ആറ്റിങ്ങലില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ കേരളീയ സമൂഹം പുലര്‍ത്തുന്ന നിസ്സംഗതയ്ക്കെതിരെ ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും, ദേശീയ നിര്‍വ്വാഹക സമിതിയംഗവുമായ പി.എസ് ശ്രീധരന് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്. പ്രബുദ്ധരെന്ന് സ്വയം അഭിമാനിക്കുന്ന നമ്മള് ഈ വിഷയത്തെ സമീപിച്ച രീതിയില്‍ സ്വയം ലജ്ജിക്കണമെന്ന് ശ്രീധരന് പിള്ള പറയുന്നു.
‘പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ വീട്ടിലെത്താനോ അവര്‍ക്ക് വേണ്ട പിന്തുണ നല്‍കാനോ യുപിയിലെ ദളിത് പീഢനകഥകള്‍ സെമിനാറാക്കുന്നവരും, ദളിതല്ലാത്ത രോഹിത് വെമൂലയുടെ ആത്മഹത്യയെ ദളിത് കൊലപാതകമാക്കിചിത്രീകരിക്കുന്നവരും ഉണ്ടായില്ല എന്നത് ഖേദകരമാണ്. ദളിത് സംരക്ഷണം ജീവിത വ്രതമാക്കേണ്ടവരാണ് എല്ലാ രാഷ്ട്രീയകക്ഷികളും. അതില്‍ രാഷ്ട്രീയം കാണുന്നവരെ സമൂഹം പുച്ഛിച്ചു തളളും. ജാതിയും മതവും നോക്കി സോഷ്യല്‍ മീഡിയകളില്‍ പ്രതികരിക്കുന്ന ഒരു ഇടത്വലത് പക്ഷ സൈബര്‍ പോരാളികളും ഇന്നലെ അറസ്റ്റിലായ യുവാക്കളുടെ ഫോട്ടോ ഷെയര്‍ ചെയ്യാനോ, പ്രതികരിക്കാനോ ശ്രമിച്ചില്ല എന്നത് അവരുടെ മനോഭാവം വ്യക്തമാക്കുന്നു.’- ഫേസ്ബുക്ക് പോസ്റ്റ് വിമര്‍ശിക്കുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്തെങ്കിലും ആറ്റിങ്ങലിലെ ആ പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യാദര്ഡ്യവും പിന്തുണയും നല്കാന് ചില പ്രത്യേക കാലത്ത് മാത്രം മനുഷ്യരെ പോലെ ചിരിക്കുന്നവരും മറ്റും എത്തുമെന്ന് കരുതുന്നുവെന്നും,
ദളിത് എന്ന വാക്കിനെ ലാഭേച്ഛയ്ക്കു വേണ്ടി വില്പന ചരക്കാക്കുന്ന ഇത്തരം ഇടത് ഫാസിസ്റ്റ് സംഘടനയും മീഡിയകള്‍ക്കും കടിഞ്ഞാണ്‍ ഇടാന്‍ ദളിത് സഹോദരങ്ങള്‍ തന്നെ മുന്നിട്ട് ഇറങ്ങേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞുവെന്നും ശ്രീധരന് പിള്ള പറയുന്നു.
ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പി.എസ് ശ്രീധരന് പിള്ള ആറ്റിങ്ങല്‍ വിഷയത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിസ്സംഗതയും ഇടതപക്ഷം പുലര്‍ത്തുന്ന മൗനവും തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കാന്‍ ഒരുങ്ങുകയാണ്. വിഷയത്തില്‍ ഫേസ്ബുക്കിലിട്ട കുറിപ്പ് നാലായിരത്തിലധികം പേര് ലൈക് ചെയ്ത് കഴിഞ്ഞു. ആയിരത്തഞ്ഞൂറോളം പേര് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂര്‍ണരൂപം –
[fb_pe url=”https://www.facebook.com/psspillai/photos/a.206667806140197.47918.197721717034806/662164560590517/?type=3&theater” bottom=”30″]
Discussion about this post