Thursday, July 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനയുടെയും പാകിസ്താന്റെയും ഉറക്കം കെടുത്താൻ ഇന്ത്യയുടെ ‘ദൃഷ്ടി’; ബഹിരാകാശത്ത് വിസ്മയമായി മലയാളികളുടെ സ്റ്റാർട്ടപ്പ്!

by Brave India Desk
May 3, 2026, 05:53 pm IST
in India
Share on FacebookTweetWhatsAppTelegram

ഭാരതത്തിന്റെ പ്രതിരോധ – ബഹിരാകാശ മേഖലകളിൽ പുതിയ ചരിത്രം കുറിച്ച് സ്വകാര്യ ഉപഗ്രഹം ‘ദൃഷ്ടി’ (Mission Drishti) വിജയകരമായി ഭ്രമണപഥത്തിലെത്തി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഐഐടി മദ്രാസിലെ അഞ്ച് മലയാളി എൻജിനീയർമാർ ഉൾപ്പെട്ട ‘ഗാലക്സി ഐ’ (GalaxEye) എന്ന സ്റ്റാർട്ടപ്പാണ് ഈ അത്യാധുനിക ഉപഗ്രഹം വികസിപ്പിച്ചത്. ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.29-ന് കാലിഫോർണിയയിലെ വാൻഡൻബെർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലായിരുന്നു വിക്ഷേപണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേട്ടത്തെ ഭാരതത്തിന്റെ ബഹിരാകാശ യാത്രയിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചു.

ലോകത്തിലെ ആദ്യത്തെ ‘ഒപ്‌ടോ-സാർ’ (OptoSAR) സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹമാണ് ദൃഷ്ടി. സാധാരണ ഉപഗ്രഹങ്ങൾക്ക് മേഘാവൃതമായ കാലാവസ്ഥയിലോ രാത്രിയിലോ വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ പ്രയാസമാണ്. എന്നാൽ, ഒപ്റ്റിക്കൽ സെൻസറുകളും സിന്തറ്റിക് അപ്പർച്ചർ റഡാറും (SAR) ഒരുപോലെ സമ്മേളിപ്പിച്ച ദൃഷ്ടിക്ക് കനത്ത മഴയത്തും മഞ്ഞിലും ഇരുട്ടിലും ഭൂമിയിലെ ദൃശ്യങ്ങൾ എച്ച്ഡി നിലവാരത്തിൽ പകർത്താൻ കഴിയും. 190 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഒരു ഇന്ത്യൻ സ്വകാര്യ കമ്പനി നിർമ്മിക്കുന്ന ഏറ്റവും വലിയ ഉപഗ്രഹം കൂടിയാണ്.

Stories you may like

മുസ്‌ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

അതിർത്തികളിലെ ചൈനീസ് – പാക് നീക്കങ്ങൾ നിരീക്ഷിക്കാൻ ദൃഷ്ടി നിർണ്ണായക പങ്കുവഹിക്കും. അതിർത്തിയിലെ നുഴഞ്ഞുകയറ്റവും സൈനിക വിന്യാസവും ഏത് കാലാവസ്ഥയിലും തത്സമയം നിരീക്ഷിക്കാൻ ഇന്ത്യൻ സേനയ്ക്ക് ഇതോടെ സാധിക്കും. പ്രതിരോധത്തിന് പുറമെ കൃഷി, ദുരന്തനിവാരണം, ഇൻഫ്രാസ്ട്രക്ചർ പ്ലാനിംഗ് എന്നീ മേഖലകളിലും ഈ ഉപഗ്രഹം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. ഇൻ-ഓർബിറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് ഡാറ്റ വിശകലനം ചെയ്യാനുള്ള ശേഷിയും ഇതിനുണ്ട്.

ഭാരതത്തിന്റെ അഭിമാനമുയർത്തി ഒരു കൂട്ടം ചെറുപ്പക്കാർ സ്വകാര്യ മേഖലയിൽ കൈവരിച്ച ഈ നേട്ടം ആഗോള ബഹിരാകാശ വിപണിയിൽ ഇന്ത്യയുടെ കരുത്ത് തെളിയിക്കുന്നതാണ്. ഐഐടി മദ്രാസിലെ ടീം അവിഷ്കാർ ഹൈപ്പർലൂപ്പിലൂടെ ശ്രദ്ധേയരായ സുയാഷ് സിംഗ്, ഡെനിൽ ചൗഡ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 100-ഓളം ജീവനക്കാരുടെ കഠിനാധ്വാനമാണ് ‘ദൃഷ്ടി’യിലൂടെ പൂവണിയുന്നത്. വരും വർഷങ്ങളിൽ പത്തോളം ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല തന്നെ ബഹിരാകാശത്ത് സ്ഥാപിക്കാനാണ് ഗാലക്സി ഐ ലക്ഷ്യമിടുന്നത്. ദേശസ്‌നേഹികളുടെ കരുത്തിൽ ഭാരതം ബഹിരാകാശത്തും അജയ്യമായി തുടരുകയാണ്.

Tags: GalaxEye launches Drishti
ShareTweetSendShare

Latest stories from this section

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

‘പിനാക ലോങ് റേഞ്ച് ഗൈഡഡ് റോക്കറ്റ്’ പരീക്ഷണം വിജയകരം ; ഭാരതത്തിന്റെ പ്രതിരോധരംഗത്ത് പുതിയ നാഴികക്കല്ല് താണ്ടി ഡിആർഡിഒ

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കുന്നതിന് പിന്നിൽ ജമാഅത്തെ ഇസ്ലാമി; മുഹമ്മദ് റിയാസ്

നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്’; മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി മുഹമ്മദ് റിയാസ്

Latest News

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

മുസ്‌ലിം വ്യക്തിനിയമത്തിന് ശൈശവെ വിവാഹത്തെ ന്യായീകരിക്കാനാകില്ല! വിവാഹപ്രായം എല്ലാ മതസ്ഥർക്കും ഒന്ന്; വിധിയുമായി ഹൈക്കോടതി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ചരിത്രം സ്വന്തമാക്കാൻ പാകിസ്താന്റെ വേഷംകെട്ട്! പക്ഷേ സ്വന്തം മിസൈലുകളുടെ പേര് വില്ലനായി

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

പ്രമേഹരോഗികൾക്ക് ആശ്വാസമായി ലോകത്തിലെ ആദ്യ ‘ആഴ്ചയിലൊരിക്കൽ’ ഇൻസുലിൻ ഇന്ത്യയിലുമെത്തി; ചരിത്രനേട്ടവുമായി നോവോ നോർഡിസ്ക്

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

ബഹ്‌റൈനിലും കുവൈറ്റിലും ഇറാൻ ആക്രമണം ; പശ്ചിമേഷ്യ വീണ്ടും യുദ്ധമുഖത്തേക്ക് ; ഇറാനിൽ 170 സ്ഥലങ്ങളിൽ യുഎസ് ആക്രമണം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

മെൽബണിൽ മോദി-ആൽബനീസ് കൂടിക്കാഴ്ച ; സമഗ്ര സാമ്പത്തിക സഹകരണ കരാർ ചർച്ചകൾക്ക് തുടക്കം ; ആവേശോജ്ജ്വല സ്വീകരണവുമായി ഇന്ത്യൻ പ്രവാസി സമൂഹം

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ വ്യോമാക്രമണം ; കൂടുതൽ ഭീകരമായ അവസ്ഥയാണ് കാത്തിരിക്കുന്നതെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ കടുത്ത മുന്നറിയിപ്പ്; രണ്ടാം ഘട്ട ചർച്ചകൾ പ്രതിസന്ധിയിൽ

‘വിരൽ തോക്കിന്റെ ട്രിഗറിൽ തന്നെയുണ്ട്’ ; യുഎസ് ആക്രമണം നേരിടാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച് ഇറാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies