Wednesday, September 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

അംബേദ്കർ: നവഭാരതത്തിന്റെ ആത്മാവും അടയാളവും

ജി എം മഹേഷ്

by Brave India Desk
Apr 14, 2026, 12:22 pm IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

ഭാരതീയ ചരിത്രത്തിന്റെ ചക്രവാളത്തിൽ വിജ്ഞാനത്തിന്റെ പ്രഭ ചൊരിഞ്ഞുനിൽക്കുന്ന സൂര്യതേജസ്സാണ് ഡോ. ഭീംറാവു റാംജി അംബേദ്കർ. വെറുമൊരു രാഷ്ട്രീയ നേതാവോ ഭരണഘടനാ ശില്പിയോ മാത്രമായിരുന്നില്ല അദ്ദേഹം; മറിച്ച്, അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദമായും, നീതി നിഷേധിക്കപ്പെട്ടവന്റെ പോരാട്ടവീര്യമായും മാറിയ യുഗപുരുഷനായിരുന്നു. ഭാരതമെന്ന മഹാസങ്കല്പത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ക്രാന്തദർശിയായ രാഷ്ട്രീയ തച്ചുശാസ്ത്രജ്ഞനായിരുന്നു ഡോ. ബി.ആർ. അംബേദ്കർ. അംബേദ്കർ എന്ന നാമം കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആദ്യം തെളിയുന്നത് ഒരു ഭരണഘടനാ ശില്പിയുടെ ചിത്രമാണ്. എന്നാൽ, ആഴമേറിയ ദേശസ്നേഹത്താൽ ജ്വലിച്ച ഒരു ദേശീയവാദിയായിരുന്നു അദ്ദേഹം എന്ന സത്യം ചരിത്രത്തിന്റെ തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടതാണ്.

അംബേദ്കർ എന്ന നാമം വിജ്ഞാനത്തിന്റെ പര്യായമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആദ്യ ഭാരതീയരിൽ ഒരാളായ അദ്ദേഹം, കൊളംബിയ സർവകലാശാലയിലും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലും തന്റെ പ്രതിഭ തെളിയിച്ചു. “ദി പ്രോബ്ലം ഓഫ് ദി റുപ്പി” (The Problem of the Rupee) എന്ന അദ്ദേഹത്തിന്റെ വിഖ്യാതമായ പ്രബന്ധം, ഭാരതീയ റിസർവ് ബാങ്കിന്റെ (RBI) രൂപീകരണത്തിന് ആധാരശിലയായി മാറി എന്നത് അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്ര നൈപുണ്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. കാർഷിക പരിഷ്കരണങ്ങളിലും തൊഴിൽ നിയമങ്ങളിലും അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങൾ ഇന്നും ഭാരതത്തിന്റെ സാമ്പത്തിക നയങ്ങളിൽ പ്രതിഫലിച്ചുനിൽക്കുന്നു.

Stories you may like

10 കൊല്ലം ഭരിച്ചപ്പോൾ അഹങ്കാരം കൂടി, ജനത്തിനൊപ്പം നിൽക്കാനായില്ല’; തുറന്നുപറഞ്ഞ് തോമസ് ഐസക്

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

അംബേദ്കറുടെ ദേശീയത കേവലം അതിർത്തികളെക്കുറിച്ചുള്ള വീരവാദങ്ങളായിരുന്നില്ല. മറിച്ച്, അത് ജനതയുടെ ഐക്യത്തെക്കുറിച്ചുള്ള സ്വപ്നമായിരുന്നു. ജാതീയതയുടെ വേലിക്കെട്ടുകൾ ഭാരതത്തെ ഉള്ളിൽ നിന്ന് കാർന്നുതിന്നുന്ന ഒന്നാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

“ഒരു ജാതിയില്ലാത്ത ഭാരതമേ ശക്തമായ ഒരു രാഷ്ട്രമാകൂ”…

എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. അടിച്ചമർത്തപ്പെട്ടവനും പാർശ്വവൽക്കരിക്കപ്പെട്ടവനും അന്തസ്സോടെ ജീവിക്കാൻ കഴിയാത്ത ഒരു ദേശം പൂർണ്ണമായ അർത്ഥത്തിൽ സ്വതന്ത്രമല്ലെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറഞ്ഞു. വിഭജനങ്ങളില്ലാത്ത, സാഹോദര്യത്തിൽ അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമമായിരുന്നു അദ്ദേഹത്തിന്റെ ദേശീയതയുടെ ആധാരശില. ജാതീയമായ വേർതിരിവുകൾ നിലനിൽക്കുന്ന ഒരു രാജ്യം ആന്തരികമായി ദുർബലമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു.

അന്യദേശങ്ങളിൽ നിന്ന് വിജ്ഞാനം ആർജ്ജിച്ചപ്പോഴും അദ്ദേഹത്തിന്റെ ഹൃദയം തുടിച്ചത് മാതൃഭൂമിക്ക് വേണ്ടിയായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കിയപ്പോൾ, ഓരോ പൗരനും തുല്യനീതി ഉറപ്പാക്കുന്നതിലൂടെ അദ്ദേഹം ഭാരതത്തിന്റെ ഐക്യത്തെ സുരക്ഷിതമാക്കി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന പ്രഖ്യാപനം. രാഷ്ട്രത്തിന്റെ ഓരോ കോണിലുമുള്ള സാധാരണക്കാരനും ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കൽ. ഹിന്ദു കോഡ് ബില്ലിലൂടെ ഭാരതീയ സ്ത്രീകളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടം. ഇവയെല്ലാം ഒരു തികഞ്ഞ ദേശീയവാദി എന്ന നിലയിൽ രാഷ്ട്രത്തിന്റെ ഭാവി ഭദ്രമാക്കാൻ അദ്ദേഹം നൽകിയ സംഭാവനകളാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം, ഇന്ത്യയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് പ്രേരണയായ അദ്ദേഹത്തിന്റെ ചിന്തകൾ രാഷ്ട്രത്തിന്റെ സാമ്പത്തിക അടിത്തറ പാകുന്നതിൽ നിർണ്ണായകമായി. ദാമോദർ വാലി പദ്ധതി പോലെയുള്ള നദീതട പദ്ധതികളിലൂടെ കാർഷിക ഭാരതത്തിന്റെ പുരോഗതിക്കും അദ്ദേഹം വഴികാട്ടിയായി. അറിവിനെ വിമോചനത്തിനുള്ള ആയുധമാക്കിയ ആ ധീഷണാശാലി, ഭാരതത്തിന് നൽകിയത് കേവലം ഒരു നിയമപുസ്തകമല്ല, മറിച്ച് തലമുറകൾക്ക് വഴിവിളക്കാകേണ്ട ഒരു ജീവിതദർശനമാണ്. ജനാധിപത്യം എന്നത് ഒരു ഭരണരീതിയല്ല, മറിച്ച് മനുഷ്യർ തമ്മിലുള്ള ആദരവും സ്നേഹവുമാണെന്ന് അദ്ദേഹം ലോകത്തെ ഓർമ്മിപ്പിച്ചു. വിവേചനത്തിന്റെ ഇരുളടഞ്ഞ വഴികളിൽ നിന്ന് സമത്വത്തിന്റെ പ്രകാശത്തിലേക്ക് ഭാരതത്തെ നയിച്ച ആ യുഗപുരുഷന്റെ സ്വപ്നങ്ങൾ ഇന്നും പൂർണ്ണമായി സാക്ഷാത്കരിക്കപ്പെടാനിരിക്കുന്നു

ബാബാസാഹേബ് അംബേദ്കർ ഒരു വിഭാഗത്തിന്റെ മാത്രം നേതാവായിരുന്നില്ല, മറിച്ച് സകല ഭാരതീയരുടെയും ഉയർച്ച ആഗ്രഹിച്ച ദേശീയ നേതാവായിരുന്നു. ആധുനിക ഭാരതത്തിന്റെ ഓരോ സ്പന്ദനത്തിലും വിജ്ഞാനത്തിന്റെ ആ സൂര്യതേജസ്സ് ഇന്നും ജ്വലിച്ചുനിൽക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് പകരം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയം അദ്ദേഹം ഉയർത്തിപ്പിടിച്ചു. “ആദ്യം മുതൽ അവസാനം വരെ നാം ഭാരതീയരാണ്” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഓരോ പൗരന്റെയും ഹൃദയത്തിൽ ദേശസ്നേഹത്തിന്റെ കനലായി ഇന്നും ജ്വലിച്ചുനിൽക്കുന്നു. വിവേചനങ്ങളില്ലാത്ത, വിദ്യയാൽ പ്രബുദ്ധരായ ഒരു ജനതയാണ് അദ്ദേഹം സ്വപ്നം കണ്ട യഥാർത്ഥ ഭാരതം. ആ സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് നാം അദ്ദേഹത്തിന് നൽകുന്ന ഏറ്റവും വലിയ ആദരം.

Tags: Ambedkar JayantiBhimrao Ramji Ambedkar
Share
Tweet
SendShare

Latest stories from this section

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണം, രണ്ട് മരണം, ശക്തമായ തിരിച്ചടി തുടങ്ങയെന്ന് ടെഹ്‌റാൻ

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

Latest News

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

10 കൊല്ലം ഭരിച്ചപ്പോൾ അഹങ്കാരം കൂടി, ജനത്തിനൊപ്പം നിൽക്കാനായില്ല’; തുറന്നുപറഞ്ഞ് തോമസ് ഐസക്

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

നേപ്പാൾ പ്രളയത്തിന് പിന്നാലെ ബിഹാറിൽ ‘രാക്ഷസ’ മത്സ്യങ്ങൾ;കഴിക്കരുതെന്ന് സർക്കാർ മുന്നറിയിപ്പ്

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

ലക്ഷ്യം പയ്യന്നൂർ തിരിച്ചുപിടിക്കൽ! ജനങ്ങളിലേക്ക് ഇറങ്ങാൻ സിപിഎം; വീട്ടുമുറ്റങ്ങളിലേക്ക് സ്ക്വാഡുകൾ

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ മണ്ണിൽ വീണ്ടും ആക്രമണം, രണ്ട് മരണം, ശക്തമായ തിരിച്ചടി തുടങ്ങയെന്ന് ടെഹ്‌റാൻ

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

മമതാ ബാനർജിയുടെ അനന്തരവൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ : ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

വിദ്യാർത്ഥി രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവ്; 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവം; നിസ്സാരക്കാരിയല്ല രേഖ ഗുപ്ത

ഡൽഹിയിൽ 2.3 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ സോളാർ പാനലുകൾ ; സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾക്ക് ആശ്വാസവുമായി ബിജെപി സർക്കാർ

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

ചെക്ക് കേസിൽ വിധി!’; മാണി സി. കാപ്പൻ എംഎൽഎയ്ക്ക് ഒരു വർഷം തടവ് ശിക്ഷ; 5.30 കോടി നഷ്ടപരിഹാരം നൽകാൻ മുംബൈ കോടതി ഉത്തരവ്

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

‘പത്താം ക്ലാസ് പാസ്സായവർക്ക് വൻ അവസരം!’; തപാൽ വകുപ്പിൽ 25,000-ത്തിലധികം ഒഴിവുകൾ; അപേക്ഷ സെപ്റ്റംബർ 2 മുതൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies