Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പാകിസ്താനിൽ കുപ്രസിദ്ധ ഇസ്ലാമിക പണ്ഡിതന് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം; മിർസ രക്ഷപ്പെട്ടത് അത്ഭുതകരമായി!

by Brave India Desk
Apr 20, 2026, 03:44 pm IST
in India
Share on FacebookTweetWhatsAppTelegram

മതതീവ്രവാദവും ആഭ്യന്തര കലഹങ്ങളും പതിവായ പാകിസ്താനിൽ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനുമായ എഞ്ചിനീയർ മുഹമ്മദ് അലി മിർസയ്ക്ക് നേരെ വീണ്ടും അജ്ഞാതരുടെ വധശ്രമം. ഞായറാഴ്ച ഝലം സിറ്റിയിലെ ഖുറാൻ ആൻഡ് സുന്നത്ത് റിസർച്ച് അക്കാദമിക്ക് പുറത്തുവെച്ചാണ് സംഭവം. അക്രമി തൊട്ടുപിന്നാലെ നടന്ന പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടു. 9 എംഎം പിസ്റ്റളുമായി എത്തിയ അക്രമി മിർസ പ്രഭാഷണം നടത്തുന്ന അക്കാദമിക്ക് പുറത്ത് നിലയുറപ്പിക്കുകയും പെട്ടെന്ന് വെടിയുതിർക്കുകയുമായിരുന്നു. എന്നാൽ മിർസയുടെ സുരക്ഷാ സംഘവും പോലീസും ഉടൻ തന്നെ തിരിച്ചടിച്ചു. വെടിവയ്പ്പിൽ അക്രമി സംഭവസ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെട്ടതായി ഝലം പോലീസ് വക്താവ് കാഷിഫ് കിയാനി സ്ഥിരീകരിച്ചു. അതിർത്തിക്കപ്പുറം തീവ്രവാദ ഗ്രൂപ്പുകൾ തമ്മിലുള്ള ചേരിപ്പോരും അസഹിഷ്ണുതയും എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം.

Stories you may like

അധികാരമുറപ്പായപ്പോൾ കടുത്ത ഹിന്ദുവിരുദ്ധത, മലബാറും മാറാടും മറക്കില്ല’; മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

ആക്രമണത്തിൽ മിർസയുടെ സുരക്ഷാ സംഘത്തിലെ ഒരു പോലീസ് കോൺസ്റ്റബിളിന് പരിക്കേറ്റു. ഇദ്ദേഹത്തെ ഉടനടി ഝലമിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നിന്ന് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ട മുഹമ്മദ് അലി മിർസ പിന്നീട് അക്കാദമിയിൽ തന്റെ പ്രഭാഷണം തുടർന്നത് അനുയായികളെ ആശ്വസിപ്പിച്ചു. കൊല്ലപ്പെട്ട അക്രമിക്ക് പിന്നിൽ ഏതെങ്കിലും ഭീകര സംഘടനകളുണ്ടോ എന്നും ആക്രമണത്തിന് പിന്നിലെ കൃത്യമായ ലക്ഷ്യമെന്താണെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. അയൽരാജ്യത്തെ സുരക്ഷാ സംവിധാനങ്ങളുടെ പരാജയവും മതപരമായ ഭിന്നതകൾ രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നതും ഭാരതം ഉൾപ്പെടെയുള്ള രാജ്യങ്ങൾ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.

സോഷ്യൽ മീഡിയയിൽ 31 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സുള്ള മുഹമ്മദ് അലി മിർസ തന്റെ വ്യത്യസ്തമായ മതവ്യാഖ്യാനങ്ങളിലൂടെയും തീവ്രനിലപാടുകൾക്കെതിരായ സംവാദങ്ങളിലൂടെയും പാകിസ്താനിൽ ഏറെ ശ്രദ്ധേയനാണ്. അദ്ദേഹത്തിന് നേരെ ഇതാദ്യമായല്ല വധശ്രമം നടക്കുന്നത്. ഈ വർഷം ആദ്യം നടന്ന ആക്രമണത്തിന് പുറമെ 2021 മാർച്ചിലും ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു.

പാകിസ്താനിലെ അസ്ഥിരമായ ക്രമസമാധാന നിലയും പണ്ഡിതന്മാർക്ക് പോലുമുള്ള സുരക്ഷാ ഭീഷണിയും അന്താരാഷ്ട്ര തലത്തിൽ വീണ്ടും ചർച്ചയാകുകയാണ്. സംഭവത്തിന് പിന്നാലെ പാകിസ്ഥാൻ്റെ വിവിധ ഭാഗങ്ങളിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കാൻ ഝലം ജില്ലാ പോലീസ് ഉത്തരവിട്ടു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.

Tags: Engineer Muhammad Ali Mirza
ShareTweetSendShare

Latest stories from this section

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

33,500 കോടിയുടെ വികസന കുതിപ്പിൽ ഡൽഹി; പുതിയ മെട്രോ പാതകൾ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും, തലസ്ഥാനത്തിന്റെ മുഖച്ഛായ മാറുന്നു

ഒളിംപിക്‌സ് വേദിയും ചിപ്പ് വിപ്ലവവും; ആഗോള വളർച്ചയുടെ എൻജിനാകാൻ ഇന്ത്യ; പ്രധാനമന്ത്രിയുടെ 4 വൻ പ്രഖ്യാപനങ്ങൾ തരംഗമാകുന്നു!

Latest News

ലീഗ് മതം പറഞ്ഞ് അധികാരക്കസേരകളിൽ അടയിരിക്കുന്നു; പത്തു വർഷത്തെ കുറവ് നികത്താൻ ലീഗ് വരുന്നു! ഈഴവർ തമ്മിൽ തല്ലി നശിക്കുന്നു; വെള്ളപ്പള്ളി നടേശൻ

അധികാരമുറപ്പായപ്പോൾ കടുത്ത ഹിന്ദുവിരുദ്ധത, മലബാറും മാറാടും മറക്കില്ല’; മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

ഇന്ത്യയുടെ ചരിത്രനേട്ടം; ആയിരം വർഷം പഴക്കമുള്ള ചോളരാജവംശത്തിന്റെ ചെമ്പേടുകൾ നെതർലൻഡ്‌സ് തിരികെ നൽകി, നേരിട്ടേറ്റ് വാങ്ങി പ്രധാനമന്ത്രി

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies