തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണവുമായി സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ പുറത്തുവിട്ട കത്തിന് പിന്നില്‍ കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എയാണെന്ന് ഫെനി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണം കത്തില്‍ കൂട്ടിചേര്‍ക്കാന്‍ ഗണേഷ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറ്റില്ലെന്ന് മറുപടി നല്‍കി. മുഖ്യമന്ത്രിയെ താഴെയിറക്കുകയാണ് ഗണേഷിന്റെ ലക്ഷ്യം. സരിത എഴുതിയെന്ന് അവകാശപ്പെടുന്ന പുതിയ കത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം വ്യാജമെന്നും ഇത് ആദ്യത്തെ കത്തില്‍ ഉണ്ടായിരുന്നില്ലെന്നും ഫെനി പറയുന്നു.
മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന ലൈംഗികാരോപണം യാഥാര്‍ത്ഥ കത്തില്‍ ഉണ്ടായിരുന്നില്ലെന്നും സരിത ഈയിടെ ഒരു സ്വകാര്യ ചാനലിലൂടെ പുറത്തുവിട്ട കത്ത് വ്യാജമാണെന്നും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. ഈ കത്തില്‍ ഇപ്പോള്‍ പുറത്തുവിട്ട കത്തില്‍ മുമ്പില്ലാത്ത പലകാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്ന് ഫെനി പറഞ്ഞു. കത്ത് ആര് പുറത്തുവിട്ടതാണെന്ന് തനിക്ക് അറിയാമെന്നും ഫെനി കൂട്ടിച്ചേര്‍ത്തു.
പുറത്തുവന്ന കത്തില്‍ മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കത്ത് വിവാദമായതോടെ താന്‍ പെരുമ്പാവൂര്‍ പോലീസിന്റെ കസ്റ്റടിയിലിരിക്കെ എഴുതിയതാണെന്ന സ്ഥിരീകരണവുമായി സരിതയും രംഗത്തെത്തിയിരുന്നു.
Discussion about this post