Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

1971-ൽ നടന്നത് ‘ഹിന്ദു വംശഹത്യ’; പാകിസ്താൻ്റെ ചോരക്കളിക്ക് ലോകത്തോട് മാപ്പുപറയേണ്ടി വരുമോ? അമേരിക്കൻ കോൺഗ്രസിൽ നിർണ്ണായക പ്രമേയം

by Brave India Desk
Mar 22, 2026, 05:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് പാകിസ്താൻ സൈന്യം ബംഗാളി ഹിന്ദുക്കൾക്കെതിരെ നടത്തിയ അതിക്രമങ്ങളെ ‘വംശഹത്യ’ (Genocide) ആയി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കൻ പ്രതിനിധി സഭയിൽ പ്രമേയം. ഒഹായോയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഗ്രെഗ് ലാൻഡ്‌സ്മാനാണ് വെള്ളിയാഴ്ച ഈ നിർണ്ണായക പ്രമേയം അവതരിപ്പിച്ചത്. പാകിസ്താൻ സൈന്യത്തിന്റെയും തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെയും നേതൃത്വത്തിൽ നടന്ന കൂട്ടക്കൊലകളും യുദ്ധക്കുറ്റങ്ങളും ആഗോളതലത്തിൽ ഔദ്യോഗികമായി അംഗീകരിക്കണമെന്നാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. നിലവിൽ ഈ പ്രമേയം വിദേശകാര്യ ഹൗസ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.

‘ഓപ്പറേഷൻ സെർച്ച് ലൈറ്റ്’ എന്ന പേരിൽ പാക് സൈന്യം അഴിച്ചുവിട്ട നരനായാട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രമേയത്തിൽ അക്കമിട്ട് നിരത്തുന്നത്. മതം നോക്കാതെ ബംഗാളികളെ കൊന്നൊടുക്കിയെങ്കിലും, ഹിന്ദു ന്യൂനപക്ഷങ്ങളെ വംശനാശം വരുത്താൻ പാക് സൈന്യം പ്രത്യേകം ലക്ഷ്യം വെച്ചിരുന്നു. രാഷ്ട്രീയ നേതാക്കൾ, ബുദ്ധിജീവികൾ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ എന്നിവരെ തിരഞ്ഞുപിടിച്ച് വധിച്ചു. പതിനായിരക്കണക്കിന് സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുകയും കൂട്ടബലാത്സംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കുകയും ചെയ്തതായും ലാൻഡ്‌സ്മാൻ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഈ കാലഘട്ടത്തിൽ, പഴയകാലത്തെ പാക് ക്രൂരതകൾ വീണ്ടും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത് ഇസ്ലാമാബാദിന് വലിയ തിരിച്ചടിയാകും.

Stories you may like

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ചരിത്രപ്രസിദ്ധമായ ‘ബ്ലഡ് ടെലഗ്രാം’ (Blood Telegram) പ്രമേയത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. 1971 മാർച്ചിൽ ഡാക്കയിലെ യുഎസ് കോൺസൽ ജനറലായിരുന്ന ആർച്ചർ ബ്ലഡ് വാഷിംഗ്ടണിലേക്ക് അയച്ച സന്ദേശങ്ങളിൽ ‘തിരഞ്ഞെടുത്ത വംശഹത്യ’ (Selective Genocide) നടക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. പാക് സൈന്യം പാവപ്പെട്ടവരുടെ വാസസ്ഥലങ്ങളിൽ കയറി ഹിന്ദുക്കളെ ആസൂത്രിതമായി കൊലപ്പെടുത്തുകയാണെന്ന് അദ്ദേഹം അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ ഭരണകൂടം അന്ന് പുലർത്തിയ മൗനത്തിൽ പ്രതിഷേധിച്ച് 20 നയതന്ത്ര ഉദ്യോഗസ്ഥർ ഒപ്പിട്ട നിവേദനവും പ്രമേയത്തിന്റെ ഭാഗമാണ്. ഹിന്ദുക്കളെ പ്രത്യേകം ലക്ഷ്യം വെച്ചുള്ള ഈ ആക്രമണങ്ങൾക്ക് ‘വംശഹത്യ’ എന്ന വാക്ക് പൂർണ്ണമായും യോജിക്കുമെന്നും കോൺസൽ ജനറൽ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു.

പാകിസ്താൻ സൈന്യത്തിന്റെ അന്നത്തെ ക്രൂരതകൾക്ക് ജമാഅത്തെ ഇസ്ലാമി പോലുള്ള തീവ്രവാദ സംഘടനകൾ വലിയ പിന്തുണ നൽകിയിരുന്നതായും പ്രമേയം വ്യക്തമാക്കുന്നു. ഈ ചരിത്ര സത്യം അംഗീകരിക്കപ്പെടുന്നതോടെ പാകിസ്ഥാന് മേൽ അന്താരാഷ്ട്ര സമ്മർദ്ദം ശക്തമാകും. ലോകം കണ്ട ഏറ്റവും വലിയ വംശഹത്യകളിലൊന്നായി 1971-ലെ സംഭവങ്ങളെ രേഖപ്പെടുത്താനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അമേരിക്കൻ കോൺഗ്രസിന്റെ ഈ ഇടപെടൽ ഭാരതത്തിനും ബംഗ്ലാദേശിനും നയതന്ത്രപരമായി വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ സഭയിൽ ഈ പ്രമേയത്തിന്മേൽ നടക്കുന്ന ചർച്ചകൾ പാകിസ്താൻ്റെ പ്രതിച്ഛായയെ ആഗോളതലത്തിൽ കൂടുതൽ മലിനമാക്കുമെന്നുറപ്പാണ്.

Tags: Bengali HindusPakistan Atrocities
Share
Tweet
Send
Share

Latest stories from this section

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

Latest News

ഗുജറാത്ത്‌ അതിർത്തിയിലൂടെ നുഴഞ്ഞുകയറാൻ ശ്രമം ; പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്ന് ബിഎസ്എഫ്

പഞ്ചാബ് അതിർത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമം, തകർത്ത് ബി.എസ്.എഫ് : രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ചു

‘ ലക്ഷ്യം കണ്ടേ മടങ്ങൂ’; ഹിസ്ബുള്ളയ്‌ക്കെതിരെ ആക്രമണം കടുപ്പിക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു

‘കടുത്ത വില നൽകേണ്ടി വരും’ ; മുഴുവൻ ഗൂഢാലോചനയും അന്വേഷിക്കും, ഫ്ലൈ ദുബായ് സംഭവത്തിൽ ഉൾപ്പെട്ടവരെ ഒരിക്കലും വെറുതെ വിടില്ലെന്ന് നെതന്യാഹു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ബസ് കണ്ടക്ടർ ആയി മുഖ്യമന്ത്രി വിജയ് ; തമിഴ്നാട്ടിൽ പെൺകുട്ടികളുടെ സൗജന്യ ബസ് യാത്ര വിപുലീകരിച്ചു

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഫ്ലൈദുബായ് സംഭവം ഭീകരാക്രമണം തന്നെ ; ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ ; ക്യാപ്റ്റൻ സ്മിത് ധീരനായകനെന്ന് ആദരവ്

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies