വോട്ടെടുപ്പ് നടക്കുമ്പോഴും പശ്ചിമ ബംഗാളിൽ ചോരപ്പുഴയൊഴുക്കി തൃണമൂൽ കോൺഗ്രസ്. നാദിയയിലെ പോളിംഗ് ബൂത്തിന് സമീപം ബിജെപി പ്രവർത്തകനെ തൃണമൂൽ ഗുണ്ടകൾ ക്രൂരമായിമർദ്ദിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പരിക്കേറ്റ പ്രവർത്തകനെ ഗുരുതരാവസ്ഥയിൽഅടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വോട്ട് ചെയ്യാൻ എത്തുന്നവരെ ഭയപ്പെടുത്താനും പോളിംഗ് ബൂത്തുകൾ പിടിച്ചെടുക്കാനുമാണ്ഭരണകക്ഷി ഇത്തരത്തിൽ അക്രമം അഴിച്ചുവിടുന്നതെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. ബംഗാളിലെ മണ്ണിൽ ദേശീയത മുറുകെപ്പിടിക്കുന്നവരെയും ജനാധിപത്യ വിശ്വാസികളെയുംഉന്മൂലനം ചെയ്യാനുള്ള നീക്കമാണ് മമതാ ബാനർജിയുടെ ഗുണ്ടകൾ നടത്തുന്നതെന്ന് പ്രാദേശികബിജെപി നേതാക്കൾ തുറന്നടിച്ചു.
സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വോട്ടെടുപ്പ് ദിവസം സമാധാനം നിലനിർത്തുന്നതിൽ സംസ്ഥാന പോലീസ് പരാജയപ്പെട്ടെന്നുംടിഎംസി കേഡർമാരെപ്പോലെയാണ് അവർ പെരുമാറുന്നതെന്നും ആക്ഷേപമുണ്ട്.












