വയനാട് കള്ളാടി തുരങ്കപാതാ നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിന്റെപശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി സിപിഎം നേതാവും ബേപ്പൂർഎംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് രംഗത്തെത്തി. ദുരന്തമുഖത്ത് ജനങ്ങളെയും വിവിധരാഷ്ട്രീയ കക്ഷികളെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതിന് പകരം ഭിന്നിപ്പുണ്ടാക്കാനാണ് മുഖ്യമന്ത്രിശ്രമിക്കുന്നതെന്ന് റിയാസ് കുറ്റപ്പെടുത്തി. നിയമസഭയിൽ വാചകമടിക്കുന്നത് പോലെയല്ലയഥാർത്ഥത്തിൽ ഭരണചക്രം തിരിക്കുന്നതെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ പരിഹസിച്ചു.
കള്ളാടി ദുരന്തവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് തനിക്ക്പല കാര്യങ്ങളും വ്യക്തമാക്കാനുണ്ട്. എന്നാൽ ഈ ദുരന്തസമയത്ത് അതിലേക്ക് കടക്കുന്നില്ലെന്നുംഅവ പിന്നീട് കൃത്യമായി ജനങ്ങൾക്ക് മുന്നിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽമന്ത്രിസഭയിൽ യാതൊരുവിധ കൂട്ടായ നേതൃത്വവുമില്ല (Collective Leadership). കള്ളാടി ദുരന്തവിഷയത്തിൽ ഓരോ മന്ത്രിമാരും പരസ്പരവിരുദ്ധമായ ഭിന്നസ്വരങ്ങളിലാണ് സംസാരിക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ കഴിയാതെ ഓരോരുത്തരും തോന്നിയതുപോലെപ്രസ്താവനകൾ ഇറക്കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു. മണ്ണ് നീക്കംചെയ്യാത്തതിലുള്ള സ്വന്തം ജാള്യത മറയ്ക്കാനാണ് മുഖ്യമന്ത്രി ഇപ്പോൾ കമ്പനിക്കെതിരെപരാതിക്കാരനെപ്പോലെ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കള്ളാടി മീനാക്ഷി പാലത്തിന് സമീപമുണ്ടായ മണ്ണൊലിപ്പ് ദുരന്തത്തിൽ ഇതുവരെമൂന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് പേരെ ഇനിയുംകണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിവരം. കാണാതായവർക്കായി ദേശീയ ദുരന്ത നിവാരണസേനയുടെയും (NDRF) വിവിധ ദൗത്യസംഘങ്ങളുടെയും നേതൃത്വത്തിൽ കഡാവർ, സ്നിഫർനായകളെ ഉൾപ്പെടുത്തി യുദ്ധകാലാടിസ്ഥാനത്തിൽ തിരച്ചിൽ തുടരുകയാണ്. മരിച്ചവരുടെകുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻപ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദുരന്തത്തെച്ചൊല്ലി സർക്കാരിനെ പ്രതിക്കൂട്ടിലാക്കിറിയാസിന്റെ കടുത്ത രാഷ്ട്രീയ ആക്രമണം ഉണ്ടായിരിക്കുന്നത്.










