Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇറാൻ ഇനി ഭൂപടത്തിലുണ്ടാകില്ല; ഹോർമുസ് കടലിടുക്ക് തൊട്ടാൽ കളി മാറുമെന്ന് ട്രംപ്, യുദ്ധം അവസാന ഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡന്റ്

by Brave India Desk
Mar 10, 2026, 08:40 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ഇറാനുമായുള്ള യുദ്ധം അവസാന ഘട്ടത്തിലാണെന്ന സൂചനകൾ നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സൈനിക നീക്കത്തിലൂടെ ഇറാന്റെ നാവിക-വ്യോമ സേനകളെയും വാർത്താവിനിമയ സംവിധാനങ്ങളെയും തകർത്തതായും യുദ്ധം ഏതാണ്ട് പൂർത്തിയായതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം തടയാൻ ശ്രമിച്ചാൽ ഇറാൻ എന്ന രാജ്യം ഇനി ഒരിക്കലും കെട്ടിപ്പടുക്കാൻ കഴിയാത്ത വിധം തകർക്കുമെന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകി.

തിങ്കളാഴ്ച രാവിലെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യുദ്ധം അവസാനിക്കാറായെന്ന് പറഞ്ഞ ട്രംപ്, മണിക്കൂറുകൾക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടി പരിപാടിയിൽ നിലപാട് മാറ്റി. “നമ്മൾ പല രീതിയിലും വിജയിച്ചു കഴിഞ്ഞു, പക്ഷേ അത് മതിയാകില്ല. ഇറാൻ പൂർണ്ണമായും പരാജയപ്പെടുന്നത് വരെ യുദ്ധം തുടരും. അവർക്ക് ഇപ്പോൾ നാവികസേനയോ വ്യോമസേനയോ ഇല്ല,” ട്രംപ് പറഞ്ഞു.

Stories you may like

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

ട്രംപിന്റെ പ്രസ്താവനകൾക്ക് ഇറാനിലെ കരുത്തരായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) രൂക്ഷമായ ഭാഷയിലാണ് മറുപടി നൽകിയത്. യുദ്ധത്തിന്റെ അവസാനം തീരുമാനിക്കുന്നത് അമേരിക്കയല്ല, മറിച്ച് തങ്ങളായിരിക്കുമെന്ന് ഐആർജിസി വക്താവ് വ്യക്തമാക്കി. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണം തുടർന്നാൽ മേഖലയിൽ നിന്ന് ഒരു ലിറ്റർ എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്നും ഇറാൻ ഭീഷണി മുഴക്കി.

യുദ്ധത്തെത്തുടർന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടഞ്ഞുകിടക്കുകയാണ്. ആഗോള വിപണിയിൽ എണ്ണയുടെ വില ബാരലിന് 110 ഡോളർ കടന്നു. ഇടയ്ക്ക് ഇത് 119 ഡോളർ വരെ എത്തിയിരുന്നു. 2022-ന് ശേഷമുള്ള ഏറ്റവും വലിയ വിലക്കയറ്റമാണിത്. ലോകത്തെ എണ്ണ-വാതക നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഈ പാതയിലൂടെയാണ്. ഒരാഴ്ചയിലധികമായി ഇവിടെ ടാങ്കറുകൾക്ക് സഞ്ചരിക്കാൻ കഴിയാത്തത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇറാന് അവസാന മുന്നറിയിപ്പ് നൽകിയത്. “ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാൻ തടഞ്ഞാൽ, ഇതുവരെ നേരിട്ടതിനേക്കാൾ 20 മടങ്ങ് ശക്തമായ തിരിച്ചടി അമേരിക്ക നൽകും. ഇറാനിലെ എളുപ്പത്തിൽ തകർക്കാവുന്ന ലക്ഷ്യങ്ങൾ ഞങ്ങൾ ഇല്ലാതാക്കും. മരണവും തീയും ക്രോധവും അവർക്കുമേൽ വർഷിക്കും.”

Tags: irantrump
Share
Tweet
Send
Share

Latest stories from this section

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Latest News

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies