Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

മോദി കർണാടകയിൽ ; മാണ്ഡ്യയിൽ ശ്രീ ഗുരുഭൈരവൈക്യ ക്ഷേത്രം ഭക്തർക്കായി സമർപ്പിച്ച് പ്രധാനമന്ത്രി

by Brave India Desk
Apr 15, 2026, 04:07 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

ബംഗളൂരു : കർണാടകയിലെ പ്രമുഖ ആത്മീയ കേന്ദ്രമായ ശ്രീ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ നിർമ്മിച്ച ഭൈരവൈക്യ ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്തർക്കായി സമർപ്പിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ആദിചുഞ്ചനഗിരി മഠത്തിന്റെ 71-ാമത് മഠാധിപതിയായിരുന്ന പത്മഭൂഷൺ ഡോ. ബാലഗംഗാധരനാഥ മഹാസ്വാമിജിയുടെ സ്മരണാർത്ഥമാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.

ഏകദേശം 80 കോടി രൂപ ചെലവഴിച്ചാണ് ഈ അതിമനോഹരമായ ക്ഷേത്ര സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പരമ്പരാഗത ദ്രാവിഡ വാസ്തുശൈലിയിൽ ആണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. പത്തുവർഷം മുമ്പ് തറക്കല്ലിട്ട മന്ദിരം പൂർണ്ണമായും പ്രകൃതിദത്ത കല്ലുകളാലാണ് നിർമ്മിച്ചിരിക്കുന്നത്. സ്വാമിജി ധ്യാനിച്ചിരുന്ന കൃത്യമായ സ്ഥലത്ത് അദ്ദേഹത്തിന്റെ ഒരു പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി ബെംഗളൂരുവിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം മാണ്ഡ്യയിൽ എത്തിയ പ്രധാനമന്ത്രി ഗുരു ഗോരഖ്‌നാഥ് തപസ്സുചെയ്തുവെന്ന് വിശ്വസിക്കപ്പെടുന്ന ജ്വാലാ പീഠം സന്ദർശിച്ചു. ശ്രീ കാലഭൈരവേശ്വര ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

“ശ്രീ കാലഭൈരവ ക്ഷേത്രത്തിലെ ദർശനവും ഗുരു ഭൈരവൈക്യ മന്ദിരത്തിന്റെ ഉദ്ഘാടനവും എന്റെ മനസ്സിൽ എന്നും മായാതെ നിൽക്കും. സന്യാസിമാരുടെ സാമീപ്യം ലഭിച്ചത് എന്റെ മഹാഭാഗ്യമായി കരുതുന്നു,” എന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ബാലഗംഗാധരനാഥ സ്വാമിജി വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നൽകിയ സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ആദിചുഞ്ചനഗിരി മഠത്തിന്റെ ആത്മീയ പാരമ്പര്യം വിളിച്ചോതുന്ന ‘സൗന്ദര്യ ലഹരി’, ‘ശിവ മഹിംന സ്തോത്രം’ എന്നീ പുസ്തകങ്ങൾ എച്ച്.ഡി. ദേവഗൗഡയോടൊപ്പം അദ്ദേഹം പ്രകാശനം ചെയ്തു. കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട്, കേന്ദ്ര മന്ത്രിമാരായ എച്ച്.ഡി. കുമാരസ്വാമി, ശോഭ കരന്ദ്‌ലാജെ, മഠാധിപതി നിർമ്മലാനന്ദനാഥ സ്വാമിജി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Tags: Adichunchanagiri Muttkarnatakapm modimandyaSri Guru Bhairavaikya Mandir
Share
Tweet
SendShare

Latest stories from this section

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies