Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ചെന്നൈയിൽ നിന്ന് പോകുന്നവർ ഹീറോകൾ, വരുന്നവർ വില്ലന്മാർ; സിഎസ്‌കെയുടെ ‘നേതൃത്വ പ്രതിസന്ധി’ തുറന്നുകാട്ടി മുൻ താരം; ശരിവെച്ച് ആരാധകരും

by Brave India Desk
Apr 7, 2026, 10:49 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള ടീമെന്ന ഖ്യാതിയുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2026 സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈയുടെ അവസ്ഥയിൽ രൂക്ഷമായ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദ്രിനാഥ് രംഗത്തെത്തി. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചെന്നൈ മാനേജ്‌മെന്റിനെയും ടീം നേതൃത്വത്തെയും അദ്ദേഹം പ്രതിക്കൂട്ടിലാക്കിയത്.

പണ്ട് മറ്റ് ടീമുകളിൽ പരാജയപ്പെടുന്നവർ ചെന്നൈയിൽ എത്തിയാൽ മികച്ച പ്രകടനം പുറത്തെടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി നേരെ തിരിച്ചാണെന്ന് ബദ്രിനാഥ് ചൂണ്ടിക്കാട്ടി. “നേരത്തെ കളിക്കാർ മറ്റ് ടീമുകളിൽ നിന്ന് സിഎസ്‌കെയിൽ വന്ന് തിളങ്ങുമായിരുന്നു. ഇപ്പോൾ ചെന്നൈയിൽ നിന്ന് പുറത്തുപോകുന്നവരാണ് മറ്റൊരിടത്ത് ചെന്ന് നന്നായി കളിക്കുന്നത്. ടീം നേതൃത്വത്തിന്റെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ല. കളത്തിലും പുറത്തും ചെന്നൈ വലിയ നേതൃത്വ പ്രതിസന്ധി നേരിടുകയാണ്.” – ബദ്രിനാഥ് പറഞ്ഞു.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ലേലത്തിൽ മികച്ച താരങ്ങളെ കണ്ടെത്തുന്നതിൽ ചെന്നൈ മാനേജ്‌മെന്റിന് വലിയ പിഴവ് സംഭവിച്ചതായി ബദ്രിനാഥ് ആരോപിച്ചു. പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നിവർക്കായി 28.40 കോടി രൂപയാണ് ചെന്നൈ ചെലവാക്കിയത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുമായിരുന്ന പല മികച്ച താരങ്ങളെയും ഇതിലൂടെ ചെന്നൈയ്ക്ക് നഷ്ടമായി. : ഡൽഹി ക്യാപിറ്റൽസ് 13.75 കോടിക്ക് സ്വന്തമാക്കിയ കെ.എൽ. രാഹുലിനെ ചെന്നൈയ്ക്ക് വാങ്ങാമായിരുന്നു. രാഹുലിനെ കിട്ടിയിരുന്നെങ്കിൽ സഞ്ജു സാംസണ് വേണ്ടി രവീന്ദ്ര ജഡേജയെ വിട്ടുകൊടുക്കേണ്ടി വരുമായിരുന്നില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.

ചെന്നൈയിൽ ആറാം നമ്പറിൽ കളിച്ച് പരാജയപ്പെട്ട സമീർ റിസ്‌വിയെ ഇപ്പോൾ ഡൽഹി നാലാം നമ്പറിൽ മികച്ച രീതിയിൽ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സീസണിന് മുന്നോടിയായി രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകി സഞ്ജു സാംസണെ ടീമിലെത്തിച്ച ചെന്നൈയുടെ നീക്കം ഇതുവരെ ഫലം കണ്ടിട്ടില്ല. കളിച്ച മൂന്ന് ഇന്നിംഗ്‌സുകളിലും സഞ്ജുവിന് രണ്ടക്കം പോലും കടക്കാൻ സാധിച്ചിട്ടില്ല എന്നത് ടീമിനെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.

കഴിഞ്ഞ രണ്ട് സീസണുകളിലും പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ, 2025-ൽ കേവലം 4 വിജയങ്ങളുമായി പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു. ഈ സീസണിലും ആവർത്തിക്കുന്ന തോൽവികൾ ആരാധകരെ വലിയ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

Tags: chennai super kingsCSKipl 2026
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies