Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

by Brave India Desk
Apr 16, 2026, 12:47 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഐപിഎൽ 2026-ൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പരിക്ക് വില്ലനാകുന്നു. ടീമിലെ പ്രധാന ഇടങ്കയ്യൻ പേസറായ ഖലീൽ അഹമ്മദിന് ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ പൂർണ്ണമായും നഷ്ടമാകും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തിൽ തന്റെ സ്പെല്ലിലെ അവസാന പന്ത് എറിയാൻ ഓടിയടുക്കുന്നതിനിടെയാണ് ഖലീലിന് കാലിന് വേദനയനുഭവപ്പെട്ടത്. തുടർന്ന് വേദന കടിച്ചമർത്തി താരം മൈതാനം വിടുകയായിരുന്നു. സഹതാരവും ഇടങ്കയ്യൻ പേസറുമായ ഗുർജപ്‌നീത് സിംഗ് ആണ് പിന്നീട് ആ ഓവർ പൂർത്തിയാക്കിയത്.

തുടക്കത്തിൽ ഇതൊരു സാധാരണ പേശിവലിവ് ആണെന്നാണ് കരുതിയതെങ്കിലും, വിശദമായ മെഡിക്കൽ പരിശോധനയിൽ പരിക്കിന്റെ ഗൗരവം വ്യക്തമായി. ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് പ്രകാരം, ഖലീലിന്റെ പേശിക്ക് ‘ഗ്രേഡ് 2 ടിയർ’ ആണ് സംഭവിച്ചിരിക്കുന്നത്. താരം പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്താൻ 10 മുതൽ 12 ആഴ്ച വരെ സമയമെടുക്കും. ഇതോടെയാണ് ഈ ഐപിഎൽ സീസൺ താരത്തിന് നഷ്ടമായത്. സീസണിന്റെ തുടക്കത്തിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഖലീൽ, കൊൽക്കത്തയ്ക്കെതിരെ സുനിൽ നരെയ്ന്റെ സുപ്രധാന വിക്കറ്റ് ഉൾപ്പെടെ 24 റൺസിന് 1 വിക്കറ്റ് വീഴ്ത്തി മികച്ച ഫോമിലേക്ക് മടങ്ങിയെത്തിയ സമയത്താണ് ഈ അപ്രതീക്ഷിത തിരിച്ചടി.

Stories you may like

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

ഈ സീസണിൽ പരിക്കേറ്റ് പുറത്താകുന്ന രണ്ടാമത്തെ സിഎസ്‌കെ പേസറാണ് ഖലീൽ അഹമ്മദ്. നേരത്തെ ഓസ്ട്രേലിയൻ പേസർ നഥാൻ എല്ലിസും പരിക്കേറ്റ് പുറത്തായിരുന്നു. കാഫ് ഇഞ്ചുറിയുടെ പിടിയിലുള്ള മുൻ നായകൻ എംഎസ് ധോണി ഇപ്പോഴും വിശ്രമത്തിലാണ്. പരിക്കിന്റെ പിടിയിലായിരുന്ന ഡെവാൾഡ് ബ്രെവിസ് അടുത്തിടെയാണ് ടീമിലേക്ക് തിരിച്ചെത്തിയത്.

ഖലീൽ പുറത്തായെങ്കിലും ചെന്നൈ നിരയിൽ മികച്ച പേസർമാരുടെ അഭാവമില്ല. ഗുർജപ്‌നീത് സിംഗ്, മുകേഷ് ചൗധരി എന്നിവർക്ക് ഖലീലിന്റെ പകരക്കാരായി ഇറങ്ങാൻ സാധിക്കും. കൂടാതെ, നഥാൻ എല്ലിസിന്റെ പകരക്കാരനായി ടീമിലെത്തിച്ച സ്പെൻസർ ജോൺസണും ഉടൻ തന്നെ സിഎസ്‌കെ ക്യാമ്പിൽ ജോയിൻ ചെയ്യും. ഇതിനുപുറമെ, മാറ്റ് ഹെൻറി, സാക് ഫൗൾക്സ് എന്നിവരും ചെന്നൈയുടെ ബെഞ്ചിലുണ്ട്.

Tags: ipl 2026KHALEEL AHMMEDchennai super kingsCSK
Share
Tweet
Send
Share

Latest stories from this section

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

രോഹിതും കോഹ്‌ലിയും ഇല്ലെങ്കിലും ഇന്ത്യക്ക് പ്രശ്നമില്ല; ബെഞ്ച് കരുത്തിൽ വിശ്വാസമർപ്പിച്ച് മുൻ കോച്ച് സന്ദീപ് പാട്ടീൽ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

ബി.സി.സി.ഐ ശതാബ്ദി ആഘോഷ നിറവിൽ; ചരിത്രത്തിൽ ആദ്യമായി ഇന്ത്യ-വേൾഡ് ഇലവൻ വമ്പൻ പോരാട്ടത്തിന് കളമൊരുങ്ങുന്നു; തീരുമാനങ്ങൾ ഇങ്ങനെ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

രോഹിത്തിന് പകരം ടീമിൽ ആഗ്രഹിച്ചത് ജയ്‌സ്വാളിനെ, അഗാർക്കർ ബിസിസിഐ ഉടക്കിന് കാരണമായത് ആ പ്രശ്നം; പുതിയ സെലക്ടറെ തേടി ഇന്ത്യ

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

യുഎൻ പൊതുസഭയിൽ ഇന്ത്യയെ നയിക്കാൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ; സെപ്റ്റംബർ 26-ന് പ്രസംഗിക്കും

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

 സ്കൂളുകളിൽ ബുർഖയ്ക്കും നിഖാബിനും നിരോധനം; വിദേശ വിദ്യാർഥികൾക്ക് പരിധി നിശ്ചയിക്കാൻ ഇറ്റലി, വൻ പ്രഖ്യാപനവുമായി മെലോണി!

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

‘ഷൂവിട്ടു, ബട്ടണിട്ടില്ല’; കാസർകോട് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്ക് നേരെ ക്രൂര റാഗിങ്, 14 പ്ലസ്ടു വിദ്യാർഥികൾക്കെതിരെ കേസ്!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

അധിക്ഷേപ ബാനറിൽ വിവാദം കത്തുന്നു; എസ്എഫ്ഐക്കെതിരെ പോലീസിൽ പരാതി നൽകി കെഎസ്‌യു!

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

‘5 മാർക്ക് കിട്ടിയാലും ജയിക്കാം’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി വി. ശിവൻകുട്ടി!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

‘അമ്മയെ പോലും രാഹുൽ പരിഹാസ വിഷയമാക്കി’; പ്രധാനമന്ത്രിയെ അധിക്ഷേപിച്ച കോൺഗ്രസ് വേദിയിലെ തരംതാണ നാടകത്തിനെതിരെ വൻ ജനരോഷം!

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

 കോളേജ് ടൂറുകളിൽ ‘സെൽഫിക്കും റീലുകൾക്കും’ പൂട്ട്! യാത്ര പരമാവധി 5 ദിവസം; കർശന നിയന്ത്രണങ്ങളുമായി കർണാടക സർക്കാർ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പാചകവാതക ഉപഭോക്താക്കൾ ശ്രദ്ധിക്കുക! പുതിയ നിയമം പ്രാബല്യത്തിൽ; സബ്‌സിഡി മുടങ്ങാതിരിക്കാൻ ഇത് ഉടനടി ചെയ്യൂ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies