരുമാനങ്ങൾ

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

പുതിയ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് ഡോ. ശ്രീകാന്ത് ഷിൻഡെക്ക് സാധ്യത ; ക്യാബിനറ്റ് പുനഃസംഘടനയും ഉണ്ടാകും

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

‘എന്നെ വീരനായകൻ ആക്കേണ്ടതില്ല, ഇത് നമ്മുടെ വിജയത്തിന്റെ ഒന്നാം പടി മാത്രം’ ; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രതികരണവുമായി അഭിജീത് ദിപ്കെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചു ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനം എക്‌സിലൂടെ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies