Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

സഞ്ജുവിനെ ഗിൽ വെട്ടിമാറ്റിയോ? ലോകകപ്പ് ചിത്രത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ആരാധകർ തമ്മിൽ പോര്, ആരോപണങ്ങളിലെ സത്യമെന്ത്?

by Brave India Desk
Mar 13, 2026, 10:38 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ലോകകപ്പ് കിരീടം മൂന്നാം തവണയും ഇന്ത്യ സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് രാജ്യം. എന്നാൽ കിരീടം നേടി അഞ്ച് ദിവസം പിന്നിടുമ്പോൾ, ഇന്ത്യൻ താരം ശുഭ്മൻ ഗിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് ഇരയാവുകയാണ്. ടൂർണമെന്റിലെ താരമായ സഞ്ജു സാംസണെ തന്റെ ഇൻസ്റ്റാഗ്രാം ചിത്രത്തിൽ നിന്ന് ഗിൽ ബോധപൂർവ്വം ഒഴിവാക്കി എന്നാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം.

ന്യൂസിലൻഡിനെതിരായ ഫൈനലിൽ ഉൾപ്പെടെ തുടർച്ചയായ മൂന്ന് അർദ്ധസെഞ്ച്വറികൾ (97*, 89, 89) നേടി ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച താരമാണ് സഞ്ജു. എന്നാൽ ഗിൽ പോസ്റ്റ് ചെയ്ത ടീം ഫോട്ടോയിൽ സഞ്ജുവിനെ കാണാനില്ലാത്തതാണ് ആരാധകരെ ചൊടിപ്പിച്ചത്. സഞ്ജുവിനോടുള്ള അസൂയ കാരണമാണ് ഗിൽ ഇങ്ങനെ ചെയ്തതെന്നും അവർ വാദിക്കുന്നു. ഏഷ്യാ കപ്പിൽ സഞ്ജുവിനെ മാറ്റി ഗില്ലിനെ ഉൾപ്പെടുത്തിയെങ്കിലും ലോകകപ്പിൽ സഞ്ജു തിരിച്ചുവരികയും ഗില്ലിന് സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നു.

Stories you may like

പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം

നിങ്ങൾക്ക് ദേഷ്യമാകില്ലെങ്കിൽ ഒരു കാര്യം പറയട്ടെ; സച്ചിന്റെ ബാറ്റിങ് തകർച്ചയ്ക്ക് പരിഹാരം നിർദ്ദേശിച്ച ആ വെയിറ്റർ;

ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പങ്കുവെച്ച ചിത്രത്തിൽ സഞ്ജു സാംസൺ മുൻനിരയിൽ തന്നെയുണ്ട്. ഈ ചിത്രവും ഗിൽ പങ്കുവെച്ച ചിത്രവും താരതമ്യം ചെയ്താണ് ആരാധകർ ഗില്ലിനെതിരെ തിരിഞ്ഞത്. സഞ്ജു ടീമിൽ തന്റെ സ്ഥാനം തട്ടിയെടുത്തതിലുള്ള വിരോധമാണ് ഇതിന് പിന്നിലെന്ന് പലരും കമന്റ് ചെയ്തു. ഇതിന്റെ യാഥാർഥ്യം എന്തെന്നാൽ സൂര്യകുമാർ യാദവ് പോസ്റ്റ് ചെയ്തതും ഗിൽ പോസ്റ്റ് ചെയ്തതും ഒരേ ഫോട്ടോയല്ല. ആഘോഷത്തിനിടയിൽ എടുത്ത അനേകം ചിത്രങ്ങളിൽ ഒന്ന് മാത്രമാണ് ഗിൽ പങ്കുവെച്ചത്. യശസ്വി ജയ്‌സ്വാളും ഗിൽ പങ്കുവെച്ച അതേ ചിത്രം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിലും സഞ്ജുവിനെ കാണാനില്ല. ഒരേ സമയം ഒന്നിലധികം ക്യാമറകളിൽ ഫോട്ടോ എടുക്കുമ്പോൾ താരങ്ങളുടെ സ്ഥാനങ്ങളിൽ മാറ്റം വരുന്നത് സ്വാഭാവികമാണ്.

ചിത്രം സൂക്ഷ്മമായി പരിശോധിച്ചാൽ അത് എഡിറ്റ് ചെയ്തതാണെന്ന് പറയാൻ കഴിയില്ല. ടീമിലെ ഓരോ താരവും വ്യത്യസ്ത ആംഗിളുകളിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനായ ഗില്ലിനെതിരെ അനാവശ്യമായ വിദ്വേഷം പ്രചരിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: Shubhman GillMohammed Siraj
ShareTweetSendShare

Latest stories from this section

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

Latest News

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

ഇറാന്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ രൂപീകരണമാണ് യുഎസ് യുദ്ധവിമാനം തകർത്തത് ; ‘ഏലിയൻസ്’ പോലെയുള്ള കാഴ്ച ഞെട്ടിച്ചെന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ വെളിപ്പെടുത്തൽ

ഇറാന്റെ ‘ജെല്ലിഫിഷ്’ ഡ്രോൺ രൂപീകരണമാണ് യുഎസ് യുദ്ധവിമാനം തകർത്തത് ; ‘ഏലിയൻസ്’ പോലെയുള്ള കാഴ്ച ഞെട്ടിച്ചെന്ന് രക്ഷപ്പെട്ട പൈലറ്റിന്റെ വെളിപ്പെടുത്തൽ

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

ചിക്കുൻഗുനിയയ്ക്ക് പൂട്ടിടാൻ ഗോമൂത്രം; വൈറസിന്റെ അളവ് 90% കുറയ്ക്കുമെന്ന് ഐഐടി റൂർക്കി പഠനം

ഈ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും: പ്രധാനമന്ത്രി 45 ദിവസത്തിനകം തലസ്ഥാനത്തെത്തും; വിവി രാജേഷ്

തിരുവനന്തപുരം നഗരസഭയിൽ കയ്യാങ്കളി; മേയറെ തടഞ്ഞു, വനിതാ കൗൺസിലർമാർക്കും പോലീസിനും പരിക്ക്

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനായി വമ്പൻ ടീമുമായി ബിജെപി ; രാജ്നാഥ് സിംഗിന്റെ മകനെയും കളത്തിലിറക്കി പോരാട്ടം 

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

വീര്യംകുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയത് കുരങ്ങന് ഏണി വെച്ച് കൊടുക്കുന്നത് പോലെ; യു.ഡി.എഫ് സർക്കാരിനെതിരെ കാന്തപുരം!

പലിശ നിരക്കുകളിൽ വലിയ മാറ്റത്തിന് ഒരുങ്ങി റിസർവ് ബാങ്ക് ; വായ്പകളുടെ പലിശ നിരക്കുകൾ കുറയാൻ സാധ്യത

ഡിജിറ്റൽ തട്ടിപ്പിൽ പണം പോയോ? ആരും വിഷമിക്കേണ്ട, 25,000 രൂപ വരെ ബാങ്ക് തിരികെ നൽകും; ആർ.ബി.ഐയുടെ വൻ പ്രഖ്യാപനം!

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

വ്യോമസേനയിലേക്ക് പറക്കാൻ യുവതി യുവാക്കൾക്ക് സുവർണ്ണാവസരം; അഗ്നിവീർ വായു വിജ്ഞാപനമായി, ഈ തീയതികൾ മറക്കരുത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies