Friday, July 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

by Brave India Desk
Apr 15, 2026, 04:51 pm IST
in Kerala, News, Entertainment
Share on FacebookTweetWhatsAppTelegram

സോഷ്യൽ മീഡിയയിൽ വർഷങ്ങളായി വിഷുക്കാലത്ത് വൈറലാകുന്ന ഒരു വീഡിയോയാണ് പടക്കം പൊട്ടിക്കുന്നതിനിടെ പേടിച്ച് റോഡിൽ വീഴുന്ന ഒരാളുടേത്. ചിരിപടർത്തുന്ന ആ വീഡിയോയ്ക്ക് പിന്നിൽ ആരും അറിയാത്ത വലിയൊരു സങ്കടത്തിന്റെ കഥയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ബിജു കുട്ടൻ. അടുത്തിടെ പുറത്തിറങ്ങിയ ‘വാഴ 2’ എന്ന ചിത്രത്തിൽ ഈ രംഗം പുനരാവിഷ്കരിച്ചിരുന്നു. സിനിമ കണ്ടതിന് പിന്നാലെ ആ വീഡിയോയിലെ യഥാർത്ഥ വ്യക്തി തന്നെ നേരിട്ട് കാണാൻ വന്ന ഹൃദയസ്പർശിയായ അനുഭവമാണ് ബിജു കുട്ടൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.

‘വാഴ 2’ സിനിമയുടെ അണിയറപ്രവർത്തകർ പോലും അന്വേഷിച്ചിട്ട് കിട്ടാത്ത ആ വ്യക്തി, തന്റെ ഭാര്യക്കും മകൾക്കും ഒപ്പം നേരിട്ട് വന്ന് കണ്ട അനുഭവമാണ് ബിജു കുട്ടൻ പങ്കുവെച്ചത്. തന്നെ ഒരുപാട് ചിരിപ്പിച്ച ആ വീഡിയോ, ആ വ്യക്തിയുടെ ജീവിതത്തിൽ ഉണ്ടാക്കിയ മാനസിക സംഘർഷങ്ങൾ കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് താരം.

Stories you may like

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണം, ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണി കിട്ടി!’: മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

അദ്ദേഹത്തിന്റെ മകൻ ആറാം ക്ലാസിൽ പഠിക്കുമ്പോൾ, സ്വന്തം അനിയൻ തന്നെ തമാശയ്ക്ക് എടുത്തു പോസ്റ്റ് ചെയ്ത വീഡിയോ ആയിരുന്നു അത്. പടക്കം പൊട്ടുമ്പോൾ അദ്ദേഹം വീഴുന്നത് കണ്ട്, അച്ഛന് എന്തോ ആപത്ത് സംഭവിച്ചെന്ന് കരുതി മകൻ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടിവരികയായിരുന്നു. അത്രയും സങ്കടത്തോടെ തന്റെ മകനെ അതുവരെ കണ്ടിട്ടില്ലെന്ന് അദ്ദേഹം ബിജു കുട്ടനോട് പറഞ്ഞു.

ആരും വിചാരിക്കാത്ത രീതിയിൽ ആ വീഡിയോ വൈറലായതോടെ അദ്ദേഹത്തിന്റെ സമാധാനം നഷ്ടപ്പെട്ടു. ഒരു ഫങ്ക്ഷന് പോകാനോ ആളുകളെ അഭിമുഖീകരിക്കാനോ കഴിയാത്ത അവസ്ഥയായി. മദ്യപിച്ചിട്ടാണോ വീണത്, പടക്കം ഇത്രയ്ക്ക് പേടിയാണോ എന്നൊക്കെയുള്ള ആളുകളുടെ ചോദ്യങ്ങൾ അദ്ദേഹത്തെ വല്ലാതെ തളർത്തി. ഒരവസരത്തിൽ മരിക്കുന്നതിനെക്കുറിച്ച് വരെ താൻ ചിന്തിച്ചുപോയിട്ടുണ്ടെന്നും, എല്ലാ വിഷുക്കാലവും വല്ലാത്ത മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.

വാഴ 2 സിനിമയിലെ പാട്ട് റിലീസായപ്പോൾ, ആ പടക്കം പൊട്ടിക്കുന്ന സീൻ കണ്ട് അദ്ദേഹം വീണ്ടും ഭയന്നു. ആളുകൾ വീണ്ടും തന്നെ പരിഹസിക്കുമെന്ന് അദ്ദേഹം കരുതി. എന്നാൽ സിനിമ കണ്ടിറങ്ങിയ അദ്ദേഹത്തിന്റെ മകൻ വിളിച്ചുപറഞ്ഞത് “അച്ഛനും അമ്മയും എന്തായാലും പോയി ഈ സിനിമ കാണണം” എന്നാണ്. സിനിമ കണ്ടപ്പോൾ അദ്ദേഹത്തിന് വലിയ ആശ്വാസമായി. ആ വീഡിയോയിലൂടെ ആളുകൾ കണ്ടതിന് അപ്പുറത്ത്, അവിടെ യഥാർത്ഥത്തിൽ സംഭവിച്ച കാര്യം അതുപോലെ തന്നെ സ്ക്രീനിൽ കണ്ടപ്പോൾ വർഷങ്ങളായുള്ള തന്റെ പേടിയും ടെൻഷനും മാറിയെന്ന് നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. സംവിധായകൻ സവിനും എഴുത്തുകാരൻ വിപിൻ ദാസിനും എങ്ങനെ തന്റെ ജീവിതം അതേപോലെ പകർത്താനായി എന്ന അത്ഭുതത്തിലായിരുന്നു അദ്ദേഹം.

ഈ കുറിപ്പ് വായിക്കുന്ന ആരും ഇനി ആ ചേട്ടൻ ആരാണെന്ന് അന്വേഷിച്ച് പോവുകയോ, അവരുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുകയോ ചെയ്യരുതെന്ന അഭ്യർത്ഥനയോടെയാണ് ബിജു കുട്ടൻ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Tags: vishubiju kuttanVAAZHA 2
ShareTweetSendShare

Latest stories from this section

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം!’: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കേരളം, കളക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

Latest News

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണം, ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും പണി കിട്ടി!’: മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

സ്വകാര്യഭാഗത്ത് മെൻസ്ട്രൽ കപ്പിൽ രാസലഹരി; കൊച്ചിയിൽ യുവതിയും സുഹൃത്തും പിടിയിൽ

വീട്ടിലെ നായയുടെ കുര അസഹ്യം; പരാതി പറഞ്ഞയാളെ തല്ലി കൊന്ന് ഉടമയായ സ്ത്രീയും മക്കളും

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം!’: സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ കേരളം, കളക്ടർമാർക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നിർദ്ദേശം

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കും മാതാവിനും എതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ ; യുവതിക്കെതിരെ കേസ്, ഭരണഘടനാ പദവിയുടെ അന്തസ്സിന് വിഘാതമെന്ന് എഫ്‌ഐആർ

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

സാധാരണ ‘പാറ്റ’കൾക്കെതിരായ കേസുകൾ പിൻവലിക്കും; മുൻപ് കുറ്റകൃത്യത്തിലോ കേസിലോ ഉൾപ്പെട്ടിട്ടുള്ളവരെ വിടില്ല : തീരുമാനം വ്യക്തമാക്കി ഡൽഹി സർക്കാർ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

നാലാമത് പ്രത്യേക സിസിഎസ് യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി ; കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള യോഗം പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

വ്യാജ പാസ്‌പോർട്ട് കേസ്: അധോലോക കുറ്റവാളി ഛോട്ടാ രാജന് ഏഴ് വർഷം തടവും പിഴയും വിധിച്ച് ചെന്നൈ സിബിഐ കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies