ഡല്‍ഹി: കേരളത്തിലെ തെരുവുനായ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. ഹൈക്കോടതി മുന്‍ ജസ്റ്റീസ് എസ്. സിരിജഗനാണ് സമിതിയുടെ അധ്യക്ഷന്‍. 12 ആഴ്ചക്കകം സമിതി വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
കോട്ടയം അമയന്നൂര്‍ സ്വദേശി ജോയി സെബാസ്റ്റ്യന്റെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. തെരുവുനായുടെ കടിയേറ്റ് ജോയിയുടെ ഭാര്യ മരിച്ചിരുന്നു. ഇതിന് നഷ്ട പരിഹാരം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Discussion about this post