Sunday, May 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തടിയൂരാൻ പാകിസ്താൻ; ഇറാൻ-യുഎസ് സമാധാന ചർച്ചകൾ പൊളിഞ്ഞതോടെ ‘പുതിയ കളി’യുമായി ഇസ്ലാമാബാദ്

by Brave India Desk
Apr 28, 2026, 09:00 pm IST
in India, International
Share on FacebookTweetWhatsAppTelegram

ആഗോള രാഷ്ട്രീയത്തിൽ സമാധാന ദൂതന്റെ വേഷമണിഞ്ഞ പാകിസ്താൻ ഒടുവിൽ തനിനിറം പുറത്തെടുക്കുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ മധ്യസ്ഥശ്രമങ്ങൾ നടത്തിയിരുന്ന പാകിസ്താൻ, ആ നീക്കങ്ങൾ പരാജയപ്പെട്ടതോടെ അഫ്ഗാനിസ്ഥാനെതിരെ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. മൂന്നാഴ്ചത്തെ വെടിനിർത്തലിന് വിരാമമിട്ട് അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലേക്ക് പാകിസ്ഥാൻ മോർട്ടാറുകളും മിസൈലുകളും വർഷിച്ചു. ഒരു സർവ്വകലാശാലയ്ക്കും ജനവാസ മേഖലയ്ക്കും നേരെയാണ് പാക് സൈന്യം ആക്രമണം നടത്തിയത്. യുഎസ്-ഇറാൻ സംഘർഷത്തിൽ നിന്ന് തന്ത്രപരമായി പിന്മാറാനുള്ള പാകിസ്ഥാന്റെ പ്ലാൻ ബി ആണ് അഫ്ഗാൻ അതിർത്തിയിലെ ഈ പ്രകോപനമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഇറാൻ-അമേരിക്ക ചർച്ചകൾ വഴിമുട്ടിയതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ഉയരുകയാണ്. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ “ബോംബുകൾ പൊട്ടിത്തെറിക്കും” എന്ന് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. മറുപടിയായി, തങ്ങളുടെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ ഗൾഫ് രാജ്യങ്ങൾക്കെതിരെ കടുത്ത തിരിച്ചടി നൽകുമെന്ന് ഇറാനും പ്രഖ്യാപിച്ചു. ഇവിടെയാണ് പാകിസ്താൻ പ്രതിസന്ധിയിലാകുന്നത്. സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാർ പ്രകാരം, സൗദി ആക്രമിക്കപ്പെട്ടാൽ പാകിസ്ഥാൻ സൈനിക സഹായം നൽകാൻ ബാധ്യസ്ഥരാണ്. ഇതിനോടകം തന്നെ 13,000 സൈനികരെയും യുദ്ധവിമാനങ്ങളെയും പാകിസ്ഥാൻ സൗദിയിലേക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇറാനെതിരെ ഒരു യുദ്ധത്തിൽ പങ്കുചേരുന്നത് പാകിസ്താനിലെ ആഭ്യന്തര സമാധാനത്തെ ബാധിക്കുമെന്ന ഭയം ഇസ്ലാമാബാദിനുണ്ട്.

Stories you may like

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

സ്വന്തം രാജ്യത്തെ ഷിയാ വിഭാഗത്തിന്റെ പ്രതിഷേധം ക്ഷണിച്ചുവരുത്താൻ പാകിസ്താൻ ആഗ്രഹിക്കുന്നില്ല. ഈ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടാനാണ് അഫ്ഗാനിസ്ഥാനുമായി ഒരു പുതിയ യുദ്ധമുഖം പാകിസ്ഥാൻ തുറന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാനുമായി യുദ്ധത്തിലാണെന്ന് വരുത്തിതീർത്താൽ സൗദിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നതിൽ നിന്നും ഇറാനെതിരായ നീക്കങ്ങളിൽ നിന്നും പാകിസ്താന് ഒഴിഞ്ഞുമാറാം. “തങ്ങൾ ഒരു യുദ്ധത്തിന്റെ നടുവിലാണെന്ന്” ലോകത്തോട് വിളിച്ചുപറയാനുള്ള പാകിസ്താൻ്റെ തന്ത്രമാണിതെന്ന് ഭൗമരാഷ്ട്രീയ വിദഗ്ധൻ കിരൺ കുമാർ എസ് നിരീക്ഷിക്കുന്നു.

നേരത്തെ ചൈനയുടെ ഇടപെടലിലൂടെയാണ് അഫ്ഗാനും പാകിസ്താനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ചർച്ചകൾ പരാജയപ്പെട്ടതോടെ കുനാറിലെ സയ്യിദ് ജമാലുദ്ദീൻ അഫ്ഗാനി സർവ്വകലാശാലയ്ക്ക് നേരെയുണ്ടായ പാക് ആക്രമണത്തിൽ പത്തോളം പേർ കൊല്ലപ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കം എൺപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർവ്വകലാശാല ആക്രമിച്ചു എന്നത് പാകിസ്ഥാൻ നിഷേധിക്കുന്നുണ്ടെങ്കിലും അഫ്ഗാൻ മാധ്യമങ്ങൾ ദൃശ്യങ്ങൾ പുറത്തുവിട്ടു. സമാധാനത്തിന്റെ മുഖംമൂടി അണിഞ്ഞ പാകിസ്ഥാൻ, സ്വന്തം താൽപ്പര്യങ്ങൾക്കായി അയൽരാജ്യത്തെ വീണ്ടും രക്തക്കളമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

Tags: pakistanafganistanamerica
ShareTweetSendShare

Latest stories from this section

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഏപ്രിൽ 22 വരെ സമയം, അല്ലെങ്കിൽ പശ്ചിമേഷ്യ വീണ്ടും കത്തും; ഇറാനോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ട്രംപിന്റെ അന്ത്യശാസനം

ഇറാനെ തകർക്കാൻ ട്രംപിന്റെ ‘ഓപ്പറേഷൻ എപിക് ഫ്യൂരി 2.0’; ചൈനീസ് സന്ദർശനത്തിന് പിന്നാലെ വൻ യുദ്ധത്തിനൊരുങ്ങി അമേരിക്ക

Latest News

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഇന്ത്യ – നെതർലൻഡ്‌സ് ബന്ധത്തിൽ ചരിത്രപരമായ വഴിത്തിരിവ്; മോദി – റോബ് ജെറ്റൻ കൂടിക്കാഴ്ചയിൽ ‘സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ പ്രഖ്യാപിച്ചു

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

ഹമാസ് സൈനിക മേധാവി ഇസ്സ അൽ ദിൻ അൽ ഹദ്ദാദിനെ വധിച്ചെന്ന് ഇസ്രയേൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ചോദ്യങ്ങൾ നേരത്തെ നൽകി, വീട്ടിൽ ക്ലാസെടുത്തു; നീറ്റ് പരീക്ഷാ പേപ്പർചോർച്ചയിൽ അധ്യാപികയുടെ പങ്ക് വെളിപ്പെടുത്തി സിബിഐ; അധ്യാപിക പിടിയിൽ

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

ദാരിദ്ര്യം ലോകത്തെ വിഴുങ്ങും, ഉണർന്നു പ്രവർത്തിക്കണം; നെതർലൻഡ്‌സിൽ ലോകരാജ്യങ്ങളെ ഉണർത്തി മോദിയുടെ പ്രസംഗം

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

പോകുന്നവർ പോകട്ടെ, ഞാൻ പാർട്ടി വീണ്ടും കെട്ടിപ്പടുക്കും; വമ്പൻ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി മമത ബാനർജി

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

കംബോജ് തല്ലുവാങ്ങുമ്പോൾ സഞ്ജു എന്തുകൊണ്ട് ഇടപെട്ടില്ല? ചെന്നൈയുടെ തകർച്ചയ്ക്ക് പിന്നാലെ റായുഡുവിന്റെ ചോദ്യം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

ഡച്ച് മണ്ണിൽ ഇന്ത്യയുടെ ഒളിമ്പിക്സ് വിളംബരം; കായിക ലോകത്തെ നെറുകയിലേക്ക് രാജ്യം; ആവേശമായി പ്രധാനമന്ത്രിയുടെ പ്രസംഗം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

പട്ടികയിലെ പുലികൾക്ക് മുന്നിൽ പൂച്ചക്കുട്ടികളാകുമോ? ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ വെല്ലുവിളിയിൽ, ആകാശ് ചോപ്രയുടെ വിശകലനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies