Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

മതപഠനത്തിന് ഇനി സ്വന്തം പാഠപുസ്തകം; ഹിന്ദു വിദ്യാർഥികൾക്കായി വിപ്ലവകരമായ തീരുമാനവുമായി സിന്ധ് സർക്കാർ, പാകിസ്താനിൽ മാറ്റത്തിന്റെ കാറ്റ്!

by Brave India Desk
May 2, 2026, 02:33 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ചരിത്രപരമായ വിദ്യാഭ്യാസ പരിഷ്കാരത്തിന് തുടക്കമിട്ട് പ്രവിശ്യാ സർക്കാർ. പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന ഹിന്ദു വിദ്യാർഥികൾക്കായി പ്രത്യേക മതപഠന പാഠപുസ്തകങ്ങൾ ഏർപ്പെടുത്താൻ സിന്ധ് സർക്കാർ തീരുമാനിച്ചു. 2026-27 അധ്യയന വർഷം മുതൽ 3 മുതൽ 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായി മൂന്ന് പുതിയ പാഠപുസ്തകങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക. ഏപ്രിൽ 20-ന് ചേർന്ന സിന്ധ് കരിക്കുലം കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം കൈക്കൊണ്ടത്. വിദ്യാഭ്യാസ മന്ത്രി സയ്യിദ് സർദാർ അലി ഷായുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടി. സിന്ധ് ടെക്സ്റ്റ്ബുക്ക് ബോർഡിന്റെ മേൽനോട്ടത്തിൽ കറാച്ചി ആസ്ഥാനമായുള്ള ‘പ്രേം സാഗർ സൻസ്ത’ എന്ന ഹിന്ദു ക്ഷേമ സംഘടനയ്ക്കാണ് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ചുമതല നൽകിയിരിക്കുന്നത്.

Stories you may like

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക് അവരുടെ സ്വന്തം മതപരമായ പാരമ്പര്യങ്ങൾ പഠിക്കാൻ അവസരമൊരുക്കുന്നതിലൂടെ സ്കൂൾ വിദ്യാഭ്യാസം കൂടുതൽ ഉൾക്കൊള്ളുന്നതാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കി. പാകിസ്ഥാൻ രൂപീകരണത്തിന് തൊട്ടുപിന്നാലെ നടപ്പിലാക്കേണ്ടിയിരുന്ന നയമാണിതെന്ന് മന്ത്രി സർദാർ അലി ഷാ പറഞ്ഞു. മുൻപ് ന്യൂനപക്ഷ വിദ്യാർഥികൾക്ക് മതപഠനത്തിന് പകരം എത്തിക്സ് (Ethics) കോഴ്സുകളാണ് നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ അവരുടെ വിശ്വാസങ്ങൾക്കനുസരിച്ചുള്ള വിദ്യാഭ്യാസം നേടാനുള്ള അവകാശം സർക്കാർ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുകയാണ്. നിലവിൽ സിന്ധിലെ സർക്കാർ സ്കൂളുകളിൽ 1.29 ലക്ഷത്തിലധികം ഹിന്ദു വിദ്യാർഥികൾ പഠിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ ഭൂരിഭാഗവും തർപാർക്കർ, ഉമർകോട്ട് ജില്ലകളിലാണ്.

സിന്ധ് സർക്കാരിന്റെ ഈ നീക്കം പാകിസ്താനിലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. രാജ്യത്തെ മതമൗലികവാദ ഗ്രൂപ്പുകൾക്കെതിരെയുള്ള നടപടികൾക്കും ബാലവിവാഹം ക്രിമിനൽ കുറ്റമാക്കിയതിനും പിന്നാലെ വരുന്ന ഈ മാറ്റത്തെ ‘പുരോഗമനപരമായ ചുവടുവെപ്പ്’ എന്നാണ് പലരും വിശേഷിപ്പിക്കുന്നത്. പാകിസ്താനിലെ ഏറ്റവും വലിയ ഹിന്ദു ജനസംഖ്യയുള്ള പ്രവിശ്യയാണ് സിന്ധ്. 2023-ലെ സെൻസസ് പ്രകാരം ഏകദേശം 50 ലക്ഷത്തോളം ഹിന്ദുക്കൾ ഇവിടെ താമസിക്കുന്നുണ്ട്. എന്നാൽ സുരക്ഷാ പ്രശ്നങ്ങളും വിവേചനവും സാമ്പത്തിക സമ്മർദ്ദവും മൂലം ഈ സമുദായത്തിൽപ്പെട്ടവർ പലപ്പോഴും പലായനം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സിന്ധ് സർക്കാരിന്റെ ഈ പുത്തൻ നീക്കം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെടുമെന്നാണ് കരുതുന്നത്. പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ നിലവിൽ സർക്കാർ ഫണ്ടില്ലാത്തതിനാൽ ആദ്യ ഘട്ടത്തിൽ പ്രേം സാഗർ സൻസ്ത തന്നെയാകും ഇതിനുള്ള ചെലവുകൾ വഹിക്കുക. അടുത്ത അധ്യയന വർഷം മുതൽ സർക്കാർ ഫണ്ട് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

Tags: Pakistan to introducereligious textbooks for HinduPakistan to introduce religious textbookpakistan
Share
Tweet
Send
Share

Latest stories from this section

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

ഭൗതികശാസ്ത്ര നോബൽ ഫ്രാൻസിസ് ഹാൽസണ്: പ്രപഞ്ചത്തിലെ പ്രേതകണങ്ങളുടെ രഹസ്യം തേടിയുള്ള കണ്ടെത്തലിന് അംഗീകാരം

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

‘ഡ്രോൺ ആക്രമണത്തെ പ്രതിരോധിക്കാൻ മീൻവല!’;പുതിയ തന്ത്രവുമായി പാക് പോലീസ്!

യുക്രെയ്നിലേക്ക് സമാധാനപാലകരായി ഇന്ത്യൻ സൈന്യത്തെ അയക്കാൻ നിർദ്ദേശിച്ച് ജെ.ഡി വാൻസ് ; ട്രംപ് ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞെന്ന് വെളിപ്പെടുത്തൽ

ഫ്ലൈദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ് ; വ്യക്തമായ തെളിവില്ലെന്ന് ജെ.ഡി. വാൻസ്

Latest News

ധീരതയ്ക്ക് ആദരം: ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഒരു കോടി രൂപ സമ്മാനവുമായി മാൻകൈൻഡ് ഫാർമ

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ ആദരിച്ച് യുഎസ് ജനപ്രതിനിധി സഭയിൽ പ്രമേയം; ഫ്ലൈദുബായ് സംഭവം വ്യോമയാന സുരക്ഷയ്ക്ക് നേരെ നടന്ന ഭീകരാക്രമണമെന്ന് യുഎസ്

ജാഗ്രത: ഇന്ത്യൻ മഹാസമുദ്രത്തിൽ 6.6 തീവ്രതയിൽ ഭൂചലനം

ഡൽഹിയിലും ഉത്തരാഖണ്ഡിലും ശക്തമായ ഭൂചലനം ; പരിഭ്രാന്തിയിൽ തെരുവിലിറങ്ങി ജനങ്ങൾ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

ക്യാപ്റ്റൻ സ്മൃതി മന്ദാന ; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റന്മാരെയും പ്രഖ്യാപിച്ച് ബിസിസിഐ

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ ; ആകാശവാണി ഭവൻ ഒഴിപ്പിച്ച് ഡൽഹി പോലീസ്

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

പുതിയ വ്യോമസേന മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ച് കേന്ദ്രസർക്കാർ ; അത്യാധുനിക യുദ്ധവിമാനങ്ങളിൽ ഉൾപ്പെടെ അസാധാരണ നൈപുണ്യം

മർച്ചന്റ് നേവി ക്യാപ്റ്റൻ കൊലപാതക കേസ് : ഒളിവിൽ പോയ പ്രതി ഹുസൈൻ ഷത്താഫിനെ കൈമാറാൻ യുഎഇയോട് ആവശ്യപ്പെട്ട് ഇന്ത്യ

കരിങ്കടലിലെ കപ്പൽ ആക്രമണത്തിൽ കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി ഇന്ത്യ ; ജീവനക്കാരായ മൂന്ന് ഇന്ത്യക്കാരും സുരക്ഷിതർ

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

തോറ്റ പാർട്ടികൾ ഒറ്റക്കെട്ട് ; പ്രതിപക്ഷ പ്രതിഷേധത്തിന് പിന്തുണയുമായി ബിജെഡി: നവീൻ പട്നായിക്കിന് നന്ദി പറഞ്ഞ് മമത ബാനർജി

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ ആക്രമണം: 11 ഇന്ത്യൻ ജീവനക്കാർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies