ഡല്‍ഹി: സ്വത്തുവിവരം വെളിപ്പെടുത്തണമെന്ന യുബി ഗ്രൂ്പ്പ് ചെയര്മാന് വിജയ്മല്യയോട് സുപ്രീംകോടതി. നേരിട്ടു ഹാജരാകാനും നിര്‍ദേശിച്ച കോടതി സ്വത്തുവിവരം സംബന്ധിച്ച് ഈ മാസം 21ന് സത്യവാങ്മൂലം നല്‍കാനും ആവശ്യപ്പെട്ടു.
അതിനിടെ പൊതുമേഖലാ ബാങ്കുകളില്‍ നിന്നെടുത്ത വായ്പയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാമെന്ന വിജയ് മല്യയുടെ ഉപാധി ബാങ്കുകളുടെ കണ്‍സോര്‍ഷ്യം തള്ളി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച നിര്‍ദേശത്തില്‍ 4000 കോടി രൂപ ആറു മാസത്തിനുള്ളില്‍ നല്‍കാമെന്നാണ് മല്യയും, കിങ്ഫിഷര്‍ എയര്‍ലൈന്‍സും പറഞ്ഞത്. 6000 കോടി രൂപയും അഞ്ച് വര്‍ഷത്തേക്കുള്ള അതിന്റെ പലിശയും നല്‍കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടു.
വിഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയിലൂടെയാണ് നിര്‍ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. മദ്യവ്യവസായിയും രാജ്യസഭാംഗവുമായ വിജയ് മല്യ മാര്‍ച്ച് രണ്ടിന് രാജ്യം വിട്ടിരുന്നു. 9000 കോടി രൂപയാണ് എസ്ബിഐ നേതൃത്വം നല്കുന്ന 17 പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിനു മല്യ നല്‍കാനുള്ളത്.
Discussion about this post