ന്യൂഡൽഹി : വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറുകളുടെ വിലയിൽ വൻ വർദ്ധനവ്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 993 രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസാഹചര്യവും രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റവും രാജ്യത്ത് വാണിജ്യ പാചകവാതകത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. എണ്ണക്കമ്പനികൾ ഓരോ മാസത്തിന്റെയും തുടക്കത്തിൽ അന്താരാഷ്ട്ര വിപണിയിലെ വിലയും വിനിമയ നിരക്കും കണക്കിലെടുത്താണ് എൽപിജി നിരക്കുകൾ പുതുക്കുന്നത്.
സാധാരണക്കാർക്ക് ആശ്വാസമായി ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ആഗോള എണ്ണ-വാതക ഗതാഗതത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി തുടരുന്നതാണ് പാചകവാദവിയിലയിലെ ഈ വർദ്ധനവിന് കാരണമായിരിക്കുന്നത്. ഹോർമുസിൽ ഇറാന്റെ നിയന്ത്രണങ്ങൾ കൂടാതെ അമേരിക്കൻ ഉപരോധം കൂടി ആയതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായിരിക്കുകയാണ്.












