Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ശത്രുസംഹാരത്തിന് ‘അരിധാമൻ’; കടലിലും ഇന്ത്യ ഇനി അജയ്യർ, ആണവ മുങ്ങിക്കപ്പലും അത്യാധുനിക യുദ്ധക്കപ്പലും ഇന്ന് കമ്മിഷൻ ചെയ്യും

by Brave India Desk
Apr 3, 2026, 12:22 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ നാവികസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ ആണവ മുങ്ങിക്കപ്പലായ ഐഎൻഎസ് അരിധാമൻ (INS Aridhaman) ഇന്ന് കമ്മീഷൻ ചെയ്യും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങാണ് അരിധാമന്റെ വരവ് സംബന്ധിച്ച സൂചനകൾ നൽകിയത്. “ഇതൊരു വാക്കല്ല, അധികാരത്തിന്റെ അടയാളമാണ്. അരിധാമൻ!” എന്ന് എക്സിൽ (X) കുറിച്ചുകൊണ്ട് മന്ത്രി രാജ്യത്തിന്റെ പുതിയ കരുത്തിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു. വിശാഖപട്ടണത്തെ ഈസ്റ്റേൺ നേവൽ കമാൻഡ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ അരിധാമനൊപ്പം അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐഎൻഎസ് താരഗിരിയും (INS Taragiri) നാവികസേനയുടെ ഭാഗമാകും.

Stories you may like

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകൾ തൊടുക്കാൻ കഴിയുന്ന അരിധാമൻ, ഇന്ത്യയുടെ ‘സെക്കൻഡ് സ്ട്രൈക്ക്’ ശേഷി വർദ്ധിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കും. ശത്രുരാജ്യം ഇന്ത്യക്ക് നേരെ ഒരു ആണവാക്രമണം നടത്തിയാൽ പോലും സമുദ്രത്തിനടിയിൽ ഒളിച്ചിരുന്ന് ശക്തമായ തിരിച്ചടി നൽകാൻ ഈ മുങ്ങിക്കപ്പലിന് സാധിക്കും. ഐഎൻഎസ് അരിഹന്ത്, ഐഎൻഎസ് അരിഘാട്ട് എന്നിവയ്ക്ക് ശേഷമുള്ള ഇന്ത്യയുടെ മൂന്നാമത്തെ എസ്എസ്ബിഎൻ (SSBN) കപ്പലാണിത്. അരിഹന്തിനേക്കാൾ ഇരട്ടി മിസൈലുകൾ വഹിക്കാനുള്ള ശേഷി അരിധാമനുണ്ട്. 3,500 കിലോമീറ്റർ പരിധിയുള്ള എട്ട് കെ-4 മിസൈലുകളോ 750 കിലോമീറ്റർ പരിധിയുള്ള 24 കെ-15 മിസൈലുകളോ ഇതിൽ സജ്ജീകരിക്കാം. ഭാഭ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ച 83 മെഗാവാട്ട് പ്രഷറൈസ്ഡ് വാട്ടർ റിയാക്ടറാണ് ഈ കൂറ്റൻ സബ്മറൈന് കരുത്ത് പകരുന്നത്.

അരിധാമനൊപ്പം നാവികസേനയുടെ മുൻനിരയിലേക്ക് എത്തുന്ന ഐഎൻഎസ് താരഗിരിയും സാങ്കേതികമായി ഏറെ മുന്നിലാണ്. ശത്രുവിന്റെ റഡാറുകളുടെ കണ്ണുവെട്ടിക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യയും ശബ്ദവേഗതയുള്ള സർഫസ് ടു സർഫസ് മിസൈലുകളും താരഗിരിയുടെ പ്രത്യേകതയാണ്. ഒരേസമയം യുദ്ധമുഖത്തും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. നാല് ആണവ മുങ്ങിക്കപ്പലുകൾ സ്വന്തമാക്കാനുള്ള ഇന്ത്യയുടെ രഹസ്യ പദ്ധതിയുടെ ഭാഗമായാണ് അരിധാമന്റെ വരവ്. ഇതോടെ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സമുദ്രമേഖലയിൽ പൂർണ്ണമായ നിരീക്ഷണം ഉറപ്പാക്കാനും ഏത് വെല്ലുവിളിയെയും നേരിടാനും ഇന്ത്യൻ നാവികസേനയ്ക്ക് സാധിക്കും. പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ രണ്ട് കപ്പലുകളും പ്രതിരോധ മേഖലയിലെ ‘ആത്മനിർഭർ ഭാരത’ത്തിന്റെ വലിയ ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

Tags: INS Aridhaman3rd nuclear submarine
Share
Tweet
Send
Share

Latest stories from this section

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

Latest News

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies