Wednesday, June 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

അന്ന് കുൽദീപിന് മുന്നിൽ മുട്ടുകുത്തി മടങ്ങി, ഇന്ന് വിദ്വേഷ പ്രസംഗം; ഇന്ത്യൻ ബൗളർമാരെ വെറുക്കുന്നുവെന്ന് പാക് താരം ഹസൻ നവാസ്

by Brave India Desk
Apr 28, 2026, 07:07 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

പാകിസ്ഥാൻ സൂപ്പർ ലീഗ് 2026 സീസണിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ വിവാദ പ്രസ്താവന നടത്തി പുലിവാല് പിടിച്ച് പാകിസ്ഥാൻ യുവതാരം ഹസൻ നവാസ്. ഒരു പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് 23-കാരനായ പാക് ബാറ്റർ ഹസൻ നവാസ് ഇന്ത്യൻ ബൗളർമാർക്കെതിരെ വിവാദ പരാമർശം നടത്തിയത്. ഏത് ബൗളർക്കെതിരെ റൺസ് നേടാനാണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ അപ്രതീക്ഷിത മറുപടി.

ഇന്ത്യൻ ടീമിനെതിരെ കളിക്കാൻ എപ്പോഴും ആഗ്രഹമുണ്ടെന്ന് പറഞ്ഞ താരം, വിദ്വേഷം നിറഞ്ഞ വാക്കുകളാണ് പിന്നീട് ഉപയോഗിച്ചത്. “ഇന്ത്യൻ ടീമിനെക്കുറിച്ച് സംസാരിക്കുമ്പോഴും ചിന്തിക്കുമ്പോഴുമെല്ലാം അവർക്കെതിരെ റൺസ് നേടണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അവരുടെ ഓരോ ബൗളർമാരോടും ഞങ്ങൾക്ക് കടുത്ത വെറുപ്പാണ്. ഭാവിയിൽ അവസരം ലഭിച്ചാൽ അവർക്കെതിരെ മികച്ച പ്രകടനം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു,” ഹസൻ നവാസ് പറഞ്ഞു.

Stories you may like

പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം

നിങ്ങൾക്ക് ദേഷ്യമാകില്ലെങ്കിൽ ഒരു കാര്യം പറയട്ടെ; സച്ചിന്റെ ബാറ്റിങ് തകർച്ചയ്ക്ക് പരിഹാരം നിർദ്ദേശിച്ച ആ വെയിറ്റർ;

ഇന്ത്യൻ ബൗളർമാർക്കെതിരെ ഇത്രയും വലിയ വെല്ലുവിളി നടത്തുന്ന ഹസൻ നവാസ് തന്റെ കരിയറിൽ ഇതുവരെ ഇന്ത്യക്കെതിരെ കളിച്ചത് ഒരേയൊരു മത്സരം മാത്രമാണ്. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിൽ നടന്ന ആ പോരാട്ടത്തിൽ വെറും 5 റൺസ് മാത്രമെടുത്ത താരത്തെ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് കൂടാരത്തിലേക്ക് മടക്കി അയക്കുകയായിരുന്നു. താരത്തിന്റെ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളും ട്രോളുകളുമാണ് ഉയർന്നുവരുന്നത്. ഇന്ത്യൻ ആരാധകർ താരത്തെ കണക്കറ്റ് പരിഹസിച്ചപ്പോൾ, സ്വന്തം നാട്ടുകാരായ പാകിസ്ഥാൻ ആരാധകരും നവാസിനെതിരെ തിരിഞ്ഞു. “വെറുപ്പോ? നിങ്ങൾ തമാശ പറയുകയാണോ? ഇതൊരു സ്പോർട്സ് ആണ്, അല്ലാതെ യുദ്ധക്കളമല്ല,” എന്ന് ഒരു പാക് ആരാധകൻ എക്സിൽ (X) കുറിച്ചു.

“നമ്മുടെ കളിക്കാർക്ക് മാധ്യമങ്ങളോട് എങ്ങനെ സംസാരിക്കണമെന്ന് പഠിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. ചെറിയ കുട്ടികളെപ്പോലെയാണ് അവർ പെരുമാറുന്നത്. വളരെ നിരാശാജനകമായ വാക്കുകളാണിത്,” എന്ന് മറ്റൊരു പാകിസ്ഥാൻ ആരാധകനും പ്രതികരിച്ചു. പിഎസ്എൽ 2026 സീസണിൽ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിന് (Quetta Gladiators) വേണ്ടി കളിച്ച നവാസ് 10 മത്സരങ്ങളിൽ നിന്ന് 291 റൺസാണ് നേടിയത്. ഈ സീസണിൽ വെറും 3 വിജയങ്ങൾ മാത്രം സ്വന്തമാക്കിയ ക്വെറ്റ ഗ്ലാഡിയേറ്റേഴ്സ് പോയിന്റ് പട്ടികയിൽ താഴെനിന്നും രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.

Tags: Hasan NawaziplPSL
ShareTweetSendShare

Latest stories from this section

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

ഐസിസി ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ ‘ബാറ്റിങ്’ പടയോട്ടം; ഗില്ലും കോഹ്‌ലിയും രോഹിതും മുന്നിൽ; വൻ കുതിപ്പുമായി ഇഷാനും ജയ്‌സ്വാളും

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

15 വർഷം പോയിട്ട് 2 കൊല്ലം തികച്ചില്ല; ഋഷഭ് പന്ത് ലഖ്‌നൗ വിട്ടതോടെ സഞ്ജീവ് ഗോയങ്കയുടെ ‘പഴയ തള്ള്’ പൊക്കി ആരാധകർ

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ഓസീസ് പടയെ ചുഴറ്റിയെറിഞ്ഞ ‘ഹിറ്റ്മാൻ’ കൊടുങ്കാറ്റിന് രണ്ട് വയസ്സ്; സ്റ്റാർക്കിനെയും കമ്മിൻസിനെയും അടിച്ചൊതുക്കിയ രോഹിതിന്റെ ആ മാസ്മരിക ഇന്നിങ്സ്

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

ദാദ അത്ര വലിയ വിഡ്ഢിയല്ല; കെകെആറിൽ ഒപ്പം പ്രവർത്തിക്കാൻ ഗ്രെഗ് ചാപ്പൽ ഇമെയിൽ അയച്ചിരുന്നു; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി

Latest News

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

 ഖമേനിയുടെ അന്ത്യകർമ്മങ്ങൾ; പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്, ലോകം ഉറ്റുനോക്കുന്ന ആ വൻ ചടങ്ങ് ഇങ്ങനെ!

പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം

പന്ത് വായുവിലൂടെ എറിയേണ്ട, നിലത്തുരുട്ടിക്കോ; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചാപ്പൽ സഹോദരന്മാരുടെ ആ കുരുട്ടുബുദ്ധി; ഒരൊറ്റ സംഭവം കൊണ്ട് മാറിയ നിയമം

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

കുടയും ബാഗും കൊണ്ട് ചിരി മറച്ച ലാൽ; രണ്ടാമത് എടുക്കേണ്ടി വരാത്ത ആ സീനിന്റെ രഹസ്യം പരസ്യമാക്കി സത്യൻ അന്തിക്കാട്; മോഹൻലാലിൻറെ പ്രസൻസ് ഓഫ് മൈൻഡ്

എസ്എഫ്ഐ മാർച്ചിൽ കൂട്ടത്തല്ല്; പോലീസിനെതിരെ ബ്ലേഡ് ആക്രമണമെന്ന് ഗുരുതര ആരോപണം, ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കും!

എസ്എഫ്ഐ മാർച്ചിൽ കൂട്ടത്തല്ല്; പോലീസിനെതിരെ ബ്ലേഡ് ആക്രമണമെന്ന് ഗുരുതര ആരോപണം, ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കും!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies