ന്യൂഡല്‍ഹി: ആക്രമണത്തിന് സാക്ഷികളായ ഇന്ത്യന്‍ സുരക്ഷാസേനയിലെ അംഗങ്ങളെ ചോദ്യം ചെയ്യാന്‍ അനുവദിച്ചില്ലെന്ന് ആരോപിച്ചു പത്താന്‍കോട്ട് ഭീകരാക്രമണം അന്വേഷിക്കുന്ന പാകിസ്ഥാന്റെ സംയുക്ത അന്വേഷണ സംഘം വീണ്ടും ഇന്ത്യയ്ക്കെതിരെ രംഗത്തെത്തി. പാകിസ്ഥാന്റെ വിദേശ കാര്യമന്ത്രാലയത്തിന്റേതാണ് വിവാദ പ്രസ്താവന. ഇതു സംബന്ധിച്ചിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇങ്ങനെ പറയുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണം ഇന്ത്യതന്നെ ആസൂത്രണം ചെയ്തതാണെന്നാണ് കഴിഞ്ഞദിവസം പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലെത്തി അന്വേഷണം നടത്തിയ സംയുക്ത സംഘത്തെ ഉദ്ധരിച്ചാണ് മാധ്യമ വാര്‍ത്തകള്‍ പുറത്തുവന്നത്.
ഇന്ത്യന്‍ സൈന്യത്തിലുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ പാകിസ്ഥാനില്‍നിന്ന് ഭീകരാക്രമണത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാനെത്തിയ സംയുക്ത അന്വേഷണ സംഘത്തെ ഇന്ത്യ അനുവദിച്ചില്ലെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സംഭവസ്ഥലം സന്ദര്‍ശിച്ചു ചില സാക്ഷികളില്‍നിന്നു മൊഴി രേഖപ്പെടുത്തുകയും ചെയ്തതായും പറയുന്നു. പാക്കിസ്ഥാനിലെ അന്വേഷണങ്ങള്‍ എന്‍ഐഎയ്ക്ക് മുന്നില്‍ വിവരിച്ചു. മറ്റ് അന്വേഷണം തുടരുകയാണെന്നും പാക്ക് വിദേശകാര്യമന്ത്രാലയം പറയുന്നു.
Discussion about this post