Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി? രാജ്യത്തെ നിയമങ്ങൾക്ക് അതീതരാണ് എന്ന തോന്നൽ വേണ്ട ; പോൾ തേലക്കാട്ടിന് മറുപടിയുമായി ജിതിൻ ജേക്കബ്

by Brave India Desk
Apr 12, 2026, 01:28 pm IST
in Kerala, News, India
Share on Facebook
Tweet
WhatsApp
Telegram

അമ്പലങ്ങളിൽ ടൺ കണക്കിന് സ്വർണം പൂഴ്ത്തി വച്ചിരിക്കുകയാണെന്നുള്ള ഫാദർ പോൾ തേലക്കാട്ടിന്റെ പരാമർശത്തിന് കൃത്യമായ മറുപടി നൽകി ജിതിൻ ജേക്കബ്. ഇന്ത്യയിലെ അമ്പലങ്ങളിൽ ഉള്ളത് എങ്ങ് നിന്നും കട്ടും മോഷ്ടിച്ചും, യുദ്ധത്തിൽ കൊള്ളയടിച്ചും കൊണ്ടുവന്നതല്ല. അത് ഇവിടുത്തെ വിശ്വാസികളുടെ തന്നെ പണമാണ്. ആ സമ്പത്ത് കണ്ടുകൊണ്ട് തന്നെയാണ് അധിനിവേശക്കാർ ഈ രാജ്യത്തെ കൊള്ളയടിക്കാൻ എത്തിയത് എന്നും ജിതിൻ ജേക്കബ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ സൂചിപ്പിച്ചു. ക്രിസ്ത്യൻ സഭകൾ നടത്തുന്ന ആശുപത്രികളെക്കാളും വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാളും കൂടുതൽ ഇവിടുത്തെ ഹൈന്ദവ സംഘടനകൾ നടത്തുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.  വിദേശ പണത്തിന്റെ കൃത്യമായ കണക്കുകൾ രാജ്യത്തിന്‌ മാത്രമല്ല, വിശ്വാസികൾക്കും അറിയണം, അത് ചോദിക്കുമ്പോൾ ഇരവാദം ഇറക്കിയത് കൊണ്ടോ, ശാപ വാക്കുകൾ ചൊരിഞ്ഞത് കൊണ്ടോ  ഒരു കാര്യവുമില്ല എന്നും ജിതിൻ ജേക്കബ് അഭിപ്രായപ്പെട്ടു.

ജിതിൻ ജേക്കബ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം,

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

1. “ടൺ കണക്കിന് സ്വർണം അല്ലേ അമ്പലങ്ങളിൽ ഉള്ളത്. ക്രൈസ്തവ സഭകൾ പണം പൂഴ്ത്തി വെയ്ക്കുക അല്ല”.

ഇന്ത്യയിലെ അമ്പലങ്ങളിൽ ഉള്ളത് എങ്ങ് നിന്നും കട്ടും മോഷ്ടിച്ചും, യുദ്ധത്തിൽ കൊള്ളയടിച്ചും കൊണ്ടുവന്നതല്ല. അത് ഇവിടുത്തെ വിശ്വാസികളുടെ തന്നെ പണമാണ്. അത് കൊള്ളയടിക്കാൻ ആണ് ഇസ്ലാമിക അധിനിവേശക്കാരും, വസ്‌കോഡ ഗാമാ മുതൽ ബ്രിട്ടീഷുകാർ വരെ ഇന്ത്യയിൽ എത്തിയത്. അതിൽ കുറെയെല്ലാം അവർ കൊള്ളയടിച്ചു കൊണ്ട് പോകുകയും ചെയ്തു.

പിന്നെ, ഇവിടുത്തെ ക്ഷേത്രങ്ങൾ സേവനങ്ങൾ ഒന്നും ചെയ്യുന്നില്ല എന്ന് ആരാണ് പറഞ്ഞത്..?

ക്രിസ്ത്യൻ സഭകൾ നടത്തുന്ന ആശുപത്രികളെക്കാൾ കൂടുതൽ ഇവിടുത്തെ ഹൈന്ദവ സംഘടനകൾ നടത്തുന്നുണ്ട്. രാമകൃഷ്ണ മിഷൻ, സത്യ സായി ബാബ ഹോസ്പിറ്റൽ,  അമൃത ഹോസ്പിറ്റൽ, സത്യ സായി ബാബ ഹോസ്പിറ്റൽ പോലെ എത്രയോ വലിയ ആശുപത്രികൾ.

ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഗ്രൂപ്പ് എന്ന് പറയുന്നത് വിദ്യാഭാരതി ഗ്രൂപ്പ്, ദയനന്ത്‌ ആംഗ്ലോ വേദിക് സ്കൂൾ ഒക്കെയാണ്. അല്ലാതെ ക്രിസ്ത്യൻ സഭകൾക്ക് ആണ് ഇന്ത്യയിലെ മുഴുവൻ വിദ്യാഭ്യാസത്തിന്റെയും കുത്തകാവകാശം എന്നൊന്നും തെറ്റിദ്ധരിക്കേണ്ട.

ഇതൊന്നും കൊട്ടിഘോഷിച്ച് ആരും നടക്കുന്നില്ല എന്ന് മാത്രം. ‘വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാതിരിക്കട്ടെ’ എന്ന ബൈബിൾ വചനം പ്രാവർത്തികം ആക്കുന്നത് ഹൈന്ദവ സംഘടനകൾ ആണ്.

ക്രിസ്ത്യൻ സഭകൾ ഇല്ലെങ്കിൽ ഇന്ത്യയിൽ മെഡിക്കൽ, വിദ്യാഭ്യാസ സേവനങ്ങൾ നിന്ന് പോകും എന്ന പ്രചരണം ഒക്കെ വെറും പൊള്ളയാണ് എന്ന് മനസ്സിലായില്ലേ..!

കേരളത്തിലെ ക്രിസ്ത്യൻ സഭകളുടെ മുഴുവൻ ആസ്തി എത്രയെന്ന് വെളിപ്പെടുത്താൻ തയാറുണ്ടോ..?

2. “വിദേശ പണം വാങ്ങുന്ന ക്രൈസ്തവ NGO മാർ എന്ത് രാജ്യദ്രോഹമാണ് ചെയ്തത്”..?

സൗമ്യനും ശാന്ത സ്വഭാവക്കാരനും ഒക്കെയായിരുന്ന നമ്മുടെ
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ പൊട്ടിത്തെറിച്ച രണ്ട് അവസരങ്ങളെ ഉണ്ടായിട്ടുള്ളൂ, അതിൽ ഒന്നായിരുന്നു, കൂടംകുളം ആണവ പദ്ധതിക്ക് എതിരെ നടന്ന സമരത്തിന് പിന്നിലുള്ള വിദേശ ബന്ധത്തെ കുറിച്ച് സമരം നടന്ന 2012 ൽ അദ്ദേഹം നടത്തിയ പ്രസ്താവന.

https://timesofindia.indiatimes.com/india/us-ngos-behind-kudankulam-stir-pm/articleshow/12012546.cms

അതിൽ 4 NGO കൾക്ക് എതിരെ അന്ന് കേസെടുത്തു. ക്രിസ്ത്യൻ സഭകൾ ആയിരുന്നു ആ സമരത്തിന് നേതൃത്വം നൽകിയത് എന്നത് പരസ്യമായ രഹസ്യം ആയിരുന്നു. പള്ളികളിൽ ഉൾപ്പെടെ സമരക്കാർ തമ്പടിച്ചു.

Foreign Contributions Regulation Act (FCRA) നിയമം ഉപയോഗിച്ച് വലിയ തോതിൽ വിദേശ പണം സ്വീകരിച്ചു. ചാരിറ്റിക്ക് എന്ന് പറഞ്ഞ് എത്തിയ പണം ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുക ആയിരുന്നു ചെയ്തത്.

https://www.deccanherald.com/india/4-ngos-booked-funding-protests-2316158

സമാനമായ മറ്റൊരു സമരം ആയിരുന്നു 2018 ൽ തൂത്തുക്കൂടിയിൽ നടന്ന ആന്റി sterlite സമരം. അത് പോലീസ് വെടിവെപ്പിൽ കലാശിച്ചു. അതിനും നേതൃത്വം നൽകിയത് സഭകൾ ആയിരുന്നു. രാജ്യത്തെ കോപ്പർ നിർമാണ മേഖല തന്നെ അവർ തകർത്തു കളഞ്ഞു.

കേരളത്തിൽ വിഴിഞ്ഞം പദ്ധതിക്ക് എതിരെ സഭകൾ സമരം ചെയ്തത് ഓർക്കുന്നില്ലേ..?

https://www.deccanherald.com/india/latin-catholic-church-in-kerala-takes-up-protest-against-vizhinjam-port-1136691.html

ഇതിനെല്ലാം പിന്നിൽ ഉണ്ടായിരുന്നത് വിദേശ പണം വാങ്ങിയ ക്രിസ്ത്യൻ സംഘടനകൾ ആയിരുന്നു. മൻമോഹൻ സിംഗ് കോൺഗ്രസ്‌ നേതാവ് ആയിരുന്നത് കൊണ്ട് ഇരവാദം ഇറക്കിയില്ല എന്ന് മാത്രം.

വിദേശ പണം വാങ്ങി രാജ്യദ്രോഹപരമായ കാര്യങ്ങൾ ക്രിസ്ത്യൻ NGO കൾ ചെയ്യുന്നു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം..?

3. “വിദേശ പണം വാങ്ങിയിട്ട് ക്രിസ്ത്യൻ സഭകൾ സേവനം ചെയ്യുന്നത് ഇന്ത്യക്കാർക്ക് വേണ്ടിയല്ലേ”..?

‘സേവനം’ എന്ന വാക്ക് ഉപയോഗിക്കരുത്. ‘കച്ചവടം’ എന്ന വാക്ക് ആണ് ഉപയോഗിക്കേണ്ടത്. നിങ്ങൾ നിങ്ങളുടെ സേവനം (കച്ചവടം) നിർത്തണം എന്ന് ആരെങ്കിലും പറഞ്ഞോ..? വിദേശ പണത്തിന്റെ കണക്കുകൾ സുതാര്യമായിരിക്കണം എന്നല്ലേ പറഞ്ഞുള്ളൂ..? വിദേശ പണത്തിന്റെ കണക്ക് അറിയാൻ രാജ്യത്തിന് അവകാശം ഇല്ലേ..? അത് ഇവിടുത്തെ വിശ്വാസികളുടെ കൂടെ ആവശ്യം ആണ്.

4. “ക്രൈസ്തവ സഭകൾ വിദേശ പണം വാങ്ങി ഇന്ത്യയിൽ നടത്തുന്ന സേവനങ്ങൾ നടത്തരുത് എന്ന ഹിന്ദുത്വ ഐഡിയോളജിയുടെ നിർബന്ധിത അടിച്ചേൽപ്പിക്കൽ ആണ്”.

ഹിന്ദുക്കൾ ഉള്ളിടത്ത് അല്ലാതെ വേറെ ഏത് മതവിഭാഗം ഉള്ളിടത്താണ് ഇന്ത്യയിൽ ക്രിസ്ത്യൻ മിഷൻ പ്രവർത്തനങ്ങൾ നടക്കുന്നത്..?

കേരളത്തിൽ നിന്ന് സുവിശേഷം പ്രസംഗിക്കാൻ വണ്ടി കയറിയാൽ ആ വണ്ടി ചെന്ന് നിൽക്കുക ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിൽ മാത്രം ആയിരിക്കും. അവിടെ മാത്രമേ സുവിശേഷം പ്രസംഗിക്കാൻ പറ്റൂ.

ഹൈദരാബാദിലും, കാശ്മീരിലും, ലക്നൗവിലും, അലിഗഡിലും, എന്തിനേറെ പറയുന്നു നമ്മുടെ മലപ്പുറത്തു പോലും ഇവർക്ക് സുവിശേഷം പ്രസംഗിക്കേണ്ട.

മലപ്പുറം ആകുമ്പോൾ ട്രെയിനിന്റെ വിൻഡോ താഴ്ത്തി കിടന്നുറങ്ങും.

ഇരവാദം ആണെങ്കിലും ഇമ്മാതിരിയുള്ള വർത്തമാനം ശുദ്ധ നന്ദികേട് ആണ്.

5. “മനുഷ്യത്വപരമല്ലാത്ത സമീപനം ആണ്”

മനുഷ്യത്വം പറയാൻ ഏറ്റവും അർഹരായവർ നിങ്ങൾ പുരോഹിത വർഗം തന്നെയാണ്.

നിങ്ങൾക്ക് സുവിശേഷം പ്രസംഗിക്കാൻ വിദേശ പണം വേണം, സേവനം (കച്ചവടം) നടത്താനും വിദേശ പണം വേണം. അതേസമയം നിങ്ങൾ നടത്തുന്ന ‘സേവനങ്ങൾ’ കൃത്യമായി കാശ് എണ്ണി മേടിച്ചിട്ട് തന്നെയാണ്. എത്ര പാവപെട്ടവർക്ക്  സൗജന്യമായി നിങ്ങൾ ചികിത്സ നൽകുന്നു..? സഭകൾ നടത്തുന്ന കോളേജുകളിലും, സ്കൂളുകളിലും ജോലി ലഭിക്കാൻ എത്രയോ ലക്ഷങ്ങൾ ആണ് നിങ്ങൾ എണ്ണി വാങ്ങുന്നത്..?

സഭാ വിശ്വാസികളായ നഴ്സുമാർ സഭകൾ നടത്തുന്ന ആശുപത്രികൾക്ക് മുന്നിൽ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് മാസങ്ങളായി സമരം ചെയ്യുന്നു, അവരെ കണ്ടില്ലെന്ന് നടിക്കുന്ന നിങ്ങളാണോ മനുഷ്യത്വം പ്രസംഗിക്കുന്നത്..?

മത തീവ്രവാദികൾ ജോസഫ് മാഷിനോടും കുടുംബത്തോടും ചെയ്ത ക്രൂരതയെക്കാൾ വലിയ ക്രൂരത ആണ് സഭാ ആ കുടുംബത്തോട് ചെയ്തത്.

റോബിൻ എന്ന വൈദികൻ പ്രായ പൂർത്തി ആകാത്ത പെൺകുട്ടിയിൽ ഉണ്ടാക്കിയ ദിവ്യ ഗർഭം ഏറ്റെടുക്കാൻ ആ പെൺകുട്ടിയുടെ പിതാവിനെ സഭ നിർബന്ധിച്ച ക്രൂരതയൊക്കെ ആരും മറന്നിട്ടില്ല.

അങ്ങനെ ഉള്ള നിങ്ങളാണോ മനുഷ്യത്വം പറയുന്നത്..?

നിങ്ങൾ രാഷ്ട്രീയം പറഞ്ഞാൽ കൃത്യമായി മറുപടി ഉണ്ടാകും. അപ്പോൾ പിന്നെ സൈബർ ആക്രമണം, ഭീഷണി, ന്യുനപക്ഷ പീഡനം എന്നൊക്കെ പറഞ്ഞ് ഇരവാദം ഇറക്കിയിട്ട് കാര്യമില്ല.

നിങ്ങളോട് സേവനം നിർത്താനോ, സ്ഥാപനങ്ങൾ അടച്ചു പൂട്ടാനോ ഒന്നുമല്ല പറഞ്ഞത്, കിട്ടുന്ന വിദേശ പണത്തിന്റെ കൃത്യമായി കണക്കുകൾ കാണിക്കണം, ഇല്ലെങ്കിൽ നിയമ പ്രകാരം ഇടപെടും എന്നേ പറഞ്ഞിട്ടുള്ളൂ. ഇത് എല്ലാം മതവിഭാഗങ്ങൾക്കും ബാധകം ആണെന്നിരിക്കെ ക്രിസ്ത്യൻ സഭകൾക്ക് മാത്രം എന്തിനാണ് ഇത്ര ആവലാതി..?

രാജ്യത്തെ നിയമങ്ങൾക്ക് അതീതാരാണ് നിങ്ങൾ എന്നത് ഒക്കെ വെറും തോന്നൽ ആണ്. നിങ്ങൾ ഇല്ലെങ്കിൽ ഇന്ത്യക്കാർ സേവനങ്ങൾ കിട്ടാതെ നേരെ നരകത്തിലേക്ക് പോകും എന്നും കരുതേണ്ട.

നിങ്ങൾക്ക് FCRA നിയമം വന്നപ്പോൾ കേന്ദ്രവുമായി മാന്യമായ ചർച്ചകൾ നടത്താമായിരുന്നു. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. അപ്പോൾ നിങ്ങൾ രാഷ്ട്രീയം കളിക്കാൻ പോയി. ആദ്യം വെല്ലുവിളി, ഭീഷണി, പുച്ഛം, വോട്ട് ബാങ്ക് ബ്ലാക്ക് മൈലിങ്ങ്, ഇപ്പോൾ ഇരവാദം..!

വിദേശ പണത്തിന്റെ കൃത്യമായ കണക്കുകൾ രാജ്യത്തിന്‌ മാത്രമല്ല, വിശ്വാസികൾക്കും അറിയണം, അത് ചോദിക്കുമ്പോൾ ഇരവാദം ഇറക്കിയത് കൊണ്ടോ, ശാപ വാക്കുകൾ ചൊരിഞ്ഞത് കൊണ്ടോ  ഒരു കാര്യവുമില്ല.

Tags: jithin jacobpaul thelakkattFCRA bill
Share
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies