Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

“ഇത് കീഴടങ്ങലല്ല, ഇന്ത്യയുടെ കരുത്താണ്”; മോദി സർക്കാരിന്റെ നയതന്ത്രത്തെ വാനോളം പുകഴ്ത്തി!; വീഡിയോ പങ്കുവെച്ച് ബിജെപി

by Brave India Desk
Mar 20, 2026, 07:58 pm IST
in Kerala, India
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നയതന്ത്ര നീക്കങ്ങളെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ വീണ്ടും രംഗത്ത്. ഇറാൻ-അമേരിക്ക-ഇസ്രായേൽ സംഘർഷത്തിൽ മോദി സർക്കാർ പുലർത്തുന്ന ‘മിതത്വം’ (Restraint) ഇന്ത്യയുടെ ബലഹീനതയല്ല, മറിച്ച് കരുത്താണെന്ന് തരൂർ വ്യക്തമാക്കി. കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടുകളിൽ നിന്ന് വിഭിന്നമായി കേന്ദ്ര സർക്കാരിനെ പിന്തുണച്ച് തരൂർ സംസാരിക്കുന്ന വീഡിയോ ബിജെപി ഔദ്യോഗികമായി പങ്കുവെച്ചതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. ഇന്ത്യയുടെ സന്തുലിതവും പക്വവുമായ സമീപനം ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നുവെന്ന കുറിപ്പോടെയാണ് ബിജെപി തരൂരിന്റെ വീഡിയോ ട്വീറ്റ് ചെയ്തത്.

“ഞാൻ ഒരു കോൺഗ്രസ് സർക്കാരിനെയാണ് ഉപദേശിക്കുന്നതെങ്കിലും മിതത്വം പാലിക്കാനേ പറയൂ. മിതത്വം എന്നത് കീഴടങ്ങലല്ല, അതൊരു കരുത്താണ്. നമ്മുടെ താല്പര്യങ്ങൾ എന്താണെന്ന് നമുക്കറിയാമെന്നും അവ സംരക്ഷിക്കാനാണ് മുൻഗണന നൽകുന്നതെന്നും ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള വഴിയാണത്,” തരൂർ ഒരു അഭിമുഖത്തിൽ പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ തുടക്കത്തിൽ അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ അപലപിക്കാതെ ഇന്ത്യ പുലർത്തിയ മൗനം ബുദ്ധിപരമായ നീക്കമാണെന്ന് അദ്ദേഹം വിലയിരുത്തി. ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയ ലേഖനത്തിലും ഇന്ത്യയുടെ ഈ നിലപാടിനെ തരൂർ ‘നയതന്ത്ര വിവേകം’ (Strategic Prudence) എന്നാണ് വിശേഷിപ്പിച്ചത്.

Stories you may like

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയപ്പോൾ ഇന്ത്യ നടത്തിയ രഹസ്യ നയതന്ത്ര ചർച്ചകൾ വലിയ വിജയമായിരുന്നുവെന്ന് തരൂർ ചൂണ്ടിക്കാട്ടി. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടും ഇറാന്റെ പ്രസിഡന്റുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിച്ചും ഇന്ത്യ നടത്തിയ നീക്കങ്ങൾ ഫലം കണ്ടു. ഇതിന്റെ ഭാഗമായി രണ്ട് എൽപിജി ടാങ്കറുകളും ഒരു ക്രൂഡ് ഓയിൽ കപ്പലും സുരക്ഷിതമായി പുറത്തെത്തിക്കാൻ ഇന്ത്യക്ക് സാധിച്ചു. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും തരൂർ സമ്മതിക്കുന്നു. ഇരുപക്ഷവും യുദ്ധത്തിൽ നിന്ന് പിന്മാറാൻ ഇന്ത്യ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തരൂരിന്റെ ഈ നിലപാട് കോൺഗ്രസിനുള്ളിൽ വീണ്ടും അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്.

Tags: shashi tharoor
Share
Tweet
Send
Share

Latest stories from this section

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies